മേരി ജോൺസ്
മേരി അമൻഡ ജോൺസ് | |
---|---|
ജനനം | ഫെബ്രുവരി 17, 1828 |
മരണം | 1908 (വയസ്സ് 79–80) |
ദേശീയത | അമേരിക്കൻ |
കലാലയം | |
ജീവിതപങ്കാളി(കൾ) | ജോൺ ക്വിൻസി ആഡംസ് ജോൺസ് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | മെഡിസിൻ |
സ്ഥാപനങ്ങൾ | വിമൻസ് ഡിസ്പെൻസറി ആൻറ് ഹോസ്പിറ്റൽ, ബ്രൂക്ലിൻ |
ഒരു അമേരിക്കൻ ഡോക്ടറും പ്രസവ-ഗൈനക്കോളജി മേഖലയിലെ ശസ്ത്രക്രിയാ വിദഗ്ധയുമായിരുന്നു മേരി അമാൻഡ ഡിക്സൺ ജോൺസ് (ഫെബ്രുവരി 17, 1828 - 1908).[1] ഗർഭാശയ പേശികളിലെ ട്യൂമർ ചികിത്സിക്കുന്നതിനായി സമ്പൂർണ ഹിസ്റ്റെരെക്ടമി നിർദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്ത ആദ്യത്തെ അമേരിക്കൻ വൈദ്യനായിരുന്നു (മയോമ).[2][3] ബ്രൂക്ലിനിലെ വുമൺസ് ഹോസ്പിറ്റലിൽ ഗൈനക്കോളജിക്കൽ സർജറി ചെയ്യുന്നതിനിടയിൽ വാർത്താ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതുവരെ ജോൺസിന് ഒരു വിജയകരമായ കരിയർ ഉണ്ടായിരുന്നു. കൂടാതെ ബ്രൂക്ക്ലിൻ ഈഗിൾ നടത്തിയ 24-ലേഖന അന്വേഷണാത്മക വെളിപ്പെടുത്തലിന് അവർ വിഷയമായിരുന്നു. തൽഫലമായി, അവർക്കെതിരെ ഒരു കൊലപാതകവും ഒരു നരഹത്യയും ചുമത്തി. അവർ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതോടെ, ഈഗിളിനെതിരെ കേസെടുത്തു. അപകീർത്തിക്കേസിൽ അവർ തോറ്റതോടെ അവരുടെ വൈദ്യശാസ്ത്ര പരിശീലനം അവസാനിപ്പിക്കാൻ നിർബന്ധിതയായി. ജോൺസ് തന്റെ വൈദ്യശാസ്ത്ര ജീവിതത്തിന്റെ അവസാന വർഷങ്ങൾ ഗൈനക്കോളജിക്കൽ അവസ്ഥകളുടെ ടിഷ്യൂ പാത്തോളജിയിൽ ഗവേഷണം നടത്തി.[2]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]മേരി അമാൻഡ ഡിക്സൺ 1828 ഫെബ്രുവരി 17 ന് മേരിലാൻഡിലെ ഡോർചെസ്റ്റർ കൗണ്ടിയിൽ ജനിച്ചു. നോഹ ഡിക്‌സണിന്റെയും സാലി ടർണർ ഡിക്‌സണിന്റെയും മകളായിരുന്നു. മേരിയുടെ ജനനത്തിന് 21 വർഷം മുമ്പാണ് നോഹയും സാലിയും വിവാഹിതരായത്.[1] മേരിലാൻഡിന്റെ കിഴക്കൻ തീരത്തുള്ള കപ്പൽ നിർമ്മാതാക്കളുടെ മെത്തഡിസ്റ്റ് കുടുംബത്തിലാണ് അവർ വളർന്നത്. മാതാപിതാക്കൾ അവരുടെ കച്ചവടത്തിൽ നല്ല പണം സമ്പാദിക്കുകയും മേരിക്ക് ഉന്നത വിദ്യാഭ്യാസം നൽകുകയും ചെയ്തു.[1]
അവർ ഡെലവെയറിലെ വിൽമിംഗ്ടണിലുള്ള വെസ്ലിയൻ വനിതാ കോളേജിൽ ചേർന്നു. 1845-ൽ ബിരുദം നേടിയ ശേഷം, പ്രൊഫസറായി ഫിസിയോളജിയും സാഹിത്യവും പഠിപ്പിക്കാൻ നാല് വർഷം ഫാക്കൽറ്റിയിൽ ചേർന്നു. തെക്കൻ മേരിലാൻഡിലെ ഒരു വനിതാ സെമിനാരിയുടെ പ്രിൻസിപ്പലും ആയി. ഈ സമയത്ത്, അവർ വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങി. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റായ ഹെൻറി എഫ്. അസ്ക്യൂവിൽനിന്ന് അനൗപചാരികമായി പരിശീലനം നേടി. 1850 മുതൽ 1852 വരെ അവർ ബാൾട്ടിമോർ വനിതാ കോളേജിൽ പഠിപ്പിച്ചു. ബാൾട്ടിമോർ കോളേജ് ഓഫ് ഡെന്റൽ സർജറി സ്ഥാപിച്ച തോമസ് ഇ. ബോണ്ട് ജൂനിയറിനൊപ്പം ബാൾട്ടിമോറിൽ പഠനം തുടർന്നു.[2] മേരി ഡിക്സൺ ജോൺസിന് ലഭിച്ച അപ്രന്റീസ്ഷിപ്പുകൾ വരാനിരിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് പൊതുവായ ആദ്യപടിയായിരുന്നു. എന്നിരുന്നാലും, സ്ഥാപിത പ്രാക്ടീഷണർമാരുമായി വലിയ ബഹുമതിയോ അന്തസ്സോ നേടിത്തരുന്ന കൂടിച്ചേരൽ സ്ത്രീകൾക്ക് നേടുന്നത് വളരെ ബുദ്ധിമുട്ടുള്ളതും അസാധാരണവുമായിരുന്നു.[1]
പ്രസിദ്ധീകരണങ്ങൾ അല്ലെങ്കിൽ മറ്റ് കൃതികൾ
[തിരുത്തുക]ഒരു ഡോക്ടറായിരുന്ന കാലത്ത്, മേരി ഡിക്സൺ ജോൺസ് നിരവധി മെഡിക്കൽ ലേഖനങ്ങൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. കൂടാതെ അമേരിക്കൻ ജേണൽ ഓഫ് സർജറി ആൻഡ് ഗൈനക്കോളജി, വുമൺസ് മെഡിക്കൽ ജേർണൽ, ഫിലാഡൽഫിയ ടൈംസ് ആൻഡ് രജിസ്റ്റർ തുടങ്ങി നിരവധി പ്രശസ്ത മെഡിക്കൽ ജേണലുകളുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു.[2] തന്റെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട ഈ വിഷയത്തെക്കുറിച്ച് മറ്റുള്ളവർക്ക് വായിക്കാനും പഠിക്കാനും വേണ്ടി അവർ അമ്പതിലധികം വൈദ്യശാസ്ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. മേരി ഡിക്സൺ ജോൺസ് ന്യൂയോർക്ക് പാത്തോളജിക്കൽ സൊസൈറ്റിയിലെ അംഗം കൂടിയായിരുന്നു. കൂടാതെ സ്വദേശത്തും വിദേശത്തും തന്റെ ജോലിയിൽ പ്രശസ്തയായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Morantz-Sanchez, Regina (1999). "Jones, Mary Amanda Dixon". American National Biography. New York: Oxford University Press.
{{cite encyclopedia}}
: Cite has empty unknown parameter:|1=
(help) - ↑ 2.0 2.1 2.2 2.3 2.4 "Changing the Face of Medicine | Dr. Mary Amanda Dixon Jones". www.nlm.nih.gov. Retrieved 2015-07-28.
- ↑ Morantz-Sanchez, Regina (28 September 2013). "Mary Amanda Dixon Jones: woman surgeon in a man's world". The Lancet. 382 (9898): 1088–1089. doi:10.1016/s0140-6736(13)62011-5. PMID 24083309. S2CID 2427729. Retrieved 2015-07-27.