മെഹ്ബൂബ മുഫ്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെഹ്ബൂബ മുഫ്തി
محبوبہ مُفتی
Mehbooba Mufti.jpg
Member of Indian Parliament
for Anantnag
In office
പദവിയിൽ വന്നത്
2004-2009,2014 - 2018
മുൻഗാമിMirza Mehboob Beg
ഓഫീസിൽ
16 May 2004 – 16 May 2009
മുൻഗാമിMirza Mehboob Beg
പിൻഗാമിAli Muhammad Naik
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-05-22) 22 മേയ് 1959  (64 വയസ്സ്)
Bijbehara, Jammu and Kashmir, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിJammu and Kashmir People's Democratic Party
പങ്കാളി(കൾ)Javed Iqbal
കുട്ടികൾ2 daughters Iltija and Irtiqa
ബന്ധുക്കൾMufti Mohammad Sayeed (Father)
വസതി(കൾ)Srinagar
അൽമ മേറ്റർUniversity of Kashmir (Law)
ജോലിPolitician
വെബ്‌വിലാസംwww.jkpdp.org

മെഹ്ബൂബ മുഫ്തി സയീദ്‌ (22 മെയ്‌ 1959-ൽ ആഖ്രാൻ നൊവ്പോറയിൽ ജനനം) ജമ്മു കാശ്മീരിലെ ആദ്യത്തെ വനിതാമുഖ്യമന്ത്രിയും ജമ്മുകാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ പ്രസിഡന്റുമാണ്.[1] ജമ്മു കാശ്മീരിലെ മുൻമുഖ്യമന്ത്രിയും ഓഫീസിൽ ഇരിക്കേ മരണപ്പെട്ട മുഫ്തി മുഹമ്മദ്‌ സയീദിന്റെ മകളാണ്. അദ്ദേഹത്തിന്റെ മരണശേഷമാണ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. ആനത്നാഗ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു 14ആം ലോക സഭയിലെ (2004-2005)അംഗവുമായിരുന്നു. 2009 ഇൽ അവരുടെ പാർട്ടി ലോക സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നെടാതിരിക്കുകയും ചെയ്തു. 2014 ഇൽ ഇവർ ആനത്നാഗ് നിയോജക മണ്ഡലത്തിൽ നിന്ന് 16 ആം ലോക സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പിതാവിന്റെ മരണത്തെ തുടർന്ന് അവർ ജമ്മു കാശ്മീരിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയുമായി.

ആദ്യകാല ജീവിതം[തിരുത്തുക]

കാശ്മീർ സർവകലാശാലയിൽ നിന്ന് നിയമ ബിരുദം.

1996 ഇലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ടിക്കറ്റിൽ ബിജ്ബെഹാരയിൽ നിന്ന് വമ്പിച്ച ഭൂരിപക്ഷത്തോടെ സംസ്ഥാന നിയമസഭയിലേക്ക് വിജയിച്ചു. 1987 ഇൽ തർക്കങ്ങളെ തുടർന്ന് പിതാവ് കോൺഗ്രെസ്സുമായുള്ള കൂട്ടുകെട്ട് തകർന്നതിനു ശേഷം പ്രതിപക്ഷ നേതാവായും ഇവർ ശോഭിക്കുകയുണ്ടായി.

1989 ഇൽ പിതാവ് ആഭ്യന്തര മന്ത്രി ആയതിനെ തുടർന്ന് ഇവരുടെ സഹോദരി രുബൈയയെ തട്ടിക്കൊണ്ടു പോകുകയും ഏതാനും ദിവസങ്ങൾക്കു ശേഷം മോചിപ്പിക്കുകയും ഉണ്ടായി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഇന്ത്യയാകെ അറിയപ്പെടുന്ന കാശ്മീരിൽ നിന്നുള്ള ചുരുക്കം വനിതാരാഷ്ട്രീയ പ്രവർത്തകരിൽ മുഖ്യയാണ് മെഹബൂബ. 1999 ഇലെ കോൺഗ്രസ്‌ പാർട്ടിയുമായുള്ള വിഭജനത്തെതുടർന്ന് ഇവർ പാർട്ടി പ്രസിഡന്റ്‌ ആകുമെന്ന് പലരും കരുതിയിരുന്നു. ഒടുവിൽ വൈസ് പ്രസിഡന്റ്‌ ആയിത്തീരുകയാണ് ഉണ്ടായത്. അസ്സെംബ്ലി സീറ്റ്‌ രാജി വച്ച് ശ്രീനഗറിൽ നിന്നും ഒമർ അബ്ദുള്ളക്ക് എതിരെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോൽക്കുകയാണുണ്ടായത്. എങ്കിലും 2002 ഇലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ദക്ഷിണ കാശ്മീരിലെ പഹൽഗം സീറ്റിൽ റാഫി അഹമ്മദ് മിർനെ പരാജയപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു. ആനത്നാഗ് മണ്ഡലത്തിൽ നിന്നും 2004 ലിലും 2014 ലിലും ലോക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി മെഹ്ബൂബ മുഫ്തി സത്യപ്രതിജ്ഞ ചെയ്തു". മാതൃഭൂമി ദിനപത്രം. 2016 ഏപ്രിൽ 4. ശേഖരിച്ചത് 2016 ഏപ്രിൽ 5. {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മെഹ്ബൂബ_മുഫ്തി&oldid=3773074" എന്ന താളിൽനിന്ന് ശേഖരിച്ചത്