മീറ്റർ കൺവെൻഷൻ
ദൃശ്യരൂപം
അളവ്-തൂക്കങ്ങളുടെ ഏകകങ്ങൾക്ക് ഐക്യരൂപം നൽകുന്നതിനായി 1875-ൽ പാരീസിൽ വെച്ച് അംഗീകരിക്കപ്പെട്ട ഉടമ്പടിയാണ് മീറ്റർ കൺവെൻഷൻ അഥവാ മീറ്റർ ഉടമ്പടി[1]. 17 രാഷ്ട്രങ്ങൾ ഒപ്പുവെച്ച ഈ ഉടമ്പടി പ്രകാരം തഥാവശ്യാർത്ഥം ഒരു അന്താരാഷ്ട്ര സമിതി രൂപപ്പെടുകയും 1960-ൽ ഒരു അന്താരാഷ്ട്ര ഏകകവ്യവസ്ഥയുടെ സ്ഥാപിക്കുന്നതിൽ കലാശിക്കുകയും ചെയ്തു.
അന്താരാഷ്ട്ര സമിതിയുടെ ലക്ഷ്യം-മാർഗം-പ്രവർത്തനരീതി എന്നിവ നിർണ്ണയിക്കുക, അംഗരാഷ്ട്രങ്ങളുടെ ധനസഹായം നിശ്ചയിക്കുക എന്നിവയായിരുന്നു ഉടമ്പടിയുടെ ഉള്ളടക്കം.
അവലംബം
[തിരുത്തുക]- ↑ "Treaty of the Metre". Encyclopædia Britannica. 2013. Retrieved 28 March 2013.