മെസെഞ്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മെസ്സഞ്ചർ
MESSENGER.jpg
Artist's rendering of MESSENGER orbiting Mercury.
സംഘടനNASA / APL
പ്രധാന ഉപയോക്താക്കൾAPL
ഉപയോഗലക്ഷ്യംFlyby / Orbiter
Flyby ofEarth, Venus, Mercury
Satellite ofMercury
ഭ്രമണപഥത്തിൽ എത്തിയ ദിവസംMarch 18, 2011 01:00 UTC[1]
വിക്ഷേപണ തീയതിAugust 3, 2004 06:15:56 UTC
(

18 years, 5 months and

29 days ago)
വിക്ഷേപണ വാഹനംDelta II 7925H-9.5
വിക്ഷേപണസ്ഥലംSpace Launch Complex 17B
Cape Canaveral Air Force Station
പ്രവർത്തന കാലാവധി(began April 4, 2011)
 Earth flyby
 (completed 2005-08-02)

 Venus flyby 1
 (completed 2006-10-24)

 Venus flyby 2
 (completed 2007-06-05)

 Mercury flyby 1
 (completed 2008-01-14)

 Mercury flyby 2
 (completed 2008-10-06)

 Mercury flyby 3
 (completed 2009-09-29)

 Mercury orbit insertion
 (completed 2011-03-18)
COSPAR ID2004-030A
HomepageJHU/APL website
പിണ്ഡം485 കി.ഗ്രാം (1,069 lb)
പവർ450 W (Solar array / 11 NiH2 batteries)

ബുധനെ കുറിച്ച് കൂടുതൽ അറിവുകൾ ശേഖരിക്കുന്നതിനു വേണ്ടി അതിനെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ബഹിരാകാശപേടകമാണ് മെസ്സഞ്ചർ. MErcury Surface, Space ENvironment, GEochemistry and Ranging എന്നതിന്റെ ചുരുക്കരൂപമാണ് MESSENGER എന്നത്. 485കി.ഗ്രാം ഭാരമുള്ള ഈ പേടകത്തിനെ 2004 ആഗസ്റ്റ് 3ന് ഡെൽറ്റ 2 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. ബുധന്റെ ഉയർന്ന സാന്ദ്രതയ്ക്കുള്ള കാരണം, അതിന്റെ ഭൗമശാസ്ത്രപരമായ ചരിത്രം, കാന്തികക്ഷേത്രത്തിന്റെ സ്വഭാവം, കാമ്പിന്റെ ഘടന, ധ്രുവങ്ങളിൽ മഞ്ഞുണ്ടായിരിക്കാനുള്ള സാധ്യത, നേർത്ത അന്തരീക്ഷം ഉണ്ടായതിനുള്ള കാരണം എന്നിവ കണ്ടെത്തി വിശദീകരിക്കുകയാണ്‌ ദൗത്യത്തിന്റെ ഉദ്ദേശം. ആദ്യമായി ബുധനെ കടന്ന് സഞ്ചരിച്ചത് 2008 ജനുവരി 14 നാണ്‌, രണ്ടാമതായി 2008 ഒക്ടോബർ 6[2] നും മൂന്നാമതായി 2009 സെപ്റ്റംബർ 29 നും സഞ്ചരിച്ചു.[3][4] ബുധന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ ബഹിരാകാശപേടകം കൂടിയാണ് മെസ്സഞ്ചർ.[5]

ഭൂമിയെ ഒരു പ്രാവശ്യവും ശുക്രനെ രണ്ടു പ്രാവശ്യവും ബുധനെ മൂന്നു പ്രാവശ്യവും സമീപിച്ചതിനു ശേഷമാണ് മെസ്സഞ്ചർ 2011 മാർച്ച് മാസം 18ന് ബുധന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. മാർച്ച് 24ന് ഇതിലെ ഉപകരണങ്ങളെല്ലാം സജ്ജീവമാകുകയും മാർച്ച് 29ന് ആദ്യത്തെ ഫോട്ടോ ഭൂമിയിലേക്ക് അയക്കുകയും ചെയ്തു.

ദൗത്യത്തിന്റെ പശ്ചാത്തലം[തിരുത്തുക]

ആദ്യകാല ദൗത്യങ്ങൾ[തിരുത്തുക]

1973ലെ മാരിനർ 10 ആണ് ഇതിനു മുമ്പ് ബുധനെ സമീപിച്ച ഏകപേടകം. ഗ്രഹോപരിതലത്തിന്റെ 40-45% ഭാഗത്തിന്റെയും ചിത്രീകരണം മാരീനർ 10 പൂർത്തീകരിച്ചിരുന്നു.[6][7] മാരിനർ 10 ബുധന്റെ സമീപത്തുകൂടെ അവസാനമായി കടന്നുപോയത് 1975 മാർച്ച് 16നായിരുന്നു.

ബുധനിലേക്ക് പേടകം അയക്കേണ്ടതിനു വേണ്ടിവരുന്ന ഉയർന്ന ചെലവ് തുടർദൗത്യങ്ങളെ കുറിച്ചുള്ള ആലോചനകൾ പോലും ഇല്ലാതാക്കി. 1998ലാണ് പിന്നീട് ഇതിനെ കുറിച്ചുള്ള ആലോചനകൾ വീണ്ടും തുടങ്ങുന്നത്. 1985ൽ പുറത്തുവന്ന ചെൻ‌-വാൻ യെന്നിന്റെ ഒരു പഠനം സൂര്യന്റെയും ഗ്രഹങ്ങളുടെയും ഗുരുത്വബലം ഉപയോഗപ്പെടുത്തിക്കൊണ്ട് ബഹിരാകാശപേടകളെ ലക്ഷ്യത്തിലെത്തിക്കുന്നതിനുള്ള സാധ്യത തുറന്നു. ഇത് ഇന്ധനച്ചെലവ് വളരെയേറെ കുറക്കുന്നതിനു സഹായകമായി.[8]

അവലംബം[തിരുത്തുക]

  1. "NASA Chats - MESSENGER Prepares to Orbit Mercury". NASA. March 18, 2011. ശേഖരിച്ചത് 2011-03-18. Unknown parameter |coauthors= ignored (|author= suggested) (help); |first= missing |last= (help)
  2. Johns Hopkins University (January 14, 2008). Countdown to MESSENGER's Closest Approach with Mercury. Press release. ശേഖരിച്ച തീയതി: 2009-05-01. Archived 2013-05-13 at the Wayback Machine.
  3. Johns Hopkins University (March 19, 2008). Critical Deep-Space Maneuver Targets MESSENGER for Its Second Mercury Encounter. Press release. ശേഖരിച്ച തീയതി: 2010-04-20.
  4. Johns Hopkins University (December 4, 2008). Deep-Space Maneuver Positions MESSENGER for Third Mercury Encounter. Press release. ശേഖരിച്ച തീയതി: 2010-04-20.
  5. "NASA Spacecraft Circling Mercury". The New York Times. 2011-03-17.
  6. "BepiColumbo - Background Science". European Space Agency. മൂലതാളിൽ നിന്നും 2016-09-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-30.
  7. Tariq Malik (August 16, 2004). "MESSENGER to test theory of shrinking Mercury". USA Today. ശേഖരിച്ചത് 2008-05-23.
  8. McAdams, J. V. (August 10–12, 1998), "Discovery-class Mercury orbiter trajectory design for the 2005 launch opportunity" (PDF), 1998 Astrodynamics Specialist Conference (PDF) |format= requires |url= (help), Boston, MA: American Institute of Aeronautics and Astronautics/American Astronautical Society, പുറങ്ങൾ. 109–115, AIAA-98-4283, ശേഖരിച്ചത് 2011-01-25 Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെസെഞ്ചർ&oldid=3789149" എന്ന താളിൽനിന്ന് ശേഖരിച്ചത്