Jump to content

മുത്തശ്ശിയാർക്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട്‌ ജില്ലയിൽ നെടുങ്ങനാട് പ്രദേശത്തെ പ്രധാന ക്ഷേത്രമാണ് മുത്തശ്ശിയാർക്കാവ്.പണ്ട് കാലത്തെ നാട്ടുരാജ്യമായിരുന്ന നെടുങ്ങനാട് പിന്നീട് വള്ളുവനാടിനൊപ്പം കൂട്ടിച്ചേർത്തു. നിലവിൽ പട്ടാമ്പിക്കടുത്ത് കൊടുമുണ്ട എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത് . ദുർഗ ദേവിയെ 'മുത്തശ്ശി' രൂപത്തിൽ ആണ് ഇവിടെ ആരാധിക്കുന്നത്. പഴയ രണ്ട് നായർ കുടുംബങ്ങളുടെ പോരാട്ടത്തിന്റ അന്ത്യത്തിൽ അവരെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഭഗവതി മുത്തശ്ശി രൂപത്തിൽ വന്നു എന്നാണ് ഐതിഹ്യം.യുദ്ധം അവസാനിപ്പിച്ച ശേഷം ഇരുകുടുംബങ്ങളും അതത് പ്രദേശത്ത് ഭഗവതിയെ മുത്തശ്ശി രൂപത്തിൽ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് തെക്ക് ,വടക്ക് മുത്തശ്ശിയാർകാവുകൾ ഉണ്ടായത്

നെടുങ്ങനാട്‌ മുത്തശ്ശിയാർക്കാവ്‌

[തിരുത്തുക]

നെടുങ്ങനാട്‌ മുത്തശ്ശിയാർക്കാവ്‌ [1] വള്ളുവനാട്ടിലെ ഒരു പ്രധാന ദുർഗ്ഗ ക്ഷേത്രമാണു. പട്ടാമ്പിയിൽ നിന്ന് 6 കിലോമീറ്റർ ഉള്ളിലായി കൊടുമുണ്ട എന്ന ഗ്രാമത്തിലായാണു ക്ഷേത്രം നില നിൽക്കുന്നത്‌.കൊടുമുണ്ട,പട്ടാമ്പി, പെരുമുടിയൂർ, കൊഴിക്കോട്ടിരി, വള്ളൂർ എന്നി അഞ്ച്‌ ദേശങ്ങൾ തട്ടകത്തിൽ ഉൾപ്പെടുന്നു.

വടക്കെ മുത്തശ്ശിയാർക്കാവ്‌

[തിരുത്തുക]

നെടുങ്ങനാട്‌ മുത്തശ്ശിയാർക്കാവിലെ അതേ പ്രതിഷ്ഠയാണു വടക്കെ മുത്തശ്ശിയാർക്കാവിലും ഉള്ളത്‌.നെടുങ്ങനാട്‌ മുത്തശ്ശിയാർക്കാവിലെ ഭഗവതിയുടെ സഹോദരിയായാണു വടക്കെ കാവിലെ ഭഗവതിയെ ആരാധിക്കുന്നത്‌.പട്ടാമ്പി കൊപ്പത്തിനു അടുത്ത്‌ നടുവട്ടത്താണു വടക്കെ മുത്തശ്ശിയാർക്കാവ്‌ സ്ഥിതി ചെയ്യുന്നത്‌

  1. https://www.mathrubhumi.com/palakkad/malayalam-news/pattambi-1.1031570[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മുത്തശ്ശിയാർക്കാവ്&oldid=3807274" എന്ന താളിൽനിന്ന് ശേഖരിച്ചത്