മാവിയ (രാജ്ഞി)
തെക്കേ സിറിയയിലെ സെമി നാടോടി അറബികളുടെ രാജ്ഞിയായിരുന്നു മാവിയ, (അറബി: ماوية, Māwiyya; also transliterated Mawia, Mawai, or Mawaiy, and sometimes referred to as Mania) . പിൽക്കാല റോമാസാമ്രാജ്യത്തിനെതിരെ സൈനിക മുന്നേറ്റം നടത്തിയ അവർ റോമാസാമ്രാജ്യത്തിൻറെ കീഴിലുണ്ടായിരുന്ന ഫൊണീഷ്യയിലേക്കും പലസ്തീനിലേക്കും സൈനിക മുന്നേറ്റം നടത്തി.ഈജിപ്ത് അതിർഥിയിലെത്തി റോമൻ സൈന്യവുമായി നിരന്തരമായി ഏറ്റുമുട്ടിയെങ്കിലും ഒടുവിൽ യുദ്ധിവിരാമക്കരാറിൽ ഒപ്പുവെക്കുകയായിരുന്നു.,[1][2] പിന്നീട് റോമാ സൈന്യം പ്രാചീന കിഴക്കേ ജെർമൻ ഗോത്രവർഗമായ ഗോത്തിനെ ആക്രമിച്ചപ്പോൾ അവർ മാവിയയുടെ സഹായം തേടി. കാലാൾപടയെ അയച്ചാണ് അന്ന് മാവിയ റോമാ സൈന്യത്തെ സഹായിച്ചത്.
സെനോബിയക്ക് ശേഷം പ്രാചീന അറബ് ലോകത്തെ ഏറ്റവും ശക്തമായ വനിതയായി മാവിയയെ പരിഗണിക്കുന്നു.[3][verification needed]