മിൽഡ്രെഡ് മിച്ചൽ-ബേറ്റ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിൽഡ്രെഡ് മിച്ചൽ-ബേറ്റ്മാൻ
പ്രമാണം:Mildred Mitchell-Bateman.png
ജനനം
മിൽഡ്രഡ് മിച്ചൽ

1922
മരണംജനുവരി 25, 2012
ചാൾസ്റ്റൺ, വെസ്റ്റ് വിർജീനിയ
ദേശീയതഅമേരിക്കൻ
കലാലയംബാർബർ-സ്കോട്ടിയ കോളേജ്
ജോൺസൺ സി. സ്മിത്ത് യൂണിവേഴ്സിറ്റി
പെൻസിൽവാനിയയിലെ വനിതാ മെഡിക്കൽ കോളേജ്
തൊഴിൽPhysician and medical administrator
ജീവിതപങ്കാളി(കൾ)William L. Bateman

ഡോ. മിൽഡ്രഡ് മിച്ചൽ-ബേറ്റ്മാൻ, എംഡി (ജീവിതകാലം: 1922 - ജനുവരി 25, 2012) ഒരു അമേരിക്കൻ ഫിസിഷ്യനും മെഡിക്കൽ അഡ്മിനിസ്ട്രേറ്ററുമായിരുന്നു. ഇംഗ്ലീഷ്:Dr. Mildred Mitchell-Bateman 1962-ൽ വെസ്റ്റ് വെർജീനിയയുടെ മാനസികാരോഗ്യ കമ്മീഷണറായിരുന്നു അവർ, ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ വനിതയും ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കക്കാരിയുമാണ്.[1]

ജീവിതരേഖ[തിരുത്തുക]

1922-ൽ , ജോർജിയയിലെ ബ്രൺസ്‌വിക്കിൽ ഒരു വൈദികനും രജിസ്റ്റർഡ് നഴ്‌സിനും മകളായി മിൽഡ്രഡ് മിച്ചൽ-ബേറ്റ്മാൻ ജനിച്ചു. [2] [3] [4] 1937 മുതൽ 1939 വരെ, മിൽഡ്രഡ് നോർത്ത് കരോലിനയിലെ കോൺകോർഡിലുള്ള ബാർബർ-സ്കോട്ടിയ കോളേജിലും നോർത്ത് കരോലിനയിലെ ഷാർലറ്റിലുള്ള ജോൺസൺ സി. സ്മിത്ത് യൂണിവേഴ്സിറ്റിയിലും പഠിച്ചു . 1941-ൽ ജോൺസൺ സി. സ്മിത്ത് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. 1946-ൽ പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദം നേടി . 1947 ഡിസംബർ 25-ന് അവർ പെൻസിൽവാനിയയിലെ പാർക്ക്സ്ബർഗിൽ നിന്നുള്ള ഒരു തെറാപ്പിസ്റ്റായിരുന്ന വില്യം എൽ. ബേറ്റ്മാനെ വിവാഹം കഴിച്ചു.[3] മിൽഡ്രഡ് 2012 ജനുവരി 25-ന് 89-ാം വയസ്സിൽ അസുഖം മൂലം മരിക്കുന്നതുവരെ വൈദ്യപരിശീലനം തുടർന്നു. [5] [4]

റഫറൻസുകൾ[തിരുത്തുക]

  1. "Mildred Mitchell-Bateman, M.D." National Institutes of Health. National Institutes of Health. Retrieved 30 November 2016.
  2. "Mildred Mitchell-Bateman, M.D." National Institutes of Health. National Institutes of Health. Retrieved 30 November 2016.
  3. 3.0 3.1 "Mildred Mitchell-Bateman, M.D." Bateman Hospital. Bateman Hospital. Retrieved 30 November 2016.
  4. 4.0 4.1 "Mildred Mitchell-Bateman". WV Culture. WV Culture. Retrieved 30 November 2016.
  5. Jarosz, Brooks; McComas, Josh. "UPDATE: Dr. Mildred Mitchell-Bateman Remembered". WSAZ News Channel 3. WSAZ News Channel 3. Archived from the original on 2012-03-18. Retrieved 30 November 2016.