Jump to content
Reading Problems? Click here

മാൻ ഓഫ് ദി ഹോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാൻ ഓഫ് ദി ഹോൾ അഥവാ 'കുഴി മനുഷ്യൻ'("ഇന്ത്യൻ ഓഫ് ഹോൾ" എന്നും അറിയപ്പെടുന്നു, പോർച്ചുഗീസിൽ índio do buraco) ബ്രസീൽ സ്വദേശിയും ആമസോൺ മഴക്കാടുകളിൽ ഒറ്റയ്ക്ക് താമസിച്ചു വരുകയും ചെയ്തിരുന്ന ഒരു മനുഷ്യനെ വിവരിക്കാൻ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ഉപയോഗിക്കുന്ന ഒരു വിളിപ്പേര് ആണ്[1]. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് അജ്ഞാതമായി തുടരുന്നു[2]. ഇദ്ദേഹം 1980 കളിലും 90 കളിലും ലോഗർമാരും കർഷകരും തുടച്ചുമാറ്റിയ  ഒരു തദ്ദേശീയ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു വ്യക്തിയെന്ന് കരുതപ്പെടുന്നു[3]. നദിക്കരയിലുള്ള സർക്കാർ സംരക്ഷിത വനമേഖലയിൽ അതിജീവിക്കാൻ വേട്ടയാടിയും കൃഷിചെയ്തുമാണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഗോത്രത്തിൽ അവശേഷിക്കുന്ന അവസാന അംഗമാണെന്ന് അദ്ദേഹം എന്ന് വിശ്വസിക്കപ്പെടുന്നു. [4] അദ്ദേഹം ഏത് ഭാഷയാണ് സംസാരിക്കുന്നതെന്നോ അദ്ദേഹത്തിന്റെ ഗോത്രം ഏത് പേരിൽ വിളിക്കപ്പെടുന്നതെന്നോ ഇതുവരെ ആർക്കും അറിയില്ല. [5]

1970-1990 കളിൽ ബ്രസീലിയൻ കുടിയേറ്റക്കാർ നടത്തിയ വംശഹത്യയെത്തുടർന്ന് തന്റെ ജനതയിൽ അവശേഷിക്കുന്ന അവസാനത്തെ അംഗമായിരുന്നു അദ്ദേഹം, 2022ൽ മരിക്കുന്നതുവരെ ഒറ്റപ്പെട്ടാണ് ജീവിച്ചുപോന്നത്.2009ൽ സായുധ കർഷകരുടെ ആക്രമണത്തെ അതിജീവിച്ച ശേഷം, 2022 ഓഗസ്റ്റിൽ അദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

നാമധേയം

[തിരുത്തുക]

ഓരോ വീട്ടിലും അദ്ദേഹം ഉപേക്ഷിച്ച ആഴത്തിലുള്ള ദ്വാരത്തിൽ നിന്നാണ് മാൻ ഓഫ് ദി ഹോളിന്റെ വിളിപ്പേര് ഉരുത്തിരിഞ്ഞത്. ഈ ദ്വാരങ്ങൾ മൃഗങ്ങളെ കുടുക്കാനോ അവന് ഒളിപ്പിക്കാനോ ഉപയോഗിച്ചതാകാമെന്ന് വിശ്വസിച്ചുവരുന്നു.[4][6][7] എന്നാൽ ചില നിരീക്ഷകർ ഈ ദ്വാരങ്ങൾ അദ്ദേഹത്തിന്റെ പഴയ ഗോത്രത്തിന് ആത്മീയ പ്രാധാന്യമുണ്ടായിരിക്കാമെന്ന് അനുമാനിക്കുന്നു. ഈ ദ്വാരങ്ങൾ ഇടുങ്ങിയതും ഏകദേശം 6 അടിയിൽ (1.8 മീറ്റർ) ആഴവുമാണ്.

അദ്ദേഹത്തെ താഴെ പറയുന്ന പേരുകളിലും അറിയപ്പെടുന്നു:

  • കുഴി മനുഷ്യൻ
  • ദ്വാരത്തിലെ സ്വദേശി
  • മാൻ ഇൻ ദ ഹോൾ [6]
  • അദ്ദേഹത്തിന്റെ ഗോത്രത്തിന്റെ അവസാനത്തേത് [4]
  • ഭൂമിയിലെ ഏകാന്ത മനുഷ്യൻ [5]
  • ഏകനായി അതിജീവിച്ചയാൾ

ജീവചരിത്രം

[തിരുത്തുക]

1996-ലാണ് മാൻ ഓഫ് ദി ഹോളിന്റെ ഒറ്റപ്പെട്ട അസ്തിത്വത്തെക്കുറിച്ച് മറ്റുള്ളവർ ആദ്യമായി മനസ്സിലാക്കി തുടങ്ങിയത്. [7] 1980 കളിലും 1990 കളിലും റാഞ്ചർമാരുമായും ലോഗർമാരുമായും നടന്ന നിരവധി ഏറ്റുമുട്ടലുകളിൽ അദ്ദേഹത്തിന്റെ ബാക്കി ഗോത്രക്കാർ കൊല്ലപ്പെട്ടിരിക്കാം എന്ന് അനുമാനിക്കുന്നു.ഒരു വിദഗ്ദ്ധൻ വിശദീകരിച്ചത് : "സമൂഹത്തിൽ നിന്ന് ഒളിച്ചിരിക്കുന്ന ഒരു ഇടനിലക്കാരനായി അദ്ദേഹത്തെ കാണരുത്. വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ടയാളാണ് ആ മനുഷ്യൻ. അദ്ദേഹം ഒറ്റയ്ക്ക് ജീവിക്കാൻ തിരഞ്ഞെടുത്തില്ല. " 2007 ൽ, [[ബ്രസീൽ]] സർക്കാരിന്റെ ഫണ്ടാവോ നാഷനൽ ഡോ ആൻ‌ഡിയോ (ഫുനൈ) "31 ചതുരശ്ര മൈൽ [8,029 ഹെക്ടർ] പ്രദേശം അതിക്രമിച്ച് കടക്കുന്നതിനും വികസിപ്പിക്കുന്നതിനും പരിധിയില്ലാത്തതായി പ്രഖ്യാപിച്ചു." അദ്ദേഹത്തിന്റെ പ്രദേശം പിന്നീട് 11.5 ചതുരശ്ര മൈൽ (3,000 ഹെക്ടർ) വികസിപ്പിച്ചു. [4] 1988 ൽ അംഗീകരിച്ച ബ്രസീലിന്റെ ഭരണഘടന, തദ്ദേശീയരായ ആളുകൾക്ക് പരമ്പരാഗതമായി വസിച്ചിരുന്ന ഭൂമിക്ക് അവകാശം നൽകിയിരുന്നു. [5] റിസർവ് സ്ഥാപിതമായതുമുതൽ, ഫുനൈ FUNAI അദ്ദേഹത്തെ നിരീക്ഷിക്കുകയും ഈ പ്രദേശത്തേക്ക് കടന്നുകയറുന്നത് തടയാൻ ശ്രമിക്കുകയും തുടർന്ന് ഈ പ്രദേശം സംരക്ഷിത മേഖലയാക്കി. ഇതൊക്കെയാണെങ്കിലും, 2009 ൽ മാൻ ഓഫ് ദി ഹോലിനെ തോക്കുധാരികൾ ആക്രമിച്ചെങ്കിലും അദ്ദേഹത്തിന് അതിജീവിക്കാൻ കഴിഞ്ഞു. [6] [8] [9] [10]

മറ്റുള്ളവരുമായുള്ള നേരിട്ടുള്ള സമ്പർക്കം അദ്ദേഹം ഒഴിവാക്കിയിട്ടുണ്ടെങ്കിലും,ബ്രസീലിലെ ഗോത്രവർഗ സംരക്ഷണ ഏജൻസിയായ ഫുനായി തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മാൻ ഓഫ് ദി ഹോളിന് അറിയാം. ഏജൻസി ഇടയ്ക്കിടെ അദ്ദേഹത്തിന്വേണ്ടി ഉപകരണങ്ങളും വിത്തുകളും സമ്മാനമായി നൽകി ഒരു പരിധിവരെ വിശ്വാസ്യത സൃഷ്ടിച്ചു. പ്രതിരോധത്തിന് വേണ്ടിയോ മൃഗങ്ങളെ കുടുക്കുന്നതിനോ വേണ്ടി കുഴിച്ച കുഴികൾകൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ അദ്ദേഹം ചിലപ്പോൾ നിരീക്ഷണ ടീമുകൾക്ക് സൂചന നൽകിയിരുന്നു . 2018 ൽ, ബ്രസീലിലെ അനിയന്ത്രിതമായ ജനതയ്‌ക്കുള്ള ഭീഷണികളെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുന്നതിനായി ഫുനായി അദ്ദേഹത്തിന്റെ ഒരു വീഡിയോ പുറത്തിറക്കി. വീഡിയോയിൽ, ഇപ്പോൾ അമ്പതുകളിലാണെന്ന് വിശ്വസിക്കപ്പെടുന്ന ആ മനുഷ്യൻ ആരോഗ്യവാനാണെന്ന് തോന്നുന്നു.

2022 ഓഗസ്റ്റ് 24 ന്, മാൻ ഓഫ് ദി ഹോളിനെ ഫുനായി ഏജന്റ് അൽടെയർ ജോസ് അൽഗയേർ തന്റെ അവസാനത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.അവൻ തൊട്ടിൽ തൂവലുകൾ(മക്കൗ-സപ്തവർണക്കിളി) കൊണ്ട് അലങ്കരിച്ഛ് മരണത്തിനായി കാത്തിരിക്കുന്നതുപോലെയാണ് കാണപ്പെട്ടത്.അദ്ദേഹത്തിന്റെ മൃതദേഹം ഫുനായി കണ്ടെത്തുമ്പോൾ അവിടെ ഏതെങ്കിലും അക്രമണഗ്നളുടെയോ മറ്റെന്തെങ്കിലും അസ്വസ്ഥതയുടെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.അസ്വാഭാവിക സൂചനകളൊന്നും ലഭിക്കാത്തതിനാൽ സ്വാഭാവിക കാരണങ്ങളാലാണ് മരണമെന്ന് കരുതുന്നു.2022 ജൂലൈയിൽ അദ്ദേഹത്തെ താമസിച്ചിരുന്ന പുൽകുടിലിനു സമീപത്തായി മരിച്ചതായി കാണപ്പെടുകയും മരിക്കുമ്പോൾ ഏകദേശം 60 വയസ്സായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. "man of the hole' has lived alone in Amazon rainforest 22 years". CBC News. 18 ജൂലൈ 2018. Retrieved 27 മേയ് 2020.
  2. "Last Survivor of Uncontacted Tribe". livescience. 20 ജൂലൈ 2018. Archived from the original on 11 ഫെബ്രുവരി 2020. Retrieved 27 മേയ് 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  3. "Sole survivor of an Amazon tribe". globalnews. 20 ജൂലൈ 2018. Retrieved 27 മേയ് 2020.
  4. മുകളിൽ ഇവിടേയ്ക്ക്: 4.0 4.1 4.2 4.3 The last of his tribe by Fiona Watson; survivalinternational.org
  5. മുകളിൽ ഇവിടേയ്ക്ക്: 5.0 5.1 5.2 6 Isolated Groups Who Had No Idea That Civilization Existed by C. Coville; 17 August 2012; cracked.com
  6. മുകളിൽ ഇവിടേയ്ക്ക്: 6.0 6.1 6.2 Man in the Hole: lone survivor of Amazon tribe hunted by Brazilian ranchers; 11 December 2009; telegraph.co.uk
  7. മുകളിൽ ഇവിടേയ്ക്ക്: 7.0 7.1 The Most Isolated Man on the Planet by Monte Reel; 2010; slate.com
  8. Amazon's 'man of the hole' attacked by unknown gunmen by Rory Carroll; 9 December 2009; theguardian.com
  9. "'Man in the Hole', lone survivor of Amazon tribe massacre, escapes ranchers' bullets". Amazon Rainforest News. 11 ഡിസംബർ 2009. Archived from the original on 18 മാർച്ച് 2017.
  10. Amazon's 'man of the hole' attacked by unknown gunmen; 10 December 2009; indiancountrytodaymedianetwork.com
"https://ml.wikipedia.org/w/index.php?title=മാൻ_ഓഫ്_ദി_ഹോൾ&oldid=4100539" എന്ന താളിൽനിന്ന് ശേഖരിച്ചത്