മുഞ്ഞിനാട് പത്മകുമാർ
ദൃശ്യരൂപം
ഒരു മലയാളകവിയും വിവർത്തകനുമാണ് ഡോ. മുഞ്ഞിനാട് പത്മകുമാർ.
സാഹിത്യജീവിതം
[തിരുത്തുക]മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം ആത്മീയ ഉണർവ് രമണ മഹർഷിയുടെ സ്വാധീനത്തിൽ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്.[1] കവിത, സംഗീതം, ചരിത്രം, ബാലസാഹിത്യം, വിമർശനം, തത്ത്വചിന്ത, വിവർത്തനം തുടങ്ങിയ മേഖലകളിലായി മുപ്പത്തിലഞ്ചിലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാനകൃതികൾ
[തിരുത്തുക]- ദൈവത്തിന്റെ ചുംബനങ്ങൾ
- മുന്തിരിവള്ളിയും നെയ്യാമ്പലുകളും
- സോളമന്റെ ഉത്തമഗീതം
പുരസ്കാരങ്ങൾ
[തിരുത്തുക]- ആശാൻ പുരസ്കാരം (2009)
- കെ.പി. അപ്പൻ പുരസ്കാരം (2012)
- എസ്ബിടി സാഹിത്യ-മാധ്യമ പുരസ്കാരം (2015)[2]