Jump to content

മെട്രോ

Coordinates: 5°7′S 105°18′E / 5.117°S 105.300°E / -5.117; 105.300
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെട്രോ
City of Metro
Kota Metro
Other transcription(s)
Metro's mayor's office
Metro's mayor's office
Official seal of മെട്രോ
Seal
Location within Lampung
Location within Lampung
മെട്രോ is located in Southern Sumatra
മെട്രോ
മെട്രോ
Location in Southern Sumatra, Sumatra and Indonesia
മെട്രോ is located in Sumatra
മെട്രോ
മെട്രോ
മെട്രോ (Sumatra)
മെട്രോ is located in Indonesia
മെട്രോ
മെട്രോ
മെട്രോ (Indonesia)
Coordinates: 5°7′S 105°18′E / 5.117°S 105.300°E / -5.117; 105.300
Country Indonesia
Province Lampung
Settlement commenced1939
Administrative city14 August 1986
Autonomous city27 April 1999
ഭരണസമ്പ്രദായം
 • MayorPairin
 • Vice MayorDjohan
വിസ്തീർണ്ണം
 • ആകെ68.74 ച.കി.മീ.(26.54 ച മൈ)
ഉയരം
30–60 മീ(98–197 അടി)
ജനസംഖ്യ
 (2014)
 • ആകെ1,52,428
 • ജനസാന്ദ്രത2,200/ച.കി.മീ.(5,700/ച മൈ)
സമയമേഖലUTC+7 (Indonesia Western Time)
Area code(+62) 725
Vehicle registrationBE
വെബ്സൈറ്റ്metrokota.go.id

ഇന്തോനേഷ്യൻ പ്രവിശ്യയായ ലാമ്പങിലെ ഒരു നഗരമാണ് മെട്രോ. 1936 ൽ സ്ഥാപിതമായ ഈ നഗരം 68.74 ചതുരശ്ര കിലോമീറ്റർ (26.54 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതും 2010 ലെ സെൻസസ് പ്രകാരം 145,346 ജനസംഖ്യയുണ്ടായിരുന്നതുമാണ്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം (2014 ജനുവരിയിൽ) ഇവിടുത്തെ ജനസംഖ്യ 152,428 ആയിരുന്നു.

പേരിന്റെ ഉത്ഭവം

[തിരുത്തുക]

സുഹൃത്ത് എന്നർത്ഥം വരുന്ന ജാവാനീസ് പദമായ മിട്രോയിൽ നിന്നാണ് മെട്രോ എന്ന പദത്തിന്റെ ഉത്ഭവം. കുടിയേറ്റക്കാരെ ഒരുമിച്ച് പ്രവർത്തിക്കാൻ ഓർമ്മപ്പെടുത്തുന്നതിനാണ് ഈ പേര് തിരഞ്ഞെടുത്തത്.

ചരിത്രം

[തിരുത്തുക]

1936-ന് മുമ്പ് ഗുനുങ്‌സുഗിഹ് ജില്ലയുടെ[1] ഭാഗമായിരുന്ന ത്രിമുർജോ തദ്ദേശീയരായ ലാംപുംഗീസ് ജനതയുടെ വലിയ സ്വാധീനമില്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്നു.[2] എന്നിരുന്നാലും, 1936 മുതൽ ഡച്ച് കൊളോണിയൽ സർക്കാർ ജാവനീസ് കുടിയേറ്റക്കാരെ ഈ പ്രദേശം കോളനിവത്കരിക്കാൻ അയക്കുകയും ഇത് ജാവയിലെ അമിത ജനസംഖ്യ കുറയ്ക്കുന്നതിനും ഇന്തോനേഷ്യൻ സ്വാതന്ത്ര്യ പ്രവർത്തകരുടെ സ്വാധീനം ലഘൂകരിക്കുന്നതിനും അവരെ സഹായിക്കുകയും ചെയ്തു.[3] കുടിയേറ്റക്കാരുടെ ആദ്യത്തെ സംഘം 1936 ഏപ്രിൽ 4 ന് ഇവിടെയെത്തി.[4]

1937 ജൂൺ 9 ന്‌ ഈ പ്രദേശത്തിന്റെ പേര് ത്രിമൂർജോയിൽ നിന്ന് മെട്രോ[5] എന്നാക്കി മാറ്റിയ ഈ നഗരം അതേ വർഷം തന്നെ ഒരു പ്രത്യേക ജില്ലയായി സ്ഥാപിക്കപ്പെടുകയും റാഡൻ മാസ് സുഡാർട്ടോ ആദ്യത്തെ അസിസ്റ്റന്റ് ജില്ലാ മേധാവിയായി നിയമിതനാകുകയും ചെയ്തു. ഈ കാലയളവിൽത്തന്നെ ഡച്ച് കൊളോണിയൽ സർക്കാർ കൂടുതൽ റോഡുകളും ഒരു ചികിത്സാലയം, പോലീസ് സ്റ്റേഷൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ എന്നിവയും നിർമ്മിച്ചു.[6] 1941 ആയപ്പോഴേക്കും ഒരു പള്ളി, തപാലോഫീസ്, വലിയ മാർക്കറ്റ്, സത്രം എന്നിവ നിർമ്മിക്കപ്പെടുകയും വൈദ്യുതിയും ടെലിഫോൺ ലൈനുകളും സ്ഥാപിക്കപ്പെടുകയും ചെയ്തു.[7]

വികസനം താമസിയാതെതന്നെ പ്രദേശത്തെ പ്രകൃതി ജലസേചന ശേഷിയെ മറികടക്കുകയും ശരിയായതും ആരോഗ്യകരമായതുമായ വിളകൾ ഉറപ്പാക്കുന്നതിന് ഒരു ജലസേചന സംവിധാനം രൂപകൽപ്പനായി  ഡച്ചുകാർ ഐർ സ്വാം എന്നയാളെ നിയമിച്ചു. ലെവീ എന്നറിയപ്പെടുന്ന ഒരു സംവിധാനവും വേ സെകാംപംഗ് നദി മുതൽ മെട്രോ വരെ 30 മീറ്റർ (98 അടി) വീതിയും 10 മീറ്റർ (33 അടി) ആഴത്തിലുമുള്ള ഒരു ജലസേചന കനാലും അദ്ദേഹത്തിന്റെ രൂപകൽപ്പനയിൽ ആവശ്യപ്പെട്ടിരുന്നു. ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന കുടിയേറ്റക്കാരാണ് ഈ പദ്ധതിക്കായുള്ള ജോലികൾ ചെയ്തത്. 1937 ൽ നിർമ്മാണം ആരംഭിച്ച ഈ പദ്ധതി 1941 ൽ പൂർത്തിയായി.[8]

1942 ലെ ജപ്പാൻ സേനയുടെ ഇന്തോനേഷ്യ ആക്രമണത്തിനുശേഷം എല്ലാ ഡച്ച് ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുകയോ അല്ലെങ്കിൽ പിടികൂടുകയോ ചെയ്തു.[9] കുടിയേറ്റ പരിപാടി ഇമിൻ കക്കാരി[10] എന്ന പേരിൽ തുടരുകയും എഴുപത് ജാവൻ കുടിയേറ്റക്കാരെ അടുത്തുള്ള നതാർ, അസ്ട്ര ക്സേത്ര എയർസ്ട്രിപ്പുകളുടെ നിർമ്മാണത്തിലും നിരവധി ബങ്കറുകളുടേയും മറ്റ് തന്ത്രപരമായ ആസ്തികളുടേയും നിർമ്മാണത്തിൽ നിർബന്ധിത തൊഴിലാളികളായി ഉപയോഗിക്കുകയും എതിർത്തവരെ വെടിവച്ചു കൊല്ലുകയും ചെയ്തു.[11]

ർ പോഷകാഹാരക്കുറവുള്ളവരായ പൗരന്മാർ അവശേഷിക്കുകയും അവരുടെ വിളവെടുപ്പ് ജാപ്പനീസ് അധിനിവേശ സേന ഏറ്റെടുക്കുകയും ചെയ്തു. ജനങ്ങൾക്കിടയിൽ രോഗങ്ങൾ വ്യാപിച്ചു. മരണങ്ങൾ സാധാരണമായിത്തീരകയും നിർബന്ധിത തൊഴിലാളികളുടെ ഭാര്യമാർ ഉൾപ്പെടെയുള്ള സ്ത്രീകളെ അകമ്പടി വനിതകളായി പിടിച്ചുകൊണ്ടുപോയിരുന്നു.[12]

ഇന്തോനേഷ്യൻ സ്വാതന്ത്ര്യസമരകാലത്ത് ഡച്ചുകാർ മെട്രോ നഗരം തിരിച്ചുപിടിക്കാൻ ശ്രമിച്ചു. അവർ മുന്നേറവേ രണ്ടാം ലെഫ്റ്റനന്റ് ബർസ്യയുടെ നേതൃത്വത്തിൽ ഇന്തോനേഷ്യൻ സൈന്യത്തിലെ 26 അംഗ സൈന്യം ടെമ്പുറാനിലെ നഗരത്തിലേക്കുള്ള പാലം നശിപ്പിച്ചതിനാൽ ആദ്യം നഗരത്തിലേയ്ക്കു പ്രവേശിക്കാൻ കഴിയാതിരുന്നതിനാൽ ഡച്ച് സൈനികർ പിന്മാറാൻ നിർബന്ധിതരായി. എന്നിരുന്നാലും, അടുത്ത ദിവസം ഡച്ചുകാർ കൂടുതലായി മടങ്ങിയെത്തുകയും ടെഗിനെനെങിൽ നിന്ന് ആക്രമിക്കുകയും ഒടുവിൽ നഗരത്തിൽ പ്രവേശിച്ച് മൂന്ന് ഇന്തോനേഷ്യൻ സൈനികരെ വധിക്കുകയും ചെയ്തു.[13]

അവലംബം

[തിരുത്തുക]
  1. Sudarmono & Edi Ribut Harwanto 2004, പുറം. 18
  2. Sudarmono & Edi Ribut Harwanto 2004, പുറം. 2
  3. Sudarmono & Edi Ribut Harwanto 2004, പുറം. 25
  4. Sudarmono & Edi Ribut Harwanto 2004, പുറം. 20
  5. Sudarmono & Edi Ribut Harwanto 2004, പുറം. 28
  6. Sudarmono & Edi Ribut Harwanto 2004, പുറങ്ങൾ. 29–30
  7. Sudarmono & Edi Ribut Harwanto 2004, പുറം. 30
  8. Sudarmono & Edi Ribut Harwanto 2004, പുറങ്ങൾ. 31–39
  9. Sudarmono & Edi Ribut Harwanto 2004, പുറങ്ങൾ. 48–50
  10. Sudarmono & Edi Ribut Harwanto 2004, പുറം. 54
  11. Sudarmono & Edi Ribut Harwanto 2004, പുറങ്ങൾ. 48–50
  12. Sudarmono & Edi Ribut Harwanto 2004, പുറം. 54
  13. Sudarmono & Edi Ribut Harwanto 2004, പുറങ്ങൾ. 58–59
"https://ml.wikipedia.org/w/index.php?title=മെട്രോ&oldid=4118742" എന്ന താളിൽനിന്ന് ശേഖരിച്ചത്