മാർക്കണ്ഡേയ കട്ജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജസ്റ്റിസ്

മാർക്കണ്ഡേയ കട്ജു
അധ്യക്ഷൻ, പ്രസ്കൗൺസിൽ ഓഫ് ഇന്ത്യ
മുൻ ന്യായാധിപൻ, സുപ്രീം കോടതി (ഇന്ത്യ)
In office
2011 ഒക്ടോബർ 5 – 2014 ഒക്ടോബർ 5
Personal details
Born (1946-09-20) 20 സെപ്റ്റംബർ 1946 (പ്രായം 73 വയസ്സ്)

പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ അധ്യക്ഷനും[1] സുപ്രിംകോടതി മുൻ ജഡ്ജിയുമാണ് മാർക്കണ്ഡേയ കട്ജു.[2][3].

ആദ്യകാല ജീവിതം[തിരുത്തുക]

1946 സെപ്റ്റംബർ 20 ന് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഒരു കാശ്മീർ പണ്ഡിറ്റ് കുടുംബത്തിൽ ജനനം. 1967 ൽ അലഹാബാദ് യൂണിവേഴ്സിറ്റിയുടെ എൽ. എൽ. ബി. പരീക്ഷയിൽ ഒന്നാമനായി. അതിനു ശേഷം അലഹാബാദ് ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് തുടങ്ങി. അഭിഭാഷകനായിരുന്ന കാലത്ത് ലേബർ ലാ, നികുതി, റിട്ട് പെറ്റിഷൻ എന്നീ മേഖലകളിലാണ് കൂടുതലും പ്രവർത്തിച്ചത്. ന്യൂ ഡെൽഹിയിലെ ലാൽ ബഹദൂർ ശാസ്ത്രി സംസ്കൃത സർവ്വകലാശാല തത്ത്വശാസ്ത്രത്തിനുള്ള (ഓണററി)ഡോക്റ്ററേറ്റും അമിറ്റി സർവ്വകലാശാല നിയമത്തിനുള്ള ഡോക്റ്ററേറ്റും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1991-ൽ അലഹബാദ് ഹൈക്കോടതിയിൽ ന്യായാധിപനായി നിയമിതനായി. അലഹബാദ്,മദ്രാസ്,ഡെൽഹി ഹൈക്കോടതികളിൽ മുഖ്യ ന്യായാധിപനായി സേവനമനുഷ്ഠിച്ചു. 2006-ൽ സുപ്രീം കോടതിയിൽ ന്യായാധിപനായി. 20 വർഷത്തെ ന്യായാധിപവൃത്തിക്കു ശേഷം 2011-ൽ അദ്ദേഹം വിരമിച്ചു.[4]

അവലംബം[തിരുത്തുക]

  1. "മീഡിയ സ്കാൻ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 717. 2011 നവംബർ 21. ശേഖരിച്ചത് 2013 ഏപ്രിൽ 06.
  2. http://presscouncil.nic.in/home.htm
  3. "ദൃശ്യപഥം" (PDF). മലയാളം വാരിക. 2012 മെയ് 25. ശേഖരിച്ചത് 2013 ഫെബ്രുവരി 28. Check date values in: |date= (help)
  4. "Hon'ble Mr. Justice Markandey Katju". Supremecourtofindia.nic.in. 1946-09-20. ശേഖരിച്ചത് 2010-10-25.
"https://ml.wikipedia.org/w/index.php?title=മാർക്കണ്ഡേയ_കട്ജു&oldid=3271512" എന്ന താളിൽനിന്ന് ശേഖരിച്ചത്