മുഹാദ് വെമ്പായം
മലയാളഭാഷയിലെ ഒരു പ്രശസ്തനായ നാടകകൃത്തും മലയാളചലച്ചിത്രമേഖലയിലെ ഒരു തിരക്കഥാകൃത്തുമാണ് മുഹാദ് വെമ്പായം. തിരുവനന്തപുരം വെമ്പായത്ത് ജനിച്ച ഇദ്ദേഹം ഇതിനകം അമ്പതോളം നാടകങ്ങൾ എഴുതിയിട്ടുണ്ട്.[1] [2][3] പുറത്തിറങ്ങാൻ പോകുന്ന മൂന്ന് സിനിമകൾക്കും അദ്ദേഹം കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്.[4] [5] 2017 ൽ നാടകരചനയ്ക്കും 2019 ൽ ഗാനരചനയ്ക്കുമുള്ള [6] സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ (കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ) മുഹാദിനായിരുന്നു. "അതൊരു കഥയാണ്" എന്ന നാടകമായിരുന്നു പുരസ്കാരത്തിന് അർഹമായത്.[7] 2017 ലെ എൻ എൻ പിള്ള രചനാപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഗാനരചയിതാവ് എന്ന രീതിയിലും ഇദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. മുഹാദ് എഴുതിയ “പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നേ.. ആ നാട്ടില് പുഴയുണ്ടാർന്നേ..” എന്ന നാടകഗാനം വളരെ പ്രശസ്തമാണ്[8] [9]. ജയരാജ് സംവിധാനം ചെയ്ത അവൾ എന്ന ചിത്രത്തിലെ “ആണ്ടാണ്ടെ പെണ്ണൊരുത്തി” എന്ന ഗാനവും വ്യാപകമായി ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.[10][11]