മീഡിയവിക്കി:Uploadtext/ownwork

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിങ്ങള്‍ എടുത്ത/വരച്ച പടം അപ്‌ലോഡ് ചെയ്യാന്‍

ഈ താള്‍ നിങ്ങള്‍ എടുത്ത/വരച്ച പടം അപ്‌ലോഡ് ചെയ്യാന്‍ വേണ്ടി മാത്രമുള്ളതാണ്. വേറെ ഏതെങ്കിലും സ്രോതസ്സില്‍ നിന്നുള്ള ഫയല്‍ അപ്‌ലോഡ് ചെയ്യുവാന്‍ ചിത്രങ്ങളുടെ കോപ്പിറൈറ്റ് അപ്‌ലോഡ് സഹായി പേജിലേക്ക് തിരിച്ചു പോവുക.


മുന്നറിയിപ്പ്

പൂര്‍ണ്ണമായും നിങ്ങളുടെ‍ സൃഷ്ടിയായ പടങ്ങള്‍ മാത്രമേ ഈ താള്‍ വഴി അപ്‌ലോഡ് ചെയ്യാവൂ. അതായതു ഒന്നുകില്‍ നിങ്ങള്‍ എടുത്ത ചിത്രമാകണം അല്ലെങ്കില്‍ നിങ്ങള്‍ വരച്ച ചിത്രമാകണം. മൂന്നാമതു ഒരു സ്രോതസ്സില്‍ നിന്നുള്ള ചിത്രം സ്കാന്‍ ചെയ്യുകയോ ഫോട്ടോകോപ്പി എടുക്കുകയോ ചെയ്യുന്നതു നിങ്ങളുടെ സ്വന്തം സൃഷ്ടി എന്നുള്ള നിര്‍വചനത്തില്‍ വരില്ല. അതേപോലെ നിങ്ങളുടെ ചിത്രത്തില്‍ മൂന്നാം കക്ഷികളുടെ ക്ലീപ്പ് ആര്‍ട്ടോ മറ്റോ ഉപയോഗിച്ചിരിക്കാനും പാടില്ല. (പബ്ലീക്ക് ഡൊമൈനില്‍ ഉള്ള ക്ലിപ്പ് ആര്‍ട്ട് ആണെങ്കില്‍ ഉപയോഗിക്കാം).

നിങ്ങളുടെ ചിത്രം സാര്‍‌വദേശീയമായി സൗജന്യമായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന പക്ഷം വിക്കി കോമണ്‍സിലേക്കു ഈ ചിത്രം അപ്‌ലോഡ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാം. പക്ഷെ അതിനു മുന്‍പു ഈ ചിത്രത്തിനു എല്ലാ വിക്കികളിലും ഉപയോഗിക്കുവാന്‍ തക്ക നിലവാരം ഉണ്ട് എന്നു ഉറപ്പു വരുത്തുക. അങ്ങനെ നിങ്ങള്‍ ചെയ്താല്‍ എല്ലാ വിക്കിമീഡിയ വിക്കികള്‍ക്കും നിങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രം ഉപയോഗിക്കുവാന്‍ പറ്റും.

ചിത്രം അപ്‌ലോഡ് ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. ചിത്രത്തിനു അനുയോജ്യമായ ഒരു പേരു കൊടുക്കുക. ചിത്രവുമായി ബന്ധപ്പെട്ടു എന്തെങ്കിലും അര്‍ത്ഥമുള്ള ഒരു പേരു കൊടുക്കുന്നതാണു നല്ലതു. ഉദാ: നിങ്ങള്‍ എടുത്ത/വരച്ച യേശുദാസിന്റെ ഒരു ചിത്രത്തിനു യേശുദാസ്.jpg എന്നോ yesudas.jpg എന്നോ കൊടുക്കാം. പക്ഷെ ഒരിക്കലും IMG0592.JPG, DSC0592.JPG ഇങ്ങനെയുള്ള അര്‍ത്ഥമില്ലാത്ത പേരുകള്‍ കൊടുക്കതിരിക്കുക.
  2. "edit summary" ബോക്സില്‍ ചിത്രത്തെ കുറിച്ച് ഒരു ലഘുവിവരണം കൊടുക്കുക. ആര്‍, എപ്പോള്‍, എവിടെ വച്ചു, എന്നു ഈ ചിത്രം എടുത്തു എന്നും, ചിത്രത്തെ പറ്റി നിങ്ങള്‍ക്ക് അറിയാവുന്ന ഒരു ലഘുവായ വിവരണവും "edit summary" ബോക്സില്‍ കൊടുക്കുക.

ഉപയോക്താക്കള്‍ സംഭാവന ചെയ്യുന്ന എല്ലാ ചിത്രങ്ങളും ഒരു സ്വതന്ത്ര ലൈസന്‍സ് അനുസരിച്ചായിരിക്കണം സംഭാവന ചെയ്യേണ്ടത്. സ്വതന്ത്രം എന്നതു കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നതു നിങ്ങള്‍‍ ഈ ചിത്രം സൗജന്യമായി തരുന്നു എന്നുമാത്രമല്ല മറ്റുള്ളവര്‍ക്ക് ഈ ചിത്രം ഉപയോഗിക്കുവാനും മറ്റ് എന്ത് ആവശ്യത്തിനും ഈ ചിത്രം പുനരുപയോഗം ചെയ്യുവാനും അനുമതി കൊടുക്കുന്നു എന്നതാണ് ആണ്. ഈ ലൈസന്‍സ് പിന്‍‌വലിക്കാന്‍ ആവാ‍ത്തതാണ്.


Use the form below to upload files, to view or search previously uploaded images go to the list of uploaded files, uploads and deletions are also logged in the upload log.

To include the image in a page, use a link in the form [[പ്രമാണം:File.jpg]], [[പ്രമാണം:File.png|alt text]] or [[മീഡിയ:File.ogg]] for directly linking to the file.

"https://ml.wikipedia.org/w/index.php?title=മീഡിയവിക്കി:Uploadtext/ownwork&oldid=98998" എന്ന താളിൽനിന്ന് ശേഖരിച്ചത്