ഉള്ളടക്കത്തിലേക്ക് പോവുക

അശ്റഫ് അലി താനവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Muhammad Ashraf 'Ali
മതംIslam
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം(1863-08-19)19 ഓഗസ്റ്റ് 1863[1]
Thana Bhawan, North-Western Provinces, British India
മരണം20 ജൂലൈ 1943(1943-07-20) (79 വയസ്സ്)[2]
Thana Bhawan, United Provinces, British India
അന്ത്യവിശ്രമംThana Bhawan,[2]
Religious career
വിദ്യാർത്ഥികൾKhair Muhammad Jalandhari
Athar Ali Bengali
WorksBayan Ul Quran, Perfecting women

ഇന്ത്യയിലെ ഒരു ഇസ്‌ലാമികപണ്ഡിതനും എഴുത്തുകാരനുമായിരുന്നു മുഹമ്മദ് അശ്റഫ് അലി താനവി (19 ഓഗസ്റ്റ് 1863 - 4 ജൂലൈ 1943). മത പരിഷ്കർത്താവ്, നിയമവിദഗ്ദൻ, സൂഫി[3][4] എന്നീ നിലകളില്ലാം പ്രശസ്തനാണ്. ഹാകിമുൽ ഉമ്മത്ത്, മുജദ്ദിദുൽ മില്ലത്ത് എന്നീ വിശേഷണങ്ങളാൽ അദ്ദേഹം അറിയപ്പെട്ടു[5][6].

ഖുർആൻ വ്യാഖ്യാനമായ ബയാനുൽ ഖുർആൻ, കർമ്മശാസ്ത്രഗ്രന്ഥമായ ബഹിശ്തി സെവാർ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്. തെക്കനേഷ്യയിലെ ഇസ്‌ലാമിക ചിന്തകളെ ഇന്നും സ്വാധീനിക്കുന്നതാണ് താനവിയുടെ പഠനങ്ങളും കൃതികളും[7].

ജീവിതരേഖ

[തിരുത്തുക]

1863 ഓഗസ്റ്റ് 19-ന് ആണ് അശ്റഫ് അലി ജനിക്കുന്നത്. ഉത്തരേന്ത്യയിലെ താന ഭവൻ എന്ന പ്രദേശത്താണ് ജനനം. ചെറുപ്രായത്തിൽ തന്നെ മാതാവ് മരണപ്പെട്ടതോടെ അശ്റഫ് അലിയും സഹോദരനും പിതാവിന്റെ ശിക്ഷണത്തിൽ വളർന്നു വന്നു.[2]

1883-ൽ ദാറുൽ ഉലൂം ദയൂബന്ദിൽ നിന്നും പഠനം പൂർത്തിയാക്കിയ അശ്റഫ് അലി, അല്പകാലം കാൺപൂരിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് താന ഭവൻ പ്രദേശത്ത് തന്നെ തിരിച്ചെത്തി, ജീവിതാന്ത്യം (1943) വരെ അവിടെ തുടർന്നു[2].

ഖാൻ ഗാഹ് ഇംദാദിയ്യയുടെ അമരത്തിരുന്ന അദ്ദേഹം ഖുർആൻ, ഹദീഥ്, കർമ്മശാസ്ത്രം എന്നിവയിലെ അഗാധ പാണ്ഡിത്യത്താൽ ദയൂബന്ദ് പണ്ഡിതരുടെ നേതാവായി മാറി[8].

അവലംബം

[തിരുത്തുക]
  1. 'Islamic Years Converted to AD years' on the Conversion Chart on google.com website Retrieved 11 August 2020
  2. 2.0 2.1 2.2 2.3 Profile of Ashraf Ali Thanwi on haqislam.org website Published 9 November 2014, Retrieved 11 August 2020
  3. Esposito, John L. (2003), "Thanawi, Ashraf Ali", The Oxford Dictionary of Islam (in ഇംഗ്ലീഷ്), Oxford University Press, ISBN 978-0-19-512558-0
  4. Faruque, Muhammad U. (2021). "Eternity Made Temporal: Ashraf ʿAlī Thānavī, a Twentieth-Century Indian Thinker and the Revival of Classical Sufi Thought". Journal of Sufi Studies (in ഇംഗ്ലീഷ്). 9 (2): 215–246. doi:10.1163/22105956-bja10009. ISSN 2210-5948. S2CID 242261580.
  5. Naeem, Fuad (2009), "Thānvī, Mawlānā Ashraf ʿAlī", The Oxford Encyclopedia of the Islamic World (in ഇംഗ്ലീഷ്), Oxford University Press, ISBN 978-0-19-530513-5
  6. Khatoon, Uzma (2015). A critical study of select Urdu Tafasir of 20th Century (PhD thesis) (in ഇംഗ്ലീഷ്). India: Department of Islamic Studies, Aligarh Muslim University. p. 68. hdl:10603/70434.
  7. Naeem, Fuad (2009), "Thānvī, Mawlānā Ashraf ʿAlī", The Oxford Encyclopedia of the Islamic World (in ഇംഗ്ലീഷ്), Oxford University Press, ISBN 978-0-19-530513-5
  8. Belhaj, Abdessamad (2014), "Thānvī, Ashraf ʿAlī", The Oxford Encyclopedia of Philosophy, Science and Technology in Islam (in ഇംഗ്ലീഷ്), Oxford University Press, ISBN 978-0-19-981257-8
"https://ml.wikipedia.org/w/index.php?title=അശ്റഫ്_അലി_താനവി&oldid=4545227" എന്ന താളിൽനിന്ന് ശേഖരിച്ചത്