മെട്രോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അളവെടുപ്പ് എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് മെട്രോളജി .[1] മനുഷ്യപ്രവർത്തനങ്ങളെ ഏകോപിപിക്കുന്നതിൽ നിർണായകമായ ഏകകങ്ങളെക്കുറിച്ചുള്ള പൊതുവായ അവബോധം സൃഷ്ടിക്കുന്നതിന് ഈ ശാസ്ത്രശാഖ ശ്രമിച്ചുവരുന്നു. [2] ഫ്രെഞ്ച് വിപ്ലവത്തെ തുടർന്ന് ഫ്രാൻസിലെ അളവെടുപ്പ് ഏകകങ്ങളെ ഏകീകരിക്കാനുള്ള ശ്രമത്തോടെയാണ് ആധുനിക മെട്രോളജി പിറവിയെടുക്കുന്നത്. 1795-ൽ ദശാംശാടിസ്താനത്തിലുള്ള മെട്രിക് വ്യവസ്ഥ രൂപീകരിക്കുന്നതിലേക്ക് ഇത് ചെന്നെത്തി. വിവിധ തരം അളവുകൾക്കായി അവർ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഇതേത്തുടർന്ന് നിരവധി രാജ്യങ്ങൾ മെട്രിക് വ്യവസ്ഥയിലേക്ക് ചേക്കേറിത്തുടങ്ങി. ഇതോടെ രാജ്യങ്ങൾ സ്വീകരിക്കുന്ന ഏകകങ്ങളുടെ മൂല്യം, മറ്റ് സവിശേഷതകൾ എല്ലാം ഏകീകരിക്കാനായി മീറ്റർ കൺവെൻഷൻ എന്ന കൂട്ടായ്മ രൂപപ്പെടുകയും, അതിന്റെ ഫലമായി Bureau International des Poids et Mesures (BIPM) എന്ന ബ്യൂറോ നിലവിൽ വരികയും ചെയ്തു.[3][4] ഈ ബ്യൂറോ, 1960-ൽ അന്താരാഷ്ട്ര ഏകകവ്യവസ്ഥയായി രൂപാന്തരപ്പെട്ടു[5].

ഏകകങ്ങളുടെ നിർവ്വചനം, നിർവചിക്കപ്പെട്ട ഏകകങ്ങളുടെ പ്രായോഗിക നടത്തിപ്പ്, പ്രായോഗിക അളവുകളും നിർവചിക്കപ്പെട്ട ഏകകങ്ങളും തമ്മിലുള്ള ഒത്തുനോക്കൽ എന്നിങ്ങനെ പരസ്പരം ബന്ധപ്പെടുന്ന മൂന്ന് പ്രവർത്തനങ്ങളാണ് മെട്രോളജിയുടെ അടിസ്ഥാനം.[6] [7]

മെട്രോളജിയുടെ വിവിധങ്ങളായ വിഭാഗങ്ങളിൽ ഈ മൂന്ന് പ്രവർത്തനങ്ങൾ ഏറിയോ കുറഞ്ഞോ ഉപയോഗിക്കപ്പെടുന്നുണ്ട്.[6] ശാസ്ത്രീയ മെട്രോളജി, പ്രായോഗിക മെട്രോളജി, സാങ്കേതിക- ഇൻഡസ്ട്രിയൽ മെട്രോളജി, ലീഗൽ മെട്രോളജി എന്നിവയാണ് മെട്രോളജിയുടെ പ്രധാനപ്പെട്ട ഉപവിഭാഗങ്ങൾ.

അവലംബം[തിരുത്തുക]

 

  1. "What is metrology? Celebration of the signing of the Metre Convention, World Metrology Day 2004". BIPM. 2004. മൂലതാളിൽ നിന്നും 2011-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-21.
  2. Collège français de métrologie [French College of Metrology] (2006). Placko, Dominique (സംശോധാവ്.). Metrology in Industry – The Key for Quality (PDF). ISTE. ISBN 978-1-905209-51-4. മൂലതാളിൽ (PDF) നിന്നും 2012-10-23-ന് ആർക്കൈവ് ചെയ്തത്.
  3. "History of measurement – from metre to International System of Units (SI)". La metrologie francaise. മൂലതാളിൽ നിന്നും 25 April 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 February 2017.
  4. Goldsmith, Mike. "A Beginner's Guide to Measurement" (PDF). National Physical Laboratory. മൂലതാളിൽ നിന്നും 29 March 2017-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 16 February 2017.
  5. "Resolution 12 of the 11th CGPM (1960)". Bureau International des Poids et Mesures. മൂലതാളിൽ നിന്നും 14 May 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 February 2017.
  6. 6.0 6.1 Czichos, Horst; Smith, Leslie, സംശോധകർ. (2011). Springer Handbook of Metrology and Testing (2nd പതിപ്പ്.). 1.2.2 Categories of Metrology. ISBN 978-3-642-16640-2. മൂലതാളിൽ നിന്നും 2013-07-01-ന് ആർക്കൈവ് ചെയ്തത്.
  7. Collège français de métrologie [French College of Metrology] (2006). Placko, Dominique (സംശോധാവ്.). Metrology in Industry – The Key for Quality (PDF). ISTE. 2.4.1 Scope of legal metrology. ISBN 978-1-905209-51-4. മൂലതാളിൽ (PDF) നിന്നും 2012-10-23-ന് ആർക്കൈവ് ചെയ്തത്. ... any application of metrology may fall under the scope of legal metrology if regulations are applicable to all measuring methods and instruments, and in particular if quality control is supervised by the state.
"https://ml.wikipedia.org/w/index.php?title=മെട്രോളജി&oldid=3537728" എന്ന താളിൽനിന്ന് ശേഖരിച്ചത്