Jump to content

മീനാക്ഷി മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Girish Karnad (left) and Meenakshi Mukherjee, ACLALS Conference 2004, Hyderabad, India

ഒരു സാഹിത്യകാരിയും, സാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ് മീനാക്ഷി മുഖർജി (1937 -2009 ഓഗസ്റ്റ് 16). 2003 ൽ ദി പേറിശബിൽ എമ്പയർ:എസെസിസ് ഓൺ ഇന്ത്യൻ റൈറ്റിംഗ് ഇൻ ഇംഗ്ലീഷ് എന്ന പുസ്തകത്തിന് മീനാക്ഷിക്ക് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ജീവചരിത്രം

[തിരുത്തുക]

പട്ന, പുണെ, ഡൽഹി, ഹൈദരാബാദ് സർവ്വകലാശാല എന്നിവിടങ്ങളിലെ നിരവധി കോളേജുകളിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ചു. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറായി ജോലിചെയ്തിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ പോലുള്ള ഇന്ത്യക്ക് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും ഒരു വിസിറ്റിംഗ് പ്രൊഫസറായിരുന്നു മീനാക്ഷി.

ഭർത്താവ് സുജിത് മുഖർജി, അധ്യാപകനും സാഹിത്യ പണ്ഡിതനുമായിരുന്നു. അവർക്ക് രണ്ട് പെണ്മക്കളുണ്ട്.[2] അവസാന കാലഘട്ടത്തിൽ അവർ ജീവിച്ചിരുന്നത് ഹൈദരബാദിൽ ആയിരുന്നു.

പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന സാഹിത്യ കൃതികൾ

[തിരുത്തുക]
  • The twice born fiction
  • Realism and reality: Novel and Society in India
  • Re-reading Jane Austen
  • The Perishable Empire: Essays on Indian writing in English
  • An Indian For All Seasons

അവലംബം

[തിരുത്തുക]
  1. "Meenakshi Mukherjee, litterateur, passes away". The Hindu. Retrieved 9 May 2014.
  2. "Remembering Sujit" by Sachidananda Mohanty Archived 2014-12-29 at Archive.is Retrieved 30 December 2014.

പുറം താളുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മീനാക്ഷി_മുഖർജി&oldid=3641279" എന്ന താളിൽനിന്ന് ശേഖരിച്ചത്