മില്ലെഫിയോറി
ഗ്ലാസ്വെയറിലെ സവിശേഷ അലങ്കാര പാറ്റേണുകൾ ഉണ്ടാക്കുന്ന ഒരു ഗ്ലാസ് വർക്ക് ടെക്നിക് ആണ് മില്ലെഫിയോറി."മില്ലി" (ആയിരം), "ഫിയോറി" (പുഷ്പങ്ങൾ) എന്നീ ഇറ്റാലിയൻ വാക്കുകളുടെ മിശ്രിതമാണ് മില്ലെഫിയോറി[1]. അപ്സ് ലി പെല്ലറ്റ് Curiosities of Glass Making എന്ന തന്റെ പുസ്തകത്തിൽ മില്ലെഫിയോറി "millefiori" എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചിരിക്കുന്നു. പിന്നീട് ഇത് 1849-ൽ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മുത്തുകളെ മുൻപ് മൊസൈക്ക് മുത്തുകൾ എന്നു വിളിച്ചിരുന്നു." Millefiori" എന്ന പദം ഉപയോഗിക്കുന്നതിനുമുമ്പ് തന്നെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഇത് ഇപ്പോൾ വെനേഷൻ ഗ്ലാസ്വെയറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉത്പാദനം
[തിരുത്തുക]മില്ലിഫിയോറി ടെക്നിക്ക് ഉപയോഗിച്ച് ഗ്ലാസ് കേനുകളോ റോഡുകളോ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിനെ മുറൈൻ എന്നറിയപ്പെടുന്നു. മൾട്ടികളേർഡ് പാറ്റേണുകൾ, അവ കേനിന്റെ കട്ട് ചെയ്ത അറ്റത്ത്.മാത്രം ദൃശ്യമാകുന്നു.[2]
ഇതും കാണുക
[തിരുത്തുക]- Mille-fleur, a French term used to refer to a background composed of small flowers
- Glass museums and galleries
- Venetian beads