മെറ്റ്ഫോർമിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെറ്റ്ഫോർമിൻ
Metformin.svg
Metformin-from-xtal-3D-balls.png
Systematic (IUPAC) name
N,N-Dimethylimidodicarbonimidic diamide
Clinical data
Pronunciation /mɛtˈfɔːrm[invalid input: 'ɨ']n/, met-FAWR-min
Trade names Glucophage, other
AHFS/Drugs.com monograph
MedlinePlus a696005
License data
Pregnancy
category
  • AU: C
  • US: B (No risk in non-human studies)
Routes of
administration
oral
Legal status
Legal status
Pharmacokinetic data
Bioavailability 50–60%[1][2]
Protein binding Minimal[1]
Metabolism Not by liver[1]
Biological half-life 4-8.7 hours[1]
Excretion Urine (90%)[1]
Identifiers
CAS Number 657-24-9 YesY
ATC code A10BA02 (WHO)
PubChem CID 4091
IUPHAR/BPS 4779
DrugBank DB00331
ChemSpider 3949 YesY
UNII 9100L32L2N YesY
hydrochloride: 786Z46389E
KEGG D04966 YesY
ChEBI CHEBI:6801 YesY
ChEMBL CHEMBL1431 YesY
Chemical data
Formula C4H11N5
Molar mass 129.16364 g/mol

ബൈഗ്വാനൈഡ് വർഗ്ഗത്തിൽ പെടുന്ന ഒരു മരുന്നാണ് മെറ്റ്ഫോർമിൻ. ടൈപ്പ്-2 പ്രമേഹം നിയന്ത്രിക്കാനുള്ള മുൻനിര (first line) ഔഷധമാണിത്. അമിതവണ്ണവും, പൊണ്ണത്തടിയുമുള്ള രോഗികളുടെ പ്രമേഹനിയന്ത്രണത്തിനാണ് മെറ്റ്ഫോർമിൻ കൂടുതലായും ഉപയോഗിക്കുന്നത്. പ്രസവസമയത്തുള്ള പ്രമേഹത്തിനും മുൻകരുതലോടെ മെറ്റ്ഫോർമിൻ ഉപയോഗിക്കുന്നു. അണ്ഡാശയ സിസ്റ്റ് സിൻഡ്രോം പോലുള്ള ഇൻസുലിൻ-പ്രതിരോധ രോഗമുള്ളവർക്കും മെറ്റ്ഫോർമിൻ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. കരളിന്റെ ഗ്ലൂക്കോസ് നിർമ്മിതി നിയന്ത്രിക്കുന്നതുവഴിയാണ് മെറ്റ്ഫോർമിൻ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നത്.[3][4][5] ഇത് വായിലൂടെ കഴിക്കുന്ന മരുന്നാണ്. 1922 ആണ് കണ്ടുപിടി.ച്ചത്. ഫ്രഞ്ച് ഫിസിഷ്യനായ ജീൻ സ്റ്റേർൺ ആണ് 1950 കളിൽ ആദ്യമായി മനുഷ്യരിൽ ഇത് പരീക്ഷിച്ച് തുടങ്ങിയത്. അവശ്യമരുന്നുകളുടെ കൂട്ടത്തിൽ മെറ്റ്ഫോർമിനും ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തീട്ടുണ്ട്. വായിലൂടെ കഴിക്കുന്ന മരുന്നുകളുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരമുള്ള പ്രമേഹ ഔഷധമാണിത്.

രാസഘടനയും പ്രവർത്തനരീതിയും[തിരുത്തുക]

Metformin synthesis.svg

ഡൈമീതൈൽ അമീൻ ഹൈഡ്രോക്ലോറൈഡും 2-സയനോഗ്വാനിഡീനും തമ്മിൽ പ്രതിപ്രവർത്തിക്കുമ്പോഴാണ് മെറ്റ്ഫോർമിൻ ഉണ്ടാകുന്നത്. ഈ രീതിയിലാണ് വ്യാവസായിക അടിസ്ഥാനത്തിൽ മെർഫോർമിൻ നിർമ്മിക്കുന്നത്. ഗുളിക രൂപത്തിൽ കഴിക്കുന്ന മെറ്റ്ഫോർമിനിന്റെ 60 ശതമാനത്തോളം ശരീരത്തിൽ അവശോഷണം ചെയ്യപ്പെടുന്നു. വൃക്കയിലെ ട്യുബുലാർ വിസജനം (tubular secretion) വഴിയാണ് മെറ്റ്ഫോർമിൻ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത്.

കരളിലെ ഗ്ലൂക്കോസ് ഉല്പാദനം തടയുക വഴിയാണ് മെറ്റ്ഫോർമിൻ പ്രവർത്തിക്കുന്നത്. പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസ് ഉല്പാദനത്തിന്റെ ശരാശരി മൂന്നിലൊന്നു ഭാഗം മെറ്റ്ഫോർമിനു നിയന്ത്രിക്കാൻ സാധിക്കുന്നു.

വൈദ്യോപയോഗങ്ങൾ[തിരുത്തുക]

ഇൻസുലിനൊപ്പവും, മറ്റ് ഹൈപ്പോഗ്ലൈസീമിക ഔഷധങ്ങൾക്കൊപ്പവും മെറ്റ്ഫോർമിൻ നൽകുന്നു. ടൈപ്പ് 1 പ്രമേഹം ചികിത്സിക്കാൻ മെറ്റ്ഫോർമിൻ ഉപയോഗിക്കപ്പെടുന്നില്ല. പ്രമേഹമുള്ളവരിൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത മെറ്റ്ഫോർമിൽ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്ത്രീകളിൽ മാസമുറ ക്രമപ്പെടുത്താൻ മെറ്റ്ഫോർമിനു കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പാർശ്വഫലങ്ങൾ[തിരുത്തുക]

പേശിവേദന, തരിപ്പ്, ശ്വാസതടസ്സം, ഓക്കാനം, ഛർദ്ദി എന്നിവ അപൂർവ്വമായുണ്ടാകുന്ന പാർശ്വഫലങ്ങളാണ്.

ചിത്രശാല[തിരുത്തുക]

ഗലെഗ ഒഫിഷ്യനാലിസ്,മെറ്റ്ഫോർമിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗലെഗിൻ പ്രകൃതിയിൽ ഈ ചെടിയിൽ നിന്നും ലഭിക്കുന്നു
500 മില്ലിഗ്രാം ഗുളികകളായാണ് സാധാരണയായി മെറ്റ്ഫോർമിൻ ജെനെറിൿ നാമത്തിൽ വിറ്റുവരുന്നത്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Dunn CJ, Peters DH (May 1995). "Metformin. A review of its pharmacological properties and therapeutic use in non-insulin-dependent diabetes mellitus". Drugs. 49 (5): 721–49. doi:10.2165/00003495-199549050-00007. PMID 7601013. 
  2. Hundal RS, Inzucchi SE (2003). "Metformin: new understandings, new uses". Drugs. 63 (18): 1879–94. doi:10.2165/00003495-200363180-00001. PMID 12930161. 
  3. National Collaborating Centre for Chronic Conditions. Type 2 diabetes: national clinical guideline for management in primary and secondary care (update) [pdf]. London: Royal College of Physicians; 2008. ISBN 978-1-86016-333-3. p. 86.
  4. American Diabetes Association. Standards of medical care in diabetes—2009. Diabetes Care. 2009;32 Suppl 1:S13–61. doi:10.2337/dc09-S013. PMID 19118286.
  5. "How does this medication work?". OnlineClinic. Retrieved 2015-01-30. 
"https://ml.wikipedia.org/w/index.php?title=മെറ്റ്ഫോർമിൻ&oldid=2325649" എന്ന താളിൽനിന്നു ശേഖരിച്ചത്