മുഹമ്മദ് അലി മുംഗേരി
മുഹമ്മദ് അലി മുംഗേരി | |
---|---|
നദ്‌വത്തുൽ ഉലമയുടെ ആദ്യ ചാൻസലർ | |
ഓഫീസിൽ 26 September 1898 – 19 July 1903 | |
പിൻഗാമി | മസീഹുസ്സമാൻ ഖാൻ |
ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു മുഹമ്മദ് അലി മുംഗേരി (28 ജൂലൈ 1846 - 13 സെപ്റ്റംബർ 1927)
നദ്‌വത്തുൽ ഉലമയുടെ സ്ഥാപകനും ലഖ്‌നൗവിലെ ഒരു പ്രധാന ഇസ്‌ലാമിക വിദ്യാലയമായ ദാറുൽ ഉലൂമിന്റെ ആദ്യ ചാൻസലറുമായിരുന്നു അദ്ദേഹം. ക്രിസ്തുമതം, അഹ്മദിയ്യ പ്രസ്ഥാനം എന്നിവക്കെതിരെ ആശയസമരം നടത്തിയ മുഹമ്മദ് അലി, അതിനായി നിരവധി ഗ്രന്ഥങ്ങൾ എഴുതിയിരുന്നു. ആനാഎ-ഇസ്‌ലാം, സാത്തി അൽ-ബുർഹാൻ, ബരാഹിനെ ഖാതിഅ, ഫൈസ്‌ല ആസ്മാനി, ഷഹാദത്ത്-ഇ-ആസ്മാനി എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുന്നു.
1903-ൽ നദ്‌വത്തുൽ ഉലമയിൽ നിന്ന് രാജിവെച്ച അദ്ദേഹം മുൻഗറിലേക്ക് മാറി. അവിടെ ഖാൻഖാഹ് റഹ്‌മാനിയ സ്ഥാപിച്ചു.
ജീവിതരേഖ
[തിരുത്തുക]1846 ജൂലൈ 28 ന് കാൺപൂരിലാണ് മുഹമ്മദ് അലി ജനിച്ചത്ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). അമ്മാവൻ സഹൂർ അലി ആയിരുന്നു മുഹമ്മദ് അലിക്ക് ഖുർആൻ പഠിപ്പിച്ചത്. പേർഷ്യൻ ഭാഷയിലെ പാഠങ്ങൾ പഠിപ്പിക്കാനായി അബ്ദുൽ വാഹിദ് ബൽഗ്രാമി എന്ന അധ്യാപകനും ഉണ്ടായിരുന്നുലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil). കാൺപൂരിലെ ഫൈസി ആം മദ്രസയിലെ ആദ്യകാല വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് അലി.