മുസ്തഫ പെരുമ്പറമ്പത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രവാസി എഴുത്തുകാരനാണ് മുസ്തഫ പെരുമ്പറമ്പത്ത്‪


ജീവിത രേഖ[തിരുത്തുക]

1974 നവംബർ 11ന് തൃശ്ശൂർ ജില്ലയിലെ കൊച്ചന്നൂരിൽ പെരുമ്പറമ്പത്ത് ആലിക്കുട്ടി ആർട്ടിസ്റ്റിൻ്റെയും പൂളക്കുന്നത്ത് മൈമൂനയുടേയും മൂന്ന് മക്കളിൽ രണ്ടാമനായി ജനിച്ചു. കൊച്ചന്നൂർ ഗവ. ഹൈസ്കൂൾ, പുന്നയൂർക്കുളം പ്രതിഭ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

അബുദാബിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.

ഭാര്യ: ഷെഹീന മുസ്തഫ

മക്കൾ: മുഹമ്മദ് മുസ്സമ്മിൽ, മുനസ്സാ ബാനു, മുഹമ്മദ് ഷബാസ്, ഷസ ബാനു.

കൃതികൾ[തിരുത്തുക]

ഒറ്റക്കാള[പ്രവർത്തിക്കാത്ത കണ്ണി] (കഥാസമാഹാരം) - പെൻഡുലം ബുക്സ് - 2019

നാലോറപുരാണം (കഥാസമാഹാരം) - ബാഷോബുക്സ് - 2023

പുരസ്കാരങ്ങൾ[തിരുത്തുക]

പാറ്റ് ടാഗോർ പുരസ്കാരം - 2023

[https://newspaper.mathrubhumi.com/pravasi/gulf/pravasi-1.8026754 യു.എഫ്.കെ അസ്മോപുത്തൻച്ചിറ അനുസ്മരണ പുരസ്കാരം- 2022]

ദോഹ കോറസ് സാഹിത്യ പുരസ്കാരം -2004