മുർതസ ഹസൻ ചാന്ദ്പുരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു ഇസ്‌ലാമികപണ്ഡിതനായിരുന്നു മുർതസ ഹസൻ ചാന്ദ്പുരി (1868-1951).[1] അശ്റഫ് അലി താനവിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. [2]

ജീവിതരേഖ[തിരുത്തുക]

1886-87 കാലത്ത് ദാറുൽ ഉലൂം ദയൂബന്ദിൽ നിന്ന് ബിരുദം നേടിയ മുർതസ, പിന്നീട് അശ്റഫ് അലി താനവിയുടെ ശിഷ്യത്വം സ്വീകരിക്കുകയായിരുന്നു.[1] [3]

ദർഭംഗ, മുറാദാബാദ് എന്നിവിടങ്ങളിൽ ദീർഘകാലം മതപഠനകേന്ദ്രങ്ങളിൽ പ്രധാനാധ്യാപകനായി പ്രവർത്തിച്ചുവന്ന മുർതസ ഹസൻ, പിന്നീട് ദാറുൽ ഉലൂം ദയൂബന്ദിൽ ചേരുകയായിരുന്നു.[1]

ദയൂബന്ദിൽ നിന്ന് വിരമിച്ച അദ്ദേഹം ജന്മനാടായ ചാന്ദ്പൂരിലേക്ക് താമസം മാറി. 1951 ഡിസംബർ 31-ന് അന്തരിച്ചു.[1] [3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Syed Mehboob Rizwi. History of The Dar al-Ulum Deoband (Volume 2) (1981 ed.). Idara-e-Ihtemam., Dar al-Ulum, Deoband. pp. 42–43.
  2. "Disciples of Maulana Ashraf Ali Thanwi". Ashrafiya.com. Retrieved 17 July 2019.
  3. 3.0 3.1 Qari Muhammad Tayyib. Hafiz Muhammad Akbar Shah Bukhari (ed.). Darul Uloom Deoaband Ki 50 Misaali Shaksiyyaat (in Urdu) (July 1999 ed.). Maktaba Faiz-ul-Quran, Deoband. p. 143.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=മുർതസ_ഹസൻ_ചാന്ദ്പുരി&oldid=3610277" എന്ന താളിൽനിന്ന് ശേഖരിച്ചത്