Jump to content

മിഷൻ ഇന്ദ്രധനുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഷൻ ഇന്ദ്രധനുസ്
രാജ്യംIndia
പ്രധാനമന്ത്രിNarendra Modi
മന്ത്രാലയംMinistry of Health and Family Welfare
പ്രധാന ആളുകൾ
ആരംഭിച്ച തീയതി25 ഡിസംബർ 2014 (2014-12-25)
നിലവിലെ നിലActive
വെബ്‌സൈറ്റ്nhp.gov.in

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്പ്പ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് മിഷൻ ഇന്ദ്രധനുസ്. [1]2014 ഡിസംബർ 25 ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. യൂണിസെഫിന്റെയും ലോകാരോഗ്യ സംഘടനയുടെയും പിന്തുണയുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ജൂലൈ അവസാനംവരെ നീണ്ടുനിൽക്കും. ഡിഫ്തീരിയ‍‍, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് പദ്ധതി പ്രകാരം നൽകുന്നത്. കുട്ടികൾക്കു പുറമെ ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തും. നേരത്തെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയപ്പോൾ വിട്ടുപോയ കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.[2][3] രണ്ടാം ഘട്ടത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 33ഉം മഹാരാഷ്ട്രയിലെ 10 ഉം ഉൾപ്പെടെ 201 ജില്ലകളിൽ ഇത് നടപ്പാക്കുന്നു.

കേരളത്തിൽ

[തിരുത്തുക]

പ്രസവാനന്തരം ശിശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നിലവാരം 65 ശതമാനത്തിൽ താഴെയുള്ള 201 ജില്ലകളിലാണ് കേന്ദ്ര സർക്കാർ ഊർജ്ജിത കുത്തിവെപ്പ് പ്രചാരണ പരിപാടി നടത്തുന്നത്. കേരളത്തിൽനിന്ന് മലപ്പുറം, കാസർകോട് ജില്ലകളിലാണ് ഇന്ദ്രധനുസ് പദ്ധതി നടപ്പാക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Union Government launched health mission- 'Mission Indradhanush'". Archived from the original on 2015-03-26. Retrieved 2015-04-08.
  2. Health & Family Welfare Minister launches ‘Mission Indradhanush’
  3. Union Ministry of Health and Family Welfare launched Mission Indradhanush
"https://ml.wikipedia.org/w/index.php?title=മിഷൻ_ഇന്ദ്രധനുസ്&oldid=3820361" എന്ന താളിൽനിന്ന് ശേഖരിച്ചത്