മാർഗരറ്റ് ഒലിഫാന്റ്
മാർഗരറ്റ് ഒലിഫാന്റ് | |
---|---|
ജനനം | മാർഗരറ്റ് ഒലിഫാന്റ് വിൽസൺ 4 ഏപ്രിൽ 1828 Wallyford, Scotland |
മരണം | 25 ജൂൺ 1897 വിംബിൾഡൺ, ലണ്ടൻ | (പ്രായം 69)
Genre | റൊമാൻസ് |
കയ്യൊപ്പ് |
മാർഗരറ്റ് ഒലിഫാന്റ് വിൽസൺ ഒലിഫാന്റ് (മാർഗരറ്റ് ഒലിഫാന്റ് വിൽസൺ, ജനനം:1884 ഏപ്രിൽ 4 - 1897 ജൂൺ 20)[1] ഒരു സ്കോട്ടിഷ് നോവലിസ്റ്റും ചരിത്രാഖ്യായികാകാരിയുമായിരുന്നു. സാധാരണയായി മിസ്സിസ് ഒലിഫാന്റ് എന്നതായിരുന്നു അവരുടെ അവരുടെ തൂലികാനാമം.
ജീവിതരേഖ
[തിരുത്തുക]ഗുമസ്തനായ ഫ്രാൻസിസ് ഡബ്ല്യു. വിൽസന്റെയും (c. 1788 – 1858), ഭാര്യ മാർഗരറ്റ് ഒലിഫാന്റിന്റെയും (c. 1789 – 17 September 1854) മകളായി[2]കിഴക്കൻ ലോത്തിയനിലെ മുസ്സൽബർഗിനടുത്തുള്ള വാലിഫോർഡിൽ ജനിച്ച ഒലിഫാന്ത് ലാസ്വാഡ് (ഡാൽകീത്തിനടുത്തുള്ള), ഗ്ലാസ്ഗോ, ലിവർപൂൾ എന്നിവിടങ്ങളിലായാണ് അവരുടെ ബാല്യം ചെലവഴിച്ചത്. ഒരു പെൺകുട്ടിയെന്ന നിലയിൽ അവർ നിരന്തരം എഴുത്ത് പരീക്ഷിച്ചു. 1849-ൽ അവർ തന്റെ ആദ്യ നോവൽ സ്കോട്ടിഷ് ഫ്രീ ചർച്ച് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പാസേജെസ് ഇൻ ദി ലൈഫ് ഓഫ് മിസ്സിസ് മാർഗരറ്റ് മൈറ്റ് ലാൻഡ് എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1851-ൽ കാലെബ് ഫീൽഡ്, എഡിൻബർഗിൽ വില്യം ബ്ലാക്ക്വുഡ് എന്ന പ്രസാധകനെ കണ്ടുമുട്ടുകയും ബ്ലാക്ക് വുഡിന്റെ മാസികയിലേക്ക് സംഭാവന ചെയ്യാൻ ക്ഷണിക്കുകയും ചെയ്തു. ഈ ബന്ധം അവരുടെ ജീവിതകാലം മുഴുവൻ നീണ്ടുനിന്നിരുന്നു. ഈ കാലയളവിൽ നഥാനിയേൽ ഹത്തോൺസിന്റെ ദി സ്കാർലറ്റ് ലെറ്ററിലെ ആർതർ ഡിമ്മെസ്‌ഡേലിന്റെ കഥാപാത്രത്തെ വിമർശിച്ചുകൊണ്ട് നൂറിലധികം ലേഖനങ്ങൾ അവർ സംഭാവന ചെയ്തിട്ടുണ്ട്.
1852 മെയ് മാസത്തിൽ, അവർ കസിൻ ഫ്രാങ്ക് വിൽസൺ ഒലിഫാന്റിനെ ബിർകെൻഹെഡിൽ വച്ച് വിവാഹം കഴിക്കുകയും ലണ്ടനിലെ കാംഡെനിലുള്ള ഹാരിംഗ്ടൺ സ്ക്വയറിൽ താമസമാക്കുകയും ചെയ്തു. പ്രധാനമായും സ്റ്റെയിൻ ഗ്ലാസിൽ ജോലി ചെയ്യുന്ന കലാകാരനായിരുന്നു ഭർത്താവ്. അവരുടെ ആറ് മക്കളിൽ മൂന്നുപേർ ശൈശവാവസ്ഥയിൽ മരിച്ചു. [3] ക്ഷയരോഗത്തിന്റെ അപകടകരമായ ലക്ഷണങ്ങൾ പിതാവിൽ തന്നെയുണ്ടായി. ആരോഗ്യപ്രശ്നങ്ങളാൽ അവർ 1859 ജനുവരിയിൽ ഫ്ലോറൻസിലേക്കും പിന്നീട് റോമിലേക്കും മാറി. അവിടെവച്ച് അദ്ദേഹം മരിച്ചു. ആശ്രയമില്ലാതെ പൂർണ്ണമായും ഒറ്റപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യ ഇംഗ്ലണ്ടിലേക്ക് മടങ്ങി. സാഹിത്യപ്രവർത്തനത്തിലൂടെ അവശേഷിക്കുന്ന മൂന്ന് മക്കളെ സംരക്ഷിയ്ക്കുന്നതിന്റെ ഭാരം ഏറ്റെടുത്തു.
1866-ൽ അവർ വിൻഡ്‌സറിൽ തന്റെ മക്കളുടെ അടുത്ത് താമസമാക്കി. അവർ ഏട്ടനിൽ പഠിച്ചുകൊണ്ടിരുന്നു. ആ വർഷം, അവരുടെ രണ്ടാമത്തെ കസിൻ, ആനി ലൂയിസ വാക്കർ, അവർക്കൊപ്പം ഒരു വീട്ടുജോലിക്കാരിയായി താമസിക്കാൻ വന്നു.[5]ജീവിതകാലം മുഴുവൻ ഇത് അവരുടെ വീടായിരുന്നു. മുപ്പതു വർഷത്തിലേറെയായി അവർ വൈവിധ്യമാർന്ന സാഹിത്യ ജീവിതം പിന്തുടർന്നു. പക്ഷേ വ്യക്തിപരമായ പ്രശ്‌നങ്ങൾ തുടർന്നു. മക്കളുടെപേരിൽ അവർ പരിപാലിച്ച അഭീഷ്‌ടങ്ങൾ പൂർത്തീകരിക്കപ്പെട്ടില്ല. മൂത്ത മകൻ സിറിൽ ഫ്രാൻസിസ് 1890-ൽ അന്തരിച്ചു. [6]ഇളയ, ഫ്രാൻസിസ് (അവർ "സെക്കോ" എന്ന് വിളിച്ചിരുന്നു), വിക്ടോറിയൻ ഇംഗ്ലീഷ് സാഹിത്യത്തിൽ അവരുമായി സഹകരിച്ച് ബ്രിട്ടീഷ് മ്യൂസിയത്തിൽ സ്ഥാനം നേടി. പ്രശസ്ത വൈദ്യനായ സർ ആൻഡ്രൂ ക്ലാർക്ക് അത് നിരസിച്ചു. സെക്കോ 1894-ൽ മരിച്ചു. അവരുടെ അവസാനത്തെ മക്കൾ നഷ്ടപ്പെട്ടതോടെ അവർക്ക് ജീവിതത്തിൽ കൂടുതൽ താൽപ്പര്യമില്ലായിരുന്നു. അവരുടെ ആരോഗ്യം ക്രമാനുഗതമായി കുറഞ്ഞു. 1897 ജൂൺ 20 ന് വിംബിൾഡണിൽ വച്ച് അവർ മരിച്ചു.[1][7]മക്കളുടെ അരികിൽ അവരെ ഏട്ടനിൽ അടക്കം ചെയ്തു.[4]മൊത്തം മൂല്യം £4,932 വരുന്ന ഒരു സ്വകാര്യ എസ്റ്റേറ്റ് അവർ ഉപേക്ഷിച്ചു.[1]
1880 കളിൽ അവർ ഐറിഷ് നോവലിസ്റ്റ് എമിലി ലോലെസിന്റെ സാഹിത്യ ഉപദേഷ്ടാവായിരുന്നു. ഈ സമയത്ത് ഒലിഫാന്ത് അമാനുഷിക കഥകളുടെ നിരവധി രചനകൾ എഴുതിയിട്ടുണ്ട്. അതിൽ ഒരു നീണ്ട പ്രേത കഥ എ ബെലഗെർഡ് സിറ്റി (1880), "ദി ഓപ്പൺ ഡോർ", "ഓൾഡ് ലേഡി മേരി" എന്നിവയുൾപ്പെടെ നിരവധി ചെറുകഥകൾ രചനകളിൽ ഉൾപ്പെടുന്നു.[8]ചരിത്ര കഥകളും ഒലിഫാന്ത് എഴുതി. സ്കോട്ടിഷ് നവീകരണത്തെക്കുറിച്ചുള്ള മഗ്ഡലൻ ഹെപ്ബർൺ (1854). ഇതിൽ മേരി, സ്കോട്ട്സ് രാജ്ഞി, ജോൺ നോക്സ് എന്നിവരെ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.[9]
ചിത്രശാല
[തിരുത്തുക]-
ഫ്രെഡറിക് അഗസ്റ്റസ് സാൻഡിസ് എഴുതിയ ഒലിഫാന്റെ ഛായാചിത്രം, ചോക്ക്, 1881.
-
ആൽബുമെൻ കാർട്ടെ-ഡി-വിസൈറ്റ്, തോമസ് റോജർ ചിത്രീകരിച്ചത്, ca. 1860
-
മാർഗരറ്റ് ഒലിഫാന്റ്, ജാനറ്റ് മേരി ഒലിഫാന്റ്, 1895.
-
മാർഗരറ്റ് ഒലിഫാന്റ്, by ഹിൽസ് & സോണ്ടേഴ്സ്.
-
മാർഗരറ്റ് ഒലിഫാന്റും കുടുംബവും വിൻഡ്‌സറിൽ, 1874.
രചനകൾ
[തിരുത്തുക]നോവലുകൾ, യാത്രാവിവരണങ്ങൾ, ചരിത്രം, സാഹിത്യ വിമർശനങ്ങളുടെ അനേകം വോള്യങ്ങൾ ഉൾപ്പെടെ ഏകദേശം 120-ലധികം കൃതികൾ ഒലിഫന്റിന്റേതായി പുറത്തിറങ്ങിയിരുന്നു.
നോവലുകൾ
[തിരുത്തുക]- മാർഗരറ്റ് മെയ്റ്റ്‍ലാന്റ് (1849).
- മെർക്ൿലാന്റ് (1850).
- കാലെബ് ഫീൽഡ് (1851).
- ജോൺ ട്രേറ്റൺ (1851).
- ആദം ഗ്രെയിം (1852).
- ദ മെൽവില്ലെസ് (1852).
- കാത്തി സ്റ്റിവാർട്ട് (1852).
- ഹാരി മുയിർ (1853).
- ഐലീഫോർഡ് (1853).
- ദ ക്വയറ്റ് ഹാർട്ട് (1854).
- മഗ്ഡലെൻ ഹെപ്ബേൺ (1854).
- സൈദീ (1855).
- ലില്ലീസ്‍ലീഫ് (1855).
- ക്രിസ്റ്റ്യൻ മെൽവില്ലെ (1855).
- ദ അതെലിങ്സ് (1857).
- ദ ഡേസ് ഓഫ് മൈ ലൈഫ് (1857).
- ഓർഫാന്സ് (1858).
- ദ ലയേർഡ് ഓഫ് നോർലാ (1858).
- ആഗ്നസ് ഹോപ്ടൂൺസ് സ്കൂൾസ് ആന്റ് ഹോളിഡേസ് (1859).
- ലൂസി ക്രോഫ്റ്റൺ (1860).
- ദ ഹൌസ് ഓൺ ദ മൂർ (1861).
- ദ ലാസ്റ്റ് ഓഫ് ദ മോർട്ടിമേർസ് (1862).
- ഹാർട്ട് ആന്റ് ക്രോസ് (1863).
- ദ ക്രോണിക്കിൾ ഓഫ് കാർലിംഗ്ഫോർഡ് ബ്ലാക്ൿവുഡ്സ് മാഗസിനിൽ (1862–1865), പുനപ്രസിദ്ധീകരിച്ചു:
- സേലം ചാപ്പൽ (1863).
- ദ റെക്ടർ (1863).
- ഡോക്ടേർസ് ഫാമിലി (1863).
- ദ പെർപെച്ച്വൽ ക്യുറേറ്റ് (1864).
- മിസ്സ് മാർജോരിബാങ്ക്സ് (1866).
- ഫോബ് ജൂണിയർ (1876).
- എ സൺ ഓഫ് ദ സോയിൽ (1865).
- ആഗ്നസ് (1866).
- മഡോണ മേരി (1867).
- ബ്രൌൺലോസ് (1868).
- ദ മിനിസ്റ്റേർസ് വൈഫ് (1869).
- ദ ത്രീ ബ്രദേർസ് (1870).
- ജോൺ: എ ലവ് സ്റ്റോറി (1870).
- സ്ക്വയർ ആർഡൻ (1871).
- അറ്റ് ഹിസ് ഗേറ്റ്സ് (1872).
- ഓംബ്ര (1872).
- May (1873).
- ഇന്നസെന്റ് (1873).
- ദ സ്റ്റോറി ഓഫ് വാലന്റൈൻ ആന്റ് ഹിസ് ബ്രദർ (1875).
- എ റോസ് ഇൻ ജൂൺ (1874).
- ഫോർ ലവ് ആന്റ് ലൈഫ് (1874).
- വൈറ്റ്‍ലേഡീസ് (1875).
- ആൻ ഓഡ് കപ്പിൾ (1875).
- ദ ക്യുറേറ്റ് ഇൻ ചാർജ് (1876).
- കാറിറ്റ (1877).
- യങ് മസ്ഗ്രേവ് (1877).
- മിസിസ്. ആർതർ (1877).
- ദ പ്രിംറോസ് പാത് (1878).
- വിതിൻ ദ പ്രിസിങ്റ്റ്സ് (1879).
- ദ ഫ്യുജിറ്റീവ്സ് (1879).
- എ ബിലീഗ്വർഡ് സിറ്റി (1879).
- ദ ഗ്രേറ്റസ്റ്റ് ഹെയറസ് ഇൻ ഇംഗ്ലണ്ട് (1880).
- ഹി ദാറ്റ് വിൽ നോട്ട് വെൻ ഹി മേ (1880).
- ഇൻ ട്രസ്റ്റ് (1881).
- ഹാരി ജോസിലിൻ (1881).
- ലേഡി ജെയിൻ (1882).
- എ ലിറ്റിൽ പിൽഗ്രിം ഇൻ ദ അൺസീൻ (1882).
- ദ ലേഡി ലിൻഡോർസ് (1883).
- സർ ടോം (1883).
- ഹെസ്റ്റെർ (1883).
- ഇറ്റ് വാസ് എ ലവർ ആന്റ് ഹിസ് ലാസ്സ് (1883).
- ദ ലേഡീസ് വാക്ക് (1883).
- ദ വിസാർഡ്സ് സൺ (1884).
- മാഡം (1884).
- ദ പ്രൊഡിഗൽസ് ആന്റ് ദേർ ഇൻഹെറിറ്റൻസ് (1885).
- ഒലിവേർസ് ബ്രൈഡ് (1885).
- എ കൺട്രി ജെന്റിൽമാൻ ആന്റ് ഹിസ് ഫാമിലി (1886).
- എ ഹൌസ് ഡിവൈഡഡ് എഗേൻസ്റ്റ് ഇറ്റ്സെൽഫ് (1886).
- എഫീ ഒഗിൽവീ (1886).
- എ പൂവർ ജെന്റിൽമാൻ (1886).
- ദ സൺ ഓഫ് ഹിസ് ഫാദർ (1886).
- ജോയിസ് (1888).
- കസിൻ മേരി (1888).
- ദ ലാന്റ് ഓഫ് ഡാർക്ക്നസ് (1888).
- ലേഡി കാർ (1889).
- കിർസ്റ്റീൻ (1890).
- ദ മിസ്റ്ററി ഓഫ് മിസിസ് ബീൻകാരോ (1890).
- സൺസ് ആന്റ് ഡോട്ടേർസ് (1890).
- ദ റെയിൽവേ മാൻ ആന്റ് ഹി ചിൽഡ്രണ് (1891).
- ദ ഹെയർ പ്രിസംപ്റ്റീവ് ആന്റ് ദ ഹെയർ ആപ്പാരന്റ് (1891).
- ദ മാര്യേജ് ഓഫ എലിനർ (1891).
- ജാനറ്റ് (1891).
- ദ കുക്കു ഇൻ ദ നെസ്റ്റ് (1892).
- ഡയാന ട്രെലാവ്നി (1892).
- ദ സോർസെറസ് (1893).
- എ ഹൌസ് ഇൻ ബ്ലൂംസ്ബറി (1894).
- സർ റോബർട്സ് ഫോർച്ചൂൺ (1894).
- ഹു വാസ് ലോസറ്റ് ആന്റ് ഈസ് ഫൌണ്ട് (1894).
- ലേഡി വില്ല്യം (1894).
- ടു സ്ട്രെയിഞ്ചേർസ് (1895).
- ഓൾഡ് മി. ട്രെഡ്ഗോൾഡ് (1895).
- ദ അൺജസ്റ്റ് സ്റ്റിവാർഡ് (1896).
- ദ വേസ് ഓഫ് ലൈഫ് (1897).
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Wills.-Mrs. Margaret Oliphant Wilson" (News). The Times (London). 6 November 1897. (35354), p. 14.
- ↑ "Deaths" The Times (London). 19 September 1854. (21850), p. 1.
- ↑ According to Elizabeth Jay, in the introduction of Margaret Oliphant's Autobiography (published in 2002), p. 9, one of these children died aged one day, another, Stephen Thomas, at nine weeks, and Marjorie, the other daughter, at about eight months. The surviving children were Maggie (died in 1864), Cyril Francis, "Tiddy" (died in 1890) and Francis Romano, "Cecco" (died in 1894). However, The Victorian Web mentions seven children. See also Elisabeth Jay: Oliphant, Margaret Oliphant... In: Oxford Dictionary of National Biography (Oxford: OUP, 2004). Retrieved 14 November 2010. Subscription required. for the countless dependents she supported through much of her life.
- ↑ 4.0 4.1 ODNB
- ↑ Elizabeth Jay, ed. (2002). The autobiography of Margaret Oliphant. ississauga, Canada: Broadview Press Ltd. ISBN 1-55111-276-0.
- ↑ Foreign Classics for English Readers (William Blackwood & Sons) - Book Series List, publishinghistory.com. Retrieved 20 May 2017.
- ↑ "Death of Mrs. Oliphant: Cancer Ends the Career of the Famous English Novelist and Historian," The New York Times, 27 June 1897.
- ↑ Mike Ashley, Who's Who in Horror and Fantasy Fiction. Elm Tree Books, 1977. ISBN 0-241-89528-6, p. 142.
- ↑ William Russell Aitken, Scottish literature in English and Scots: a guide to information sources. Gale Research Co., 1982 ISBN 9780810312494, p. 146.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- D'Albertis, Deirdre (1997). "The Domestic Drone: Margaret Oliphant and a Political History of the Novel," SEL: Studies in English Literature 1500–1900, Vol. 37, No. 4, pp. 805–829.
- Clarke, John Stock. Margaret Oliphant: A Bibliography of Secondary Sources 1848–2005.
- Clarke, John Stock. Margaret Oliphant: Non-Fiction Bibliography.
- Clarke, John Stock Margaret Oliphant: Fiction Bibliography.
- Colby, Vineta and Robert Colby (1966). The Equivocal Virtue: Mrs. Oliphant and the Victorian Literary Market Place. Hamden, Conn.: Archon Books.
- Garnett, Richard (1901). "Oliphant, Margaret Oliphant." In: Dictionary of National Biography, Supplement, Vol. III. New York: The Macmillan Company, pp. 230–234.
- Halsey, Francis W. (1899). "Mrs. Oliphant," The Book Buyer, Vol. 19, No. 2, pp. 111–113.
- Jay, Elisabeth (1994). Mrs Oliphant: "A Fiction to Herself" – A Literary Life. Oxford University Press.
- Jay, Elisabeth. "Oliphant, Margaret Oliphant Wilson (1828–1897)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/20712. (Subscription or UK public library membership required.)
- Kämper, Birgit (2001). Margaret Oliphant's Carlingford Series: An Original Contribution to the Debate on Religion, Class, and Gender in the 1860s and '70s. Frankfurt am Main: Peter Lang.
- Michie, Elsie B. (2001). "Buying Brains: Trollope, Oliphant, and Vulgar Victorian Commerce," Victorian Studies, Vol. 44, No. 1, pp. 77–97.
- "Mrs. Oliphant and her Rivals," The Scottish Review, Vol. 30, 1897, pp. 282–300.
- "Mrs. Oliphant," The Living Age, Vol. 214, 1897, pp. 403–407.
- "Mrs. Oliphant as a Novelist," The Living Age, Vol. 215, 1897, pp. 74–85.
- "Mrs. Oliphant's Autobiography," The Scottish Review, Vol. 34, 1899, pp. 124–138.
- "Mrs. Oliphant's Autobiography," The Quarterly Review, Vol. 190, 1899, pp. 255–267.
- Nicoll, W. Robertson (1897). "Mrs. Oliphant," The Bookman, Vol. 5, pp. 484–486.
- Onslow, Barbara (1998). "'Humble Comments for the Ignorant': Margaret Oliphant's Criticism of Art and Society," Victorian Periodicals Review, Vol. 31, No. 1, pp. 55–74.
- Preston, Harriet Waters (1885). "Mrs. Oliphant," The Atlantic Monthly, Vol. 55, pp. 733–744.
- Preston, Harriet Waters (1897). "Mrs. Oliphant," The Atlantic Monthly, Vol. 80, pp. 424–427.
- Preston, Harriet Waters (1897). "Margaret Oliphant Wilson Oliphant." In: Library of the World's Best Literature, Vol. XIX. New York: R.S. Peale & J.A. Hill.
- Preston, Harriet Waters (1899). "The Autobiography of Mrs. Oliphant," The Atlantic Monthly, Vol. 84, pp. 567–573.
- Rubik, Margarete (1994). The Novels of Mrs Oliphant, A Subversive View of Traditional Themes. New York: Peter Lang Publishing.
- Sime, (Jessie) Georgina, and Frank (Carr) Nicholson (1952). "Recollections of Mrs. Oliphant." In: Brave Spirits. London: privately printed, distributed by Simpkin Marshall & Co., pp. 25–55.
- "The Life and Writings of Mrs. Oliphant," The Edinburgh Review, Vol. 190, 1899, pp. 26–47.
- Trela, D.J. (1995). Margaret Oliphant: Critical Essays on a Gentle Subversive. Selinsgrove: Susquehanna University Press.
- Trela, D.J. (1996). "Margaret Oliphant, James Anthony Froude and the Carlyles' Reputations: Defending the Dead," Victorian Periodicals Review, Vol. 29, No. 3, pp. 199–215.
- Walker, Hugh (1921). The Literature of the Victorian Era. Cambridge University Press.
- Williams, Merryn (1986). Margaret Oliphant: A Critical Biography. New York: St. Martin's Press.
- "Works by Mrs. Oliphant," The British Quarterly Review, Vol. 49, 1869, pp. 301–329.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Library resources |
---|
About മാർഗരറ്റ് ഒലിഫാന്റ് |
By മാർഗരറ്റ് ഒലിഫാന്റ് |
- The Margaret Oliphant Fiction Collection – all novels and stories with summaries, pictures, links, series, themes.
- മാർഗരറ്റ് ഒലിഫാന്റ് എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by Margaret Oliphant at Faded Page (Canada)
- Works by or about മാർഗരറ്റ് ഒലിഫാന്റ് at Internet Archive
- മാർഗരറ്റ് ഒലിഫാന്റ് public domain audiobooks from LibriVox
- Margaret Oliphant at The Victorian Web
- Works at Open Library
- Basketful of Fragments: Krystyna Weinstein's 'fictional autobiography' of Margaret Oliphant
- "Archival material relating to മാർഗരറ്റ് ഒലിഫാന്റ്". UK National Archives.
- Author Profile at Persephone Books Archived 2016-04-14 at the Wayback Machine.
- The Mystery of Mrs Blencarrow at Persephone Books