മേയ്‌വ് ബിഞ്ചി
മേയ്‌വ് ബിഞ്ചി | |
---|---|
ജനനം | Dalkey, County Dublin, Ireland | 28 മേയ് 1940
മരണം | 30 ജൂലൈ 2012 Dublin, Ireland | (പ്രായം 72)
തൊഴിൽ | എഴുത്തുകാരൻ |
ഭാഷ | English |
ദേശീയത | Irish |
പൗരത്വം | Irish |
പഠിച്ച വിദ്യാലയം | University College Dublin |
Period | 1978–2012 |
Genre | Fiction, short story |
സാഹിത്യ പ്രസ്ഥാനം | Post-war Irish fiction |
ശ്രദ്ധേയമായ രചന(കൾ) | Deeply Regretted By..., Circle of Friends, Tara Road, Scarlet Feather |
അവാർഡുകൾ | Jacob's Award 1978 British Book Award for Lifetime Achievement 1999 People of the Year Award 2000 W H Smith Book Award for Fiction 2001 Irish PEN / AT Cross Award 2007 Irish Book Award for Lifetime Achievement 2010 |
പങ്കാളി | Gordon Snell |
ബന്ധുക്കൾ | William Binchy (brother); Dan Binchy (cousin); D. A. Binchy (uncle) |
വെബ്സൈറ്റ് | |
http://www.maevebinchy.com |
അയർലൻഡിലെ പ്രശസ്തയായ സാഹിത്യകാരിയാണ് മേയ്‌വ് ബിഞ്ചി(28 മേയ് 1940 – 30 ജൂലൈ 2012). 37 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ബിഞ്ചിയുടെ കൃതികളുടെ നാലുകോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.[2]
ജീവിതരേഖ
[തിരുത്തുക]അയർലൻഡിലെ ഡാൽകിയിൽ 1940-ൽ ജനിച്ച ബിഞ്ചി, അധ്യാപികയായാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. പിന്നീട് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായി. 'ഐറിഷ് ടൈംസ്' പത്രത്തിന്റെ ലണ്ടൻ എഡിറ്ററായിരുന്നു. 1982-ൽ പ്രസിദ്ധീകരിച്ച 'ലൈറ്റ് എ പെന്നി കാൻഡിൽ' എന്ന ആദ്യനോവൽതന്നെ വൻപ്രചാരം നേടി. ഇതും 'ടാര റോഡ്', 'ദ സർക്കിൾ ഓഫ് ഫ്രൻഡ്‌സ്' എന്നിവ 1995-ൽ സിനിമയായിട്ടുണ്ട്.
അയർലൻഡിന്റെ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷം വിശകലനം ചെയ്യുന്നവയാണ് ബിഞ്ചിന്റെ ഭൂരിഭാഗം രചനകളും. നോവലുകൾക്കൊപ്പം ചെറുകഥകളും നോവെല്ലകളും എഴുതിയിട്ടുണ്ട്. 2010-ൽ പുറത്തുവന്ന 'മൈൻഡിങ് ഫ്രാങ്കീ'യാണ് അവസാനനോവൽ. ആജീവനാന്ത സംഭാവനയ്ക്കുള്ള ഐറിഷ് ബുക്ക് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരനായ ഗോർഡൺ സ്‌നെല്ലാണ് ഭർത്താവ്.
കൃതികൾ
[തിരുത്തുക]- Novels[3]
- 'ലൈറ്റ് എ പെന്നി കാൻഡിൽ' (1982)
- എക്കോസ് (1985)
- ഫയർഫ്ലൈ സമ്മർ (1987)
- സിൽവർ വെഡ്ഡിംഗ് (1988)
- ദ സർക്കിൾ ഓഫ് ഫ്രൻഡ്‌സ് (1990)
- ദ കോപ്പർ ബ്രിഡ്ജ് (1992)
- ദ ഗ്ലാസ്സ് ലേക്ക് (1994)
- ഈവനിംഗ് ക്ലാസ്സ് (1996)
- 'ടാര റോഡ് (1998)
- സ്കാർലെറ്റ് ഫാദർ (2000)
- ക്വെന്റിൻസ് (2002)
- Whitethorn Woods (2006)
- Heart and Soul (2008)
- മൈൻഡിങ് ഫ്രാങ്കീ (2010)
- ചെറുകഥാസമാഹാരങ്ങൾ[3]
- Central Line (1978)
- Victoria Line (1980)
- Dublin 4 (1981)
- London Transports (1983)
- The Lilac Bus (1984)
- Story Teller: Collection of Short Stories (1990)
- Dublin People (1993)
- Cross Lines (1996)
- This Year It Will Be Different: And Other Stories (1996)
- The Return Journey (1998)
- നോവെല്ലകൾ
- The Builders (2002)[3]
- Star Sullivan (2006)[3]
- Full House (2012)[4]
- കഥേതരം
- Aches and Pains (1999)[3]
- A Time to Dance (2006)[3]
- The Maeve Binchy Writer's Club (2008)[3]
- നാടകങ്ങൾ
- Deeply Regretted By... (2005)[3]
- മറ്റുള്ളവ
- Finbar's Hotel (contributor)
- Ladies Night at Finbar's Hotel (contributor)
- Irish Girls About Town (2002) (editor with Cathy Kelly and Marian Keyes)
പുരസ്കാരം
[തിരുത്തുക]- ഐറിഷ് ബുക്ക് അവാർഡ്
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Guardian
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-01. Retrieved 2012-08-01.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 "Official Website of Maeve Binchy".
- ↑ "Full House".
പുറം കണ്ണികൾ
[തിരുത്തുക]- Maeve Binchy's Official Website
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മേയ്‌വ് ബിഞ്ചി
- An interview with Jana Siciliano for BookReporter.com
- Alison Flood piece in The Guardian
- Felicity Hayes-McCoy piece in The Guardian