Jump to content

മിൽഡ്രെഡ് പിയേഴ്‌സ് (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിൽഡ്രെഡ് പിയേഴ്‌സ്
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംമൈക്കൽ കർട്ടിസ്
നിർമ്മാണംജെറി വാൾഡ്
തിരക്കഥറണാൾഡ് മക്ഡൗഗൽ
അഭിനേതാക്കൾ
സംഗീതംമാക്സ് സ്റ്റെയ്നർ
ഛായാഗ്രഹണംഏണസ്റ്റ് ഹാലർ
ചിത്രസംയോജനംഡേവിഡ് വെയ്സ്ബാർട്ട്
വിതരണംവാർണർ ബ്രോസ്.
റിലീസിങ് തീയതി
  • സെപ്റ്റംബർ 28, 1945 (1945-09-28) (New York City)[1]
  • ഒക്ടോബർ 20, 1945 (1945-10-20) (United States)[1]
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
ബജറ്റ്$1.4 million[2]
സമയദൈർഘ്യം111 മിനിട്ട്
ആകെ$5.6 million[2] ($73.9 million in 2016 dollars)

മിൽഡ്രെഡ് പിയേഴ്‌സ് മൈക്കൽ കർട്ടിസ് സംവിധാനം ചെയ്ത് ജോവാൻ ക്രാഫോർഡ്, ജാക്ക് കാർസൺ, സക്കറി സ്കോട്ട് എന്നീ താരങ്ങൾ അഭിനയിച്ച് 1945-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ മെലോഡ്രാമയാണ്. ഈവ് ആർഡൻ, ആൻ ബ്ലിത്ത്, ബ്രൂസ് ബെന്നറ്റ് എന്നിവരും ഈ ചിത്രത്തിലെ താരനിരയിലുണ്ടായിരുന്നു. ജെയിംസ് എം. കെയ്ൻ എഴുതിയ 1941-ലെ ഒരു നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടതായിരുന്നു ഇത്. മെട്രോ-ഗോൾഡ്വിൻ-മേയർ വിട്ടതിനുശേഷം, വാർണർ ബ്രദേഴ്സുമായി കരാറിലേർപ്പെട്ട ക്രോഫോർഡിന്റെ ആദ്യ പ്രധാന വേഷമായ ഇതിലൂടെ അവർ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടി.

1996-ൽ, മിൽഡ്രഡ് പിയേഴ്‌സ് എന്ന ചിത്രം "സാംസ്‌കാരികമായും ചരിത്രപരമായും അല്ലെങ്കിൽ സൗന്ദര്യപരമായും പ്രാധാന്യമുള്ളതായി" കണക്കാക്കപ്പെടുകയും യു.എസ്. ലൈബ്രറി ഓഫ് കോൺഗ്രസ് ഈ ചിത്രത്തെ നാഷണൽ ഫിലിം രജിസ്ട്രിയിലേയ്ക്ക് സംരക്ഷണത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു.[3]

കഥാസാരം

[തിരുത്തുക]

മിൽഡ്രഡ് പിയേഴ്സ് എന്ന സ്ത്രീയുടെ രണ്ടാം ഭർത്താവ് മോണ്ടെ ബെറഗോൺ കൊല്ലപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻറെ ഇതിവൃത്തം. മിൽഡ്രഡിന്റെ ആദ്യ ഭർത്താവ് ബെർട്ട് പിയേഴ്‌സ് കുറ്റസമ്മതം നടത്തിയതായി പോലീസ് അവരെ അറിയിക്കുന്നു. എന്നാൽ പരമസാധുവായ അയാൾ ഒരു കൊല ചെയ്യാനുള്ള സാദ്ധ്യത തള്ളക്കളഞ്ഞ മിൽഡ്രഡ് ഫ്ലാഷ്ബാക്കിൽ തൻറെ ജീവിത കഥ പോലീസ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തുന്നു.

മിൽഡ്രഡ് പിയേഴ്സും ബെർട്ടും അസന്തുഷ്ട ദമ്പതികളായിരുന്നു. ബെർട്ട് തന്റെ വ്യാപാര പങ്കാളിയായിരുന്ന വാലി ഫെയുമായി വേർപിരിഞ്ഞ ശേഷം, കുടുംബം പുലർത്തുന്ന ചുമതല ഭാര്യ മിൽഡ്രഡിലേയ്ക്ക് എത്തുകയും അവൾ ബേക്കറി സാധനങ്ങൾ വിറ്റഴിക്കുന്ന ജോലിയിലേർപ്പെടുകയും ചെയ്യുന്നു. മിൽഡ്രഡ് തൻറെ രണ്ട് പെൺമക്കളെ അവർക്ക് അനുകൂലമാക്കിയെടുത്തതായി ബെർട്ട് ആരോപിക്കുന്നു. ബെർട്ടിന്റെ പ്രണയിനി മാഗി ബീഡർഹോഫിൽ നിന്നുള്ള ഒരു ഫോൺ കോളിന് ശേഷം അവരുടെ വഴക്ക് മൂർഛിക്കുകയും ദമ്പതികൾ വേർപിരിയുകയും ചെയ്യുന്നു.

മിൽഡ്‌റെഡ് മക്കളായ 16 വയസ്സുള്ള പൊങ്ങച്ചക്കാരി വേദയുടേയും, 10 വയസ്സുള്ള തെറിച്ച പെൺകുട്ടി കേയുടേയും സംരക്ഷണച്ചുമതല തന്നിൽ നിലനിർത്തുന്നു. ഉന്നത സാമൂഹ്യ ബന്ധങ്ങൾ കാംക്ഷിക്കുന്ന, തൻറെ അമ്മ ഒരു ബേക്കറായതിൽ ലജ്ജിക്കുന്ന വേദയുടെ ഭാവി ജീവിതം സുരക്ഷിതമാക്കുവാനുള്ള സമ്പാദ്യമുണ്ടാക്കുകയെന്നതാണ് മിൽഡ്രഡിന്റെ പ്രധാന ലക്ഷ്യം.  മിൽഡ്രഡ് ഒരു പരിചാരികയെന്ന നിലയിലുള്ള തന്റെ അധിക ജോലി മറച്ചുവെക്കുന്നുവെങ്കിലും വേദ സത്യം മനസ്സിലാക്കുകയും അമ്മയോട് അവജ്ഞയോടെ പെരുമാറുകയും ചെയ്യുന്നു.

പസഡെന സ്വദേശിയായ വരേണ്യവർഗ്ഗത്തിലെ ഒരു വിടനും, ഏതാണ്ട് ശോഷിച്ച സമ്പത്തുമുള്ളയാളുമായ മോണ്ടെ ബെറാഗോണുമായി മിൽഡ്രെഡ് കണ്ടുമുട്ടുന്നു. മിൽഡ്രഡ് ഹോട്ടൽ തുടങ്ങുന്നതിനായി വാങ്ങാൻ ആഗ്രഹിക്കുന്ന കെട്ടിടം ബെറാഗണിൻറെ അധീനതയിലാണുള്ളത് എന്നു മാത്രമല്ല അയാൾ  അവളോട് ഒരു പ്രണയ താൽപ്പര്യം പ്രകടിപ്പിക്കുക്കുകയും ചെയ്യുന്നു. ഇരുവരും അയാളുടെ ബീച്ച് ഹൗസിൽ ഒരു വാരാന്ത്യം ആഘോഷിക്കുന്ന വേളയിൽ പിതാവ് ബർട്ടൻ കുട്ടികളായ വേദ, കേയ് എന്നിവരുമായി ലേക്ക് ആരോഹെഡിലേയ്ക്ക് ഒരു യാത്ര നടത്തിയ ശേഷം കേയ്ക്ക് ന്യൂമോണിയ പിടിപെട്ടതോടെ കുട്ടി മരണമടയുന്നു. മിൽ‌ഡ്‌റെഡ് തൻറെ  സങ്കടം ജോലിയിൽ മുഴുകിക്കൊണ്ട് മറയ്ക്കാൻ ശ്രമിക്കുകയും ഒപ്പം ഒരു പുതിയ ഹോട്ടൽ തുറക്കുന്നതിലേയ്ക്ക് തൻറെ ശ്രദ്ധ തിരിക്കുകയും ചെയ്യുന്നു. സുഹൃത്തും മുൻ സൂപ്പർവൈസറുമായിരുന്ന ഐഡ കോർവിന്റെ സഹകരണത്തിൽ, മിൽഡ്രെഡിന്റെ ഹോട്ടൽ സംരംഭം വിജയിച്ചു. ഭർത്താവിൻറെ മുൻ വ്യാപാര പങ്കാളി വാലി ഫെ വസ്തു വിലയ്ക്കു വാങ്ങാൻ മിൽഡ്രെഡിനെ സഹായിക്കുകയും താമസിയാതെ അവർ ദക്ഷിണ കാലിഫോർണിയയിലുടനീളം ഹോട്ടലുകളുടെ ഒരു ശൃംഖലതന്നെ സ്വന്തമാക്കുകയും ചെയ്യുന്നു.

പണവും സ്ഥാനമാനങ്ങളും നേടുകയെന്ന ലക്ഷ്യത്തോടെ വേദ സമ്പന്നനായ ടെഡ് ഫോറസ്റ്ററിനെ രഹസ്യമായി വിവാഹം കഴിക്കുന്നുവെങ്കിലും അയാളുടെ അമ്മ വിവാഹത്തെ എതിർക്കുന്നു. വേദ വിവാഹബന്ധം വേർപെടുത്താൻ സമ്മതിക്കുന്നുവെങ്കിലും, താൻ ഗർഭിണിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഫോറെസ്റ്റർ കുടുംബത്തിൽ നിന്ന് 10,000 ഡോളർ ആവശ്യപ്പെടുന്നു. തന്റെ ഗർഭം ഒരു കാപട്യമാണെന്ന് വേദ കുറ്റസമ്മത നടത്തുന്നതോടെ മിൽ‌ഡ്‌റെഡ് സങ്കടപ്പെടുകയും മകളെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു.

വേദയുടെ ഏറ്റവും പുതിയ പദ്ധതികളെക്കുറിച്ച്  മിൽഡ്രഡിനോട് പറയാൻ കഴിയാത്തവിധം അസ്വസ്ഥനായ പിതാവ് ബെർട്ട് അവളുമായി വാലിയുടെ നിശാക്ലബിലേക്ക് പോകുകുയം അവിടെ വേദ ഒരു ലോഞ്ച് ഗായികയെന്ന നിലയിൽ പ്രകടനം നടത്തുകയും ചെയ്യുന്നു. അവളുടെ മാദക  വേഷം ആസ്വദിച്ച സദസ്സിലുണ്ടായിരുന്ന നിരവധി നാവികർ വിസിൽ മുഴക്കിയതോടെ അസ്വസ്ഥയായ മിൽഡ്രഡ് അവളോട് വീട്ടിലേക്ക് വരാൻ അഭ്യർത്ഥിക്കുന്നു. തനിക്ക് ഇഷ്ടമായ ഒരു ജീവിതശൈലി നൽകാൻ അമ്മയ്ക്ക് ഒരിക്കലും കഴിയില്ലെന്നുപറഞ്ഞുകൊണ്ട് വേദ അവരെ പരിഹസിക്കുന്നു. മകളുമായി അനുരഞ്ജനം നടത്താൻ ആഗ്രഹിക്കുന്ന മിൽഡ്രഡിനോട്, തൻറെ കടങ്ങൾ തീർക്കുന്നതിന് ബിസിനസിന്റെ മൂന്നിലൊന്ന് ഓഹരി നൽകണമെന്നുള്ള വ്യവസ്ഥ മുന്നോട്ട വയ്ക്കുന്നതോടെ മോണ്ടെയുമൊത്ത് തൻറെ സാമൂഹിക നില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിറുത്തി അയാളുമായി സ്നേഹരഹിതമായ ഒരു വിവാഹത്തിന് മിൽഡ്രഡ് സമ്മതിക്കുന്നു. തന്റെ സ്വപ്ന സാക്ഷാത്കാരത്തിൽ ഉത്സുകയായ വേദ, അമ്മയുമായി അനുരഞ്ജനം നടിച്ചുകൊണ്ട് ബെറാഗോണിന്റെ ആഡംബര മാളികയിലേക്ക് താമസം മാറ്റുന്നു.

ഒടുവിൽ, മോണ്ടെയുടേയും മകളുടേയും സമ്പന്നമായ ജീവിതശൈലി പിന്തുണയ്ക്കുന്നതിനുള്ള അധിക ചെലവും ബിസിനസിൽ പങ്ക് പറ്റാനുള്ള മോണ്ടെയുടെ ഗൂഢ തന്ത്രങ്ങളും കാരണം നഷ്ടം നേരിട്ടതോടെ മിൽ‌ഡ്‌റെഡ് പാപ്പരാക്കുകയും ഹോട്ടൽ ശൃംഖല വിൽക്കാൻ അവൾ നിർബന്ധിതയാകുകയും ചെയ്യുന്നു. മോണ്ടെയെ നേരിടാൻ അയാളുടെ ബീച്ച് ഹൗസിലേക്ക് വണ്ടിയോടിച്ചു ചെല്ലുന്ന മിൽഡ്രഡ് അയാളുടെ കരങ്ങളിൽ മകൾ വേദയെ കണ്ടെത്തുന്നു. മോണ്ടെയ്ക്കു നേരേ ഉപയോഗിക്കാൻ ഉദ്ദേശിച്ചുകൊണ്ട് കരുതിയിരുന്ന തോക്ക് ഉപേക്ഷിച്ച് കണ്ണീരോടെ തന്റെ കാറിനടുത്തേക്ക് ഓടുന്ന മിൽഡ്രെഡിനോട് അമ്മയെ വിവാഹമോചനം ചെയ്ത ശേഷം മോണ്ടെ തന്നെ വിവാഹം കഴിക്കാൻ പോകുന്നതായി വേദ പുച്ഛത്തോടെ പറയുന്നു. താൻ അവളെ ഒരിക്കലും വിവാഹം കഴിക്കില്ല, എന്നുമാത്രമല്ല വേദ ഒരു വൃത്തികെട്ടവളുമാണെന്ന് മോണ്ടെ പറയുന്നതോടെ അവൾ മിൽഡ്രെഡിൽനിന്നു ലഭിച്ച തോക്കുപയോഗിച്ച് അയാളെ വെടിവയ്ക്കുന്നു.

കൊലപാതകം മറച്ചുവെക്കാൻ സഹായിക്കണമെന്ന് അമ്മയോട് വേദ കണ്ണീരോടെ അപേക്ഷിക്കുന്നതോടെ മിൽഡ്രഡ് മനസ്സില്ലാമനസ്സോടെ സമ്മതം മൂളുന്നു. വാലിയുടെ ദുഷ്പ്രവൃത്തികളിൽ മനം മടുത്ത അവർ ഫോറസ്റ്റേഴ്സ് കുടുംബത്തെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേദയെ അയാൾ സഹായിക്കുന്നതിലും, അയാളുടെ  നൈറ്റ്ക്ലബിൽ പാട്ടുപാടാൻ മകളെ നിർബന്ധിതയാക്കിയതിനും തനിക്കെതിരായ മോണ്ടെയുടെ ബിസിനസ്സ് താൽപര്യങ്ങൾക്ക് തടയിടുന്നതിനും അതുപോലെതന്നെ അയാളുടെ  നിരന്തരമായ ലൈംഗികാതിക്രമങ്ങൾക്കും പ്രതികാരമായി- വാളിയെ ആകർഷിച്ച് കടൽക്കരയിലെ വീട്ടിലേയ്ക്കെത്തിക്കുകയും കൊലപാതകം അയാളുടെമേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മോണ്ടെയുടെ മൃതദേഹം കണ്ട് പരിഭ്രാന്തനായി ഓടിയ വാലിയെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നു. എന്നിട്ടും, അന്വേഷണ ഉദ്യോഗസ്ഥൻ മിൽഡ്രഡിനോട് പറയുന്നത്, വാലിക്ക് അത്തരം  ലക്ഷ്യവുമില്ലാത്തതിനാൽ കൊലയാളിയാകാൻ അയാൾക്ക് കഴിയില്ല എന്നാണ്. നിലവിൽ, കൊലപാതകം നടത്തിയത് വേദയാണെന്ന് തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് കുറ്റാന്വേഷകർ സമ്മതിക്കുന്നു. മകളെ ജയിലിലേക്ക് അയച്ചപ്പോൾ മിൽഡ്രഡ് ക്ഷമ ചോദിക്കാൻ ശ്രമിക്കുന്നുവെങ്കിലും വേദ അവളെ തിരസ്കരിക്കുന്നു. മിൽഡ്രഡ് പോലീസ് സ്‌റ്റേഷൻ വിട്ട് പുറത്തുവരുമ്പോൾ അവളെ കാത്ത് നിൽക്കുന്ന മുൻ ഭർത്താവായ ബെർട്ടിനെ കണ്ടെത്തുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

നോവലുമായുള്ള താരതമ്യം

[തിരുത്തുക]

ജെയിംസ് എം. കെയ്ൻ പലപ്പോഴും ഒരു "ഹാർഡ്-ബോയിൽഡ് ക്രൈം റൈറ്റർ" എന്ന് മുദ്രകുത്തപ്പെട്ടിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ നോവലായ മിൽഡ്രഡ് പിയേഴ്സ് (1941) ചെറിയ അക്രമങ്ങളോടെ കൂടുതലും ഒരു മനഃശാസ്ത്രപരമായ സമീപനത്തോടെ രചിച്ച കൃതിയായിരുന്നു. നാല് വർഷത്തിന് ശേഷം പുറത്തിറങ്ങിയ അതിൻറെ ചലച്ചിത്ര പതിപ്പിൽ ഒരു കൊലപാതകം അവതരിപ്പിക്കപ്പെട്ടുകൊണ്ട് ഒരു ത്രില്ലറായി രൂപകൽപ്പന ചെയ്യപ്പെട്ടു.

നോവലിലെ കാലഘട്ടം ഒമ്പത് വർഷക്കാലം (1931 മുതൽ 1940 വരെ) നീണ്ടുനിൽക്കുമ്പോൾ, സിനിമ 1939 മുതൽ 1940 വരെ കേവലം നാല് വർഷക്കാലം മാത്രമാണുള്ളത്. പരിണിതഫലമായി അതിലെ കഥാപാത്രങ്ങൾക്ക് പ്രായമേറുന്നുമില്ല. മിൽ‌ഡ്‌റെഡിന്റെ ശാരീരിക രൂപം മാറുന്നില്ല, എന്നിരുന്നാലും അവളുടെ വ്യവസായം വളരുന്നതിനനുസരിച്ച് വസ്ത്രധാരണം കൂടുതൽ ഗംഭീരമായിത്തീരുന്നു. വേദയുടെ പ്രായം ഏകദേശം 13 മുതൽ 17 വയസ്സ് വരെയാണ്. സിനിമയിൽ ഒരു വ്യവസായിയയ മിൽഡ്രഡിൻറെ ഹോട്ടലുകൾ പകിട്ടേറഇയ സ്ഥലങ്ങളും കൂടാതെ നോവലിലെ മൂന്ന് ഹോട്ടലുകൾക്ക് പകരം സിനിമയിൽ ഒരു മുഴുവൻ ഹോട്ടൽ ശൃംഖലയും (മിൽഡ്രഡ്സ്) അവൾ സ്വന്തമാക്കുന്നതായാണ്. ദുഷിച്ച മനസുള്ള  വേദ, നോവലിൽ അതിശയകരമാംവിധം കഴിവുള്ളവളും മിടുക്കിയും വക്രബുദ്ധിയുള്ളവളുമാണെങ്കിൽ സിനിമയിൽ അൽപ്പം ഈ ഗുണങ്ങൾ തുലോം കുറവാണ്. നോവലിൽ പ്രാധാന്യമുള്ള ഡിപ്രഷൻ, മദ്യ നിരോധന കാലഘട്ടം എന്നിവയെക്കുറിച്ചുള്ള മുഴുവൻ പരാമർശങ്ങളും തിരക്കഥയിൽ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

സിനിമയിൽ ഇതിവൃത്തം ലളിതമാക്കുകയും കഥ നടക്കുന്ന സ്ഥലങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നു. ഒരു ഗായികയെന്ന നിലയിലുള്ള വേദയുടെ പരിശീലനവും വിജയവും (ഹോളിവുഡ് ബൗളിലെ അവളുടെ പ്രകടനം ഉൾപ്പെടെ) സിനിമയിൽ ഒഴിവാക്കപ്പെട്ടുവെന്ന് മാത്രമല്ല, അവളുടെ സംഗീത അധ്യാപകരെക്കുറിച്ച് വെറുതെ പരാമർശിക്കുക മാത്രം ചെയ്യുന്നു. നോവലിലെ ഒരു പ്രധാന കഥാപാത്രവും മിൽഡ്രഡിന്റെ ആത്മസുഹൃത്തുമായ ലൂസി ഗെസ്ലർ സിനിമയിൽ ഒഴിവാക്കപ്പെട്ടു. എന്നാൽ ഹോട്ടലിലെ  മിൽഡ്രഡിന്റെ ബോസും എന്നാൽ വെയിറ്ററായും ജോലി ചെയ്യുന്ന ഐഡയ്ക്ക്, നോവലിലെ ഗെസ്ലറുടെ ബുദ്ധിപരമായ വ്യക്തിത്വത്തിന്റെ ഭൂരിഭാഗവും നൽകിയിട്ടുമുണ്ട്.

നോവലിൽ മോണ്ടെ എന്ന കഥാപാത്രം മരിക്കുന്നില്ല, വേദ ഒരിക്കലും ജയിലിൽ പോകുന്നുമില്ല. അക്കാലത്തെ സെൻസർഷിപ്പ് കോഡ് ദുഷ്പ്രവൃത്തികൾക്ക് ശിക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നതിനാലാണ് കഥയിൽ ഒരു കൊലപാതക ഭാഗം സിനിമാക്കാർ ആവിഷ്കരിച്ചത്. 2011-ലെ HBO മിനിപരമ്പരയായ മിൽഡ്രഡ് പിയേഴ്‌സ് ഇക്കാര്യത്തിൽ നോവലിനോട് കൂടുതൽ നീതി പുലർത്തുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Mildred Pierce (1945)". AFI Catalog of Feature Films. Retrieved December 11, 2022.
  2. 2.0 2.1 Glancy, H. Mark (1995). "Warner Bros Film Grosses, 1921–51: The William Shaefer Ledger". Historical Journal of Film, Radio and Television. 15: 26. doi:10.1080/01439689508604551. ISSN 0143-9685.
  3. D'Ooge, Craig (December 30, 1996). "Mrs. Robinson Finds a Home" (Press release). Library of Congress. Retrieved August 24, 2021.