മിത്രകീടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പലയിനം ചിലന്തികൾ, തുമ്പികൾ, വണ്ടുകൾ എന്നിവ പ്രകൃത്യാ തന്നെ കൃഷിനാശകാരികളായ മുഞ്ഞ, മീലി മൂട്ട, ശൽക്കകീടങ്ങൾ, ശലഭവർഗ്ഗകീടങ്ങളുടെ മുട്ട എന്നിവ തിന്നുനശിപ്പിക്കാറുണ്ട്. ഈ ഈ രീതിയിൽ കാണപ്പെടുന്ന കീടങ്ങളെയാണ് മിത്രകീടങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്.

തണ്ടുതുരപ്പൻ പുഴുവിനേയും ഓലചുരുട്ടിപ്പുഴുവിനേയും ഫലപ്രദമായി നിയന്ത്രിക്കാൻ കഴിവുള്ള ഒരു പരാദമാണ് ട്രൈക്കോഗ്രാമ. ട്രൈക്കോഗ്രാമ കിലോണിസ് ഓലചുരുട്ടിപുഴുവിനെതിരെയും ട്രൈക്കോഗ്രാമ ജാപ്പോണിക്കം തണ്ടുതുരപ്പനെതിരെയും ഫലപ്രദമായി ഉപയോഗിച്ച് വരുന്നത് ഇതിനൊരു ഉദാഹരണമാണ്. ഇവയുടെ മുട്ടകളടങ്ങിയ ട്രൈക്കോ കാർഡുകളാണ് ഇതിനുപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=മിത്രകീടം&oldid=1088274" എന്ന താളിൽനിന്ന് ശേഖരിച്ചത്