മുരിപെമു കലിഗെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മുരിപെമു കലിഗെ.[1]

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി മുരിപെമു കലിഗെ കദാ രാമ
സന്മുനി നുത കരിവരദ ശ്രീരാമ
മുനിമാരാൽ പ്രകീർത്തിക്കപ്പെടുന്നവനും ഗജേന്ദ്രന് വരം നൽകിയവനുമായ രാമാ
അങ്ങേക്ക് കുറെ ആഡംബരമുണ്ടെന്ന് ഒരു വിചാരമില്ലേ
അനുപല്ലവി പരമപുരുഷ ജഗദീശ വരമൃദു
ഭാഷ സുഗുണമണി കോശനീകു
ഓ! പ്രപഞ്ചനായകനായ മൃദുഭാഷനായ ഭഗവാനേ അങ്ങാണല്ലോ
നന്മകൾ നിറഞ്ഞവനും രത്നങ്ങളോളം നിധിയായവനും
ചരണം 1 ഈഡു ലേനി മലയ മാരുതമുചേ കൂഡിന കാവേരീ തടമന്ദു
മേഡല മിദ്ദെലതോ ശൃംഗാരമു മിഞ്ചു സദനമുലലോ
വേഡുചു ഭൂസുരുലഗ്നിഹോത്രുലൈ വേദ ഘോഷമുലചേ നുതിയിമ്പ
ജൂഡ ശിവുഡു കോരു യോഗ്യമൈന സുന്ദരമഗു പുരമു ദൊരികെനനുചു
മലയമാരുതൻ വീശുന്ന മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന കാവേരി നദിയുടെ തീരത്ത് ബ്രാഹ്മണർ
വിവിധനിലകളുള്ള സുന്ദരമായ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ഹോമമർപ്പിച്ചുകൊണ്ട്
വേദാർച്ചനചെയ്തുകൊണ്ട് ആരാധിക്കുന്ന ശിവൻ പോലും ആഗ്രഹത്തോടെ നോക്കുന്ന ഇത്ര
മനോഹരവും യോഗ്യവുമായ ഒരു നഗരം കണ്ടെത്തിയതിനാലാണോ അങ്ങേക്കിത്ര ആഡംബരം?
ചരണം 2 സകല സുഗന്ധ രാജ സുമമുലു സലലിതമഗു കോകില നാദമ്മുലു
ശുകമുഖ സനകാദുല നുതമൈന സുര തരുവുലു കലിഗി
നികടമന്ദു വാണി കൊലുവ സുരപതി നീലമണിനിഭശരീര നേഡു
പ്രകടമൈന നവരത്നഖചിത ഹാടക മണ്ഡപവാസമു കലിഗെനനുചു
ദേവന്മാരുടെ ദേവനായ ഇന്ദ്രനീലവർണ്ണത്തോടുകൂടിയ ശരീരമുള്ള അങ്ങേക്ക് രത്നങ്ങൾ പതിച്ച
തുറസ്സായ സുവർണ്ണമണ്ഡപത്തോടുകൂടിയ സർവ്വവിധസുഗന്ധപുഷ്പങ്ങളും കൊണ്ടലങ്കരിച്ച
ശുകമഹർഷിയാൽ പ്രകീർത്തിക്കപ്പെട്ട സ്വർഗ്ഗവൃക്ഷങ്ങളിൽ ഇരുന്ന് കുയിൽനാദം മുഴങ്ങുമ്പോൾ
സരസ്വതി അടുത്തിരുന്ന് അങ്ങയെ സേവിക്കുന്നതെല്ലാം കൊണ്ടാണോ ഇത്ര ആഡംബരം?
ചരണം 3 ഈ മഹിലോ സൊഗസൈന ചോള സീമയന്ദു വരമൈന പഞ്ചനദപുര
ധാമുനി ചെന്തനു വസിഞ്ചുടകൈ നീ മദിനെഞ്ചഗ
കാമജനക ത്യാഗരാജസന്നുത നാമ പവനതനയ വിധൃതചരണ
ക്ഷേമമുഗ വർധില്ലുനട്ടി പുരമുന സീതാഭാമ സൌമിത്രി പ്രക്ക കൊലിചെദരനി
ഓ! കാമജനക! വായുപുത്രനായ ആഞ്ജനേയനാൽ സേവിക്കപ്പെടുന്ന പാദാരവിന്ദങ്ങളോടുകൂടിയ,
ത്യാഗരാജനാൽ ആരാധിക്കപ്പെടുന്നവനേ പഞ്ചനദികളുടെ തീരത്തുള്ള മനോഹരഭൂവായ
തിരുവയ്യാറിന്റെ തീരത്ത് ഐശ്വര്യസമ്പൂർണ്ണമായ ശിവന്റെ വാസസ്ഥലത്തിനരികേ സീതയുടെയും
ലക്ഷ്മണന്റെയും സേവനങ്ങളോടെ താമസിക്കാൻ തീരുമാനിച്ചതിനാലാണോ അങ്ങേക്കിത്ര ആഡംബരം?

അവലംബം[തിരുത്തുക]

  1. "Thyagaraja Kritis" (PDF). sangeetha priya.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ത്യാഗരാജൻ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=മുരിപെമു_കലിഗെ&oldid=3708585" എന്ന താളിൽനിന്ന് ശേഖരിച്ചത്