മേഘനാദ് ദേശായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റൈറ്റ് ഓണറബിൾ

സർ മേഘനാദ് ദേശായി
Meghnad Desai.jpg
ജനനം
മേഘനാദ് ജഗദീഷ്ചന്ദ്ര ദേശായി

(1940-07-10) 10 ജൂലൈ 1940  (81 വയസ്സ്)
ദേശീയത ഇന്ത്യ)
പൗരത്വംയുണൈറ്റഡ് കിങ്ഡം
കലാലയംറാം നാരായൺ റുയിയ മഹാവിദ്യാലയ്, മുംബൈ
യൂണിവേഴ്സിറ്റി ഓഫ് മുംബൈ
യൂണിവേഴ്സിറ്റി ഓഫ് പെനിസിൽവാനിയ
തൊഴിൽസാമ്പത്തികശാസ്ത്രജ്ഞൻ
രാഷ്ട്രീയ കക്ഷിലേബർ പാർട്ടി
ജീവിതപങ്കാളി(കൾ)
കുട്ടികൾഗെയ്ൽ - ദേശായി ദമ്പതിക്കു് മൂന്നു കുട്ടികളുണ്ടു്.

ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞനും ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രഭുസഭയിലെ അംഗവുമാണു് മേഘനാദ് ദേശായി. അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ചിട്ടുള്ള ഇദ്ദേഹം മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിലാണ് ശ്രദ്ധേയനായതു്.

ജീവിതരേഖ[തിരുത്തുക]

ജഗദീശ്ചന്ദ്ര ദേശായിയുടെയും മന്ദാകിനി ദേശായിയുടെയും പുത്രനായ മേഘനാദ് ജഗദീശ്ചന്ദ്ര ദേശായി, 1940 ജൂലൈ 10നു് വഡോദരയിൽ ജനിച്ചു.

മുംബൈ സർവകലാശാലയിൽനിന്നാണു് ദേശായി സാമ്പത്തിക ശാസ്ത്രത്തിൽ ബി.എ. (1958), എം.എ. (1960) ബിരുദങ്ങൾ നേടിയതു്. 1964ൽ അമേരിക്കയിലെ പെൻസിൽവേനിയ സർവകലാശാലയിൽനിന്നും സാമ്പത്തികശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടി.[1]

കാലിഫോർണിയ സർവകലാശാല (1963-65), ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ് (1965-2004) എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1990 മുതൽ 1995 വരെ ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സിലെ ഡെവലപ്മെന്റ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായി. 1992 മുതൽ സെന്റർ ഫോർ ദ് സ്റ്റഡി ഒഫ് ഗ്ലോബൽ ഗവർണൻസ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു.[1]

1970ൽ ഗെയ്ൽ ഗ്രഹാം വിൽസൺ എന്ന ബ്രിട്ടീഷ് വംശജയെ ഇദ്ദേഹം വിവാഹം ചെയ്തു. ഇവർക്ക് മൂന്നു മക്കളുണ്ട്. ഗെയ്‍ലുമായി വിവാഹമോചനം നേടിയ ശേഷം 2004ൽ പഞ്ചാബ് സ്വദേശിനിയും സാഹിത്യകാരിയുമായ കിഷ്വർ ആലുവാലിയ(ഇപ്പോൾ കിഷ്വർ ദേശായി)യെ വിവാഹം കഴിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

2008ൽ പത്മശ്രീ പുരസ്കാരം നല്കി ജന്മനാടായ ഇന്ത്യ ഇദ്ദേഹത്തെ ആദരിച്ചു.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Lord Meghnad weds his lady love". The Times of India. 2004 ജൂലൈ 20. മൂലതാളിൽ നിന്നും 2013-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-18. Check date values in: |date= (help)
  2. "LN Mittal, Ratan Tata, Narayana Murthy get Padma Vibhushan". The Times Of India. 2008 ജനുവരി 26. ശേഖരിച്ചത് 2013 നവംബർ‍18. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മേഘനാദ്_ദേശായി&oldid=3641798" എന്ന താളിൽനിന്ന് ശേഖരിച്ചത്