ചെമ്മുള്ളൻ പാവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുള്ളൻ പാവൽ (മത്സ്യം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മുള്ളൻ പാവൽ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
O. bakeri
Binomial name
Osteobrama bakeri
(F. Day, 1873)

പശ്ചിമഘട്ട പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു തനതു ശുദ്ധജല മത്സ്യമാണ് മുള്ളൻ പാവൽ (ശാസ്ത്രീയനാമം: Osteobrama bakeri). കോട്ടയം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ നദികളിൽ കണ്ടുവരുന്നു. ഭക്ഷണത്തിനും അലങ്കാരത്തിനും സാധാരണ ഉപയോഗിക്കുന്ന ഇവയുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്.

നാമകരണം[തിരുത്തുക]

വൈ.എച്ച്. ബേക്കർ ശേഖരിച്ച മത്സ്യങ്ങളെ ഡോ.ഫ്രാൻസീസ് ഡേയ്ക്ക് കൈമാറി. 1873ൽ ഈ മത്സ്യത്തിന് ബേക്കറോടുള്ള ബഹുമാനാർത്ഥം ബേക്കരി എന്ന പേര് നൽകി. (Day, 1873a)

ശരീരപ്രകൃതി[തിരുത്തുക]

കണ്ണുകൾക്ക് ചുവപ്പ് നിറമുണ്ട്. ശരീരം നല്ലതുപോലെ പരന്നിട്ടാണ്. പാർശ്വരേഖ 44 ചെതുമ്പലുകളിലൂടെ കടന്നുപോകുന്നു. മീശരോമങ്ങളുണ്ട്. പരമാവധി നീളം 11 സെന്റിമീറ്റർ. മുതുകുവശം പച്ച കലർന്ന കറുപ്പുനിറമാണ്.

അവലംബം[തിരുത്തുക]

  • കേരളത്തിലെ ശുദ്ധജലമത്സ്യങ്ങൾ - കേരള ജൈവവൈവിധ്യബോർഡ്
  • Froese, Rainer, and Daniel Pauly, eds. (2006). "Osteobrama bakeri" in ഫിഷ്ബേസ്. April 2006 version.
"https://ml.wikipedia.org/w/index.php?title=ചെമ്മുള്ളൻ_പാവൽ&oldid=2818614" എന്ന താളിൽനിന്നു ശേഖരിച്ചത്