Jump to content

മിഖായേൽ റോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റഷ്യൻ ചലച്ചിത്രകരനും ചൽച്ചിത്ര സൈദ്ധാന്തികനുമായിരുന്ന മിഖായേൽ ഇലിയിച്ച് റോം ഇർകുത് സ്കിലാണ് ജനിച്ചത്.(24 ജനു: 1901 – 1 നവം: 1971).1917 ൽ ബിരുദപഠനത്തിനു ശേഷം പെയിന്റിങ്ങിനു മോസ്കോ കലാശാലയിൽ ചേർന്ന റോം 1918 മുതൽ 1921 വരെ നീണ്ടുനിന്ന റഷ്യൻ ആഭ്യന്തരയുദ്ധത്തിലും പങ്കെടുത്തു.[1]ഇക്കാലയളവിലാണ് റഷ്യൻ ജനജീവിതത്തെ റോം അടുത്തറിയുന്നത്. 1925 ൽ അന്നാഗൊലുബ്കിനായുടെ കീഴിൽ ശില്പവേലയിലും ബിരുദമെടുക്കുകയുണ്ടായി.

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

1928- 30 കാലത്ത് ചലച്ചിത്രസംബന്ധിയായ ഗവേഷണങ്ങളിൽ മുഴുകിയ റോം മോസ്കോ ഫിലിം സ്റ്റുഡിയോയിൽ പരിശീലനം തേടുകയുണ്ടായി.1940 മുതൽ 43 വരെ അവിടെയുള്ള സർഗ്ഗാത്മക,നിർമ്മാണപ്രവർത്തനങ്ങളുടെ തലവനായിരുന്നു റോം.1962 ൽ ആണ് പ്രൊഫസർ പദവിയിലേയ്ക്കു ഉയർത്തപ്പെടുന്നത്.[1]

ചലച്ചിത്രസൃഷ്ടികൾ

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. റഷ്യൻ സിനിമ-ഒലിവ് പ്രസിദ്ധീകരണം-2012 പേജ് 92
"https://ml.wikipedia.org/w/index.php?title=മിഖായേൽ_റോം&oldid=3656247" എന്ന താളിൽനിന്ന് ശേഖരിച്ചത്