മാർകോ റൂബിയോ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
മാർകോ റൂബിയോ | |||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() ഔദ്യോഗിക ഛായാചിത്രം, 2025 | |||||||||||||||||||||||||||||||
72nd യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് | |||||||||||||||||||||||||||||||
പദവിയിൽ | |||||||||||||||||||||||||||||||
ഓഫീസിൽ ജനുവരി 21, 2025 | |||||||||||||||||||||||||||||||
രാഷ്ട്രപതി | ഡൊണാൾഡ് ട്രംപ് | ||||||||||||||||||||||||||||||
Deputy | ക്രിസ്റ്റഫർ ലാൻഡൗ(nominee) | ||||||||||||||||||||||||||||||
മുൻഗാമി | ആന്റണി ബ്ലിങ്കൻ | ||||||||||||||||||||||||||||||
United States Senator from ഫ്ലോറിഡ | |||||||||||||||||||||||||||||||
ഓഫീസിൽ ജനുവരി 3, 2011 – ജനുവരി 20, 2025 | |||||||||||||||||||||||||||||||
മുൻഗാമി | ജോർജ്ജ് ലെമ്യൂക്സ് | ||||||||||||||||||||||||||||||
പിൻഗാമി | ആഷ്ലി മൂഡി | ||||||||||||||||||||||||||||||
| |||||||||||||||||||||||||||||||
94th Speaker of the Florida House of Representatives | |||||||||||||||||||||||||||||||
ഓഫീസിൽ നവംബർ 21, 2006 – നവംബർ 18, 2008 | |||||||||||||||||||||||||||||||
മുൻഗാമി | അലൻ ബെൻസ് | ||||||||||||||||||||||||||||||
പിൻഗാമി | റേ സാൻസം | ||||||||||||||||||||||||||||||
Member of the [[ഫ്ലോറിഡ House of Representatives|ഫ്ലോറിഡ House of Representatives]] from the 111th district | |||||||||||||||||||||||||||||||
ഓഫീസിൽ ജനുവരി 25, 2000 – നവംബർ 18, 2008 | |||||||||||||||||||||||||||||||
മുൻഗാമി | കാർലോസ് വാൽഡെസ് | ||||||||||||||||||||||||||||||
പിൻഗാമി | എറിക് ഫ്രെസെൻ | ||||||||||||||||||||||||||||||
വ്യക്തിഗത വിവരങ്ങൾ | |||||||||||||||||||||||||||||||
ജനനം | മാർകോ അന്റോണിയോ റൂബിയോ മേയ് 28, 1971 മയാമി, ഫ്ലോറിഡ, യു.എസ്. | ||||||||||||||||||||||||||||||
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ | ||||||||||||||||||||||||||||||
പങ്കാളി | |||||||||||||||||||||||||||||||
കുട്ടികൾ | 4 | ||||||||||||||||||||||||||||||
വിദ്യാഭ്യാസം | ഫ്ലോറിഡ സർവകലാശാല (BA) മയാമി സർവകലാശാല (JD) | ||||||||||||||||||||||||||||||
ഒപ്പ് | ![]() | ||||||||||||||||||||||||||||||
മാർകോ റൂബിയോ (/ˈruːbioʊ//ˈruːbioʊ/; born May 28, 1971) ഒരു അമേരിക്കൻ രാഷ്ട്രീയക്കാരനും അറ്റോണിയും ഫ്ലോറിഡയെ പ്രതിനിധീകരിച്ച ജൂനിയർ സെനറ്ററും 72-ാമത്തേതും നിലവിലേതുമായ അമേരിക്കൻ ഐക്യനാടുകളുടെ സ്റ്റേറ്റ് സെക്രട്ടറിയുമാണ്. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ അദ്ദേഹം 2011 മുതൽ 2025 വരെ ഫ്ലോറിഡയിൽ നിന്നുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്ററായി സേവനമനുഷ്ഠിച്ചു, 2016 ലെ റിപ്പബ്ലിക്കൻ പ്രൈമറികളിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്നു.
ആദ്യകാലവും വിദ്യാഭ്യാസവും
[തിരുത്തുക]ഫ്ലോറിഡയിലെ മയാമിയിൽ[1] മാരിയോ റൂബിയോ റെയ്‌നയുടെയും[2] ഒറിയേൽസ് (മുമ്പ്, ഗാർസിയ) റൂബിയോയുടെയും രണ്ടാമത്തെ മകനും മൂന്നാമത്തെ കുട്ടിയുമായി മാർക്കോ അന്റോണിയോ റൂബിയോ ജനിച്ചു.[3] ക്യൂബൻ വിപ്ലവത്തിനുശേഷം ഫിദൽ കാസ്ട്രോ അധികാരത്തിലെത്തുന്നതിന് രണ്ടര വർഷം മുമ്പ്, 1956-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഭരണകാലത്ത് അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറിയ ക്യൂബക്കാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ.[4] ഫിദൽ കാസ്ട്രോ ക്യൂബയിലെ ഭരണം ഏറ്റെടുത്തതിനുശേഷം അദ്ദേഹത്തിന്റെ അമ്മ കുറഞ്ഞത് നാല് മടക്കയാത്രകളെങ്കിലും നടത്തിയതിൽ, 1961-ലെ ഒരു മാസക്കാലം നീണ്ടുനിന്ന യാത്രയും ഉൾപ്പെടുന്നു.[5] റൂബിയോ ജനിക്കുമ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കളാരുംതന്നെ യുഎസ് പൗരന്മാരായിരുന്നില്ലെങ്കിലും[6][7] അവർ യു.എസ്. പൗരത്വത്തിന് അപേക്ഷിക്കുകയും 1975-ൽ പൗരത്വം നേടുകയും ചെയ്തു.[8] അക്കാലത്ത് റൂബിയോയുടെ ചില ബന്ധുക്കളെയും അഭയാർത്ഥികളായി യു.എസിൽ പ്രവേശിപ്പിച്ചിരുന്നു.[9]
റൂബിയോയുടെ മാതൃപിതാവായ പെഡ്രോ വിക്ടർ ഗാർഷ്യ 1956-ൽ നിയമപരമായി യുഎസിലേക്ക് കുടിയേറിയെങ്കിലും 1959-ൽ ജോലി കണ്ടെത്തുന്നതിനായി ക്യൂബയിലേക്ക് മടങ്ങിപ്പോയി. കമ്മ്യൂണിസ്റ്റ് ക്യൂബയിൽ നിന്ന് പലായനം ചെയ്ത് 1962-ൽ വിസയില്ലാതെ യുഎസിലേക്ക് മടങ്ങിയപ്പോൾ, ഒരു രേഖകളുമില്ലാത്ത കുടിയേറ്റക്കാരനായി കണക്കാക്കി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും ഒരു ഇമിഗ്രേഷൻ ജഡ്ജി അദ്ദേഹത്തെ നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു. ആ ദിവസം തന്നെ തീരുമാനം മാറ്റിയ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ, നാടുകടത്തൽ ഉത്തരവ് നടപ്പിലാക്കുന്നതിനു പകരം ഗാർസിയയ്ക്ക് യുഎസിൽ തുടരാൻ അനുവദിക്കുന്ന "പരോളി" എന്ന നിയമപരമായ പദവി നൽകി. 1966-ൽ ക്യൂബൻ അഡ്ജസ്റ്റ്മെന്റ് ആക്ട് പാസായതിനെത്തുടർന്ന് ഗാർസിയ സ്ഥിര താമസ പദവിക്ക് വീണ്ടും അപേക്ഷിച്ചതോടെ അദ്ദേഹത്തിന്റെ സ്ഥിര താമസപദവി അംഗീകരിക്കപ്പെട്ടു. കുട്ടിക്കാലത്ത് റൂബിയോ തന്റെ മുത്തച്ഛനുമായി അടുത്ത ബന്ധം ആസ്വദിച്ചിരുന്നു.
1959-ൽ (ഫിഡൽ കാസ്ട്രോ അധികാരത്തിൽ വന്നതിനുശേഷം) തന്റെ മാതാപിതാക്കൾ ക്യൂബ വിടാൻ നിർബന്ധിതരായി എന്ന റൂബിയോയുടെ മുൻ പ്രസ്താവനകൾ വ്യാജമാണെന്ന് 2011 ഒക്ടോബറിൽ ദി വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 1956-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യ കാലത്താണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ക്യൂബ വിട്ടത്. വാഷിംഗ്ടൺ പോസ്റ്റ് പറയുന്നതനുസരിച്ച്, "[ഫ്ലോറിഡയിൽ], വിപ്ലവാനന്തര പ്രവാസി സമൂഹവുമായി ബന്ധപ്പെടുകയെന്നത്, കാസ്ട്രോയ്ക്ക് മുമ്പ് പലായനം ചെയ്ത് ഒരാൾക്ക് ഒരിക്കലും നേടാൻ കഴിയാത്ത ഒരു രാഷ്ട്രീയക്കാരനെന്ന പ്രതിഛായ നൽകുന്നതും ഇത് ചിലപ്പോൾ സംശയത്തോടെ വീക്ഷിക്കപ്പെടാവുന്നതുമാണ്." തന്റെ കുടുംബചരിത്രം താൻ മോടി പിടിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച റൂബിയോ, കുടുംബത്തെക്കുറിച്ചുള്ള തന്റെ പരസ്യ പ്രസ്താവനകൾ "കുടുംബ കഥ"യെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറഞ്ഞു. 1960 കളിൽ തന്റെ മാതാപിതാക്കൾ ക്യൂബയിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചിരുന്നതായി റൂബിയോ തറപ്പിച്ചു പറഞ്ഞു. 1961-ൽ തന്റെ അമ്മ സ്ഥിരമായി ക്യൂബയിൽ താമസിക്കുക എന്ന ഉദ്ദേശ്യത്തോടെ (കുടുംബകാര്യങ്ങൾ നോക്കാൻ അച്ഛൻ മിയാമിയിൽ തന്നെ തുടർന്നു), തന്റെ രണ്ട് മൂത്ത സഹോദരങ്ങളെ ക്യൂബയിലേക്ക് കൊണ്ടുപോയെങ്കിലും കമ്മ്യൂണിസത്തിലേക്കുള്ള രാജ്യത്തിന്റെ നീക്കം കുടുംബത്തിന്റെ പദ്ധതികൾ മാറ്റാൻ കാരണമായി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "എന്റെ കുടുംബകഥയുടെ കാതൽ അവർ അമേരിക്കയിലേക്ക് ആദ്യമായി വന്നത് എന്തുകൊണ്ടാണെന്നും അവിടെ തന്നെ തുടരേണ്ടി വന്നത് എന്തുകൊണ്ടാണെന്നുമാണ്" റൂബിയോ പറഞ്ഞു.
മൂത്ത സഹോദരൻ മാരിയോ, മൂത്ത സഹോദരി ബാർബറ (ഒർലാൻഡോ സിസിലിയയെ വിവാഹം കഴിച്ചു), ഇളയ സഹോദരി വെറോണിക്ക (മുമ്പ് എന്റർടെയ്‌നർ കാർലോസ് പോൺസിനെ വിവാഹം കഴിച്ചു) ഉൾപ്പെടെ റൂബിയോയ്ക്ക് മൂന്ന് സഹോദരങ്ങളുണ്ട്. വളർന്നപ്പോൾ, അദ്ദേഹത്തിന്റെ കുടുംബം കത്തോലിക്കരായിരുന്നു, എന്നിരുന്നാലും 8 മുതൽ 11 വയസ്സ് വരെ ലാസ് വെഗാസിൽ താമസിക്കുമ്പോൾ അദ്ദേഹവും കുടുംബവും ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് പള്ളിയിൽ പോയിരുന്നു.
നെവാഡയിലെ ആ വർഷങ്ങളിൽ, അദ്ദേഹത്തിന്റെ പിതാവ് സാംസ് ടൗൺ ഹോട്ടലിൽ മദ്യം ഒഴിച്ചുകൊടുക്കുന്ന ജോലിയും അമ്മ ഇംപീരിയൽ പാലസ് ഹോട്ടൽ ആൻഡ് കാസിനോയിൽ പരിചാരികയായും ജോലി ചെയ്തിരുന്നു. 1984-ൽ ഒരു കത്തോലിക്കനെന്ന നിലയിൽ ആദ്യമായി കുർബാന സ്വീകരിച്ച അദ്ദേഹം ഒരു വർഷത്തിനുശേഷം കുടുംബത്തോടൊപ്പം മയാമിയിലേക്ക് മടങ്ങപ്പോയി. പിന്നീട് കത്തോലിക്കാ പള്ളിയിൽ വച്ച് അദ്ദേഹം വിവാഹം കഴിച്ചു.
സൗത്ത് മയാമി സീനിയർ ഹൈസ്കൂളിൽ പഠനം നടത്തിയ റൂബിയോ 1989 ൽ ബിരുദം നേടി. ഫുട്ബോൾ സ്കോളർഷിപ്പിൽ ഒരു വർഷം മിസോറിയിലെ ടാർക്കിയോ കോളേജിൽ പഠിച്ച അദ്ദേഹം ഫ്ലോറിഡയിലെ ഗെയ്‌നസ്‌വില്ലിലുള്ള സാന്താ ഫെ കമ്മ്യൂണിറ്റി കോളേജിൽ (പിന്നീട് സാന്താ ഫെ കോളേജ്) ചേർന്നു. 1993 ൽ ഫ്ലോറിഡ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബാച്ചിലർ ഓഫ് ആർട്‌സ് ബിരുദവും 1996 ൽ മയാമി സർവകലാശാല സ്കൂൾ ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടർ, കം ലൗഡ് ബിരുദവും നേടി. വിദ്യാർത്ഥി വായ്പാ ഇനത്തിൽ തനിക്ക് $100,000 ചിലവായതായി റൂബിയോ പറഞ്ഞിട്ടുണ്ട്. 2012 ൽ അദ്ദേഹം ആ വായ്പകൾ അടച്ചു തീർത്തു.
അവലംബങ്ങൾ
[തിരുത്തുക]- ↑ Linkins, Jason (October 20, 2011). "Marco Rubio, Bobby Jindal Become Focus Of Bipartisan Birthers". The Huffington Post. Archived from the original on August 6, 2016. Retrieved December 12, 2019.
- ↑ Manuel Roig-Franzia (2012). The Rise of Marco Rubio. Simon & Schuster. p. 26. ISBN 978-1451675450.
- ↑ Daugherty, Alex. "Marco Rubio's mother, who left Cuba for Miami, dies at 88". Miami Herald. Retrieved November 11, 2024.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;WaPo Exile2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;WaPo Exile
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Marco Rubio Once Benefitted From Birthright Citizenship, Now He's Open to Restricting It". National Journal. August 18, 2015. Archived from the original on October 11, 2015. Retrieved November 2, 2015.
- ↑ "Rubio's Parents Were Plain Old Immigrants, Not Refugees". The Atlantic. October 2011. Archived from the original on November 1, 2020. Retrieved November 13, 2020.
- ↑ Roig-Franzia, Manuel (October 21, 2011). "Marco Rubio's compelling family story embellishes facts, documents show". The Washington Post. Archived from the original on October 21, 2011. Retrieved October 21, 2011. See also Live Chat: Marco Rubio's embellished family story Archived സെപ്റ്റംബർ 13, 2017 at the Wayback Machine, The Washington Post (October 24, 2011).
- ↑ Peters, Jeremy. "Marco Rubio's Policies Might Shut the Door to People Like His Grandfather" Archived സെപ്റ്റംബർ 13, 2017 at the Wayback Machine, The New York Times (March 5, 2016): "He asked for vacation time, and when his bosses granted it, he fled to Miami. ... Immigration records also show that other members of Mr. Rubio's family – two aunts and an uncle – were admitted as refugees."