മാലതി ജി. മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലതി ജി. മേനോൻ
മാലതി മേനോൻ.png
മാലതി ജി. മേനോൻ
ദേശീയതഇന്ത്യൻ
തൊഴിൽഅധ്യാപിക, തിരുവാതിര കലാകാരി
അറിയപ്പെടുന്നത്പിന്നൽ തിരുവാതിര

തിരുവാതിരക്കളി കലാകാരിയും അധ്യാപികയുമാണ് മാലതി ജി. മേനോൻ(മരണം" 6 ഏപ്രിൽ 2020).[1] കേരള നാടൻകലാ അക്കാദമി ഫെല്ലലോഷിപ്പ് ലഭിച്ചിട്ടുണ്ട്.[2] പിന്നൽ തിരുവാതിരയ്ക്ക് 2012-ൽ ലിംക വേൾഡ് റെക്കോഡ് ലഭിച്ച ഇവർ എറണാകുളത്ത് 3026 സ്ത്രീകളെ പങ്കെടുപ്പിച്ചു നടത്തിയ തിരുവാതിരക്കളി ശ്രദ്ധേയമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

എറണാകുളം കുമ്പളത്തെ ശ്രീവിലാസത്തിൽ ദാമോദരൻപിള്ളയുടെയും കാർത്യായനി അമ്മയുടെയും മകളാണ്. 1993-ൽ പനമ്പള്ളിനഗർ ഗവൺമെന്റ്‌ ഹൈസ്‌കൂളിൽനിന്ന്‌ അധ്യാപികയായി വിരമിച്ചു. എറണാകുളത്ത് 'പാർവണേന്ദു സ്‌കൂൾ ഓഫ് തിരുവാതിര' എന്ന പേരിൽ ഒരു തിരുവാതിരസ്‌കൂൾ നടത്തിയിരുന്നു. ഇടയ്ക്ക, കഥകളി, ചെണ്ട എന്നിവയിലും പ്രകടനങ്ങൾ നടത്തി. പതിനഞ്ചോളം സിനിമകളിലും അഞ്ച് ലഘു ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. ഡാകിനി എന്ന സിനിമയിൽ മുഖ്യകഥാപാത്രമായ ഡാകിനിയെ അവതരിപ്പിച്ചതും മാലതി ജി മേനോൻ ആണ്. [3]പ്രസിദ്ധ ക്യാൻസർ രോഗ ചികിൽസകൻ ഡോ. പി.വി. ഗംഗാധരനെ സംബന്ധിച്ചു തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചു.

പിന്നൽ തിരുവാതിര[തിരുത്തുക]

തിരുവാതിരയിൽ മാലതി ആവിഷ്‌കരിച്ച പുതിയ സമ്പ്രദായമാണിത്. വേദിക്ക്‌ മുകളിൽനിന്നും താഴേക്ക്‌ ആളെണ്ണം കയർ തൂക്കിയിടും. ഓരോരുത്തരും ഓരോ കയർ പിടിച്ചാണ്‌ തിരുവാതിരകളി. കളിയുടെ മധ്യഭാഗത്തെത്തുമ്പോഴേക്കും കയറുകൾ കൃത്യമായും ഭംഗിയായും പിരിച്ചുവച്ചിട്ടുണ്ടാവും. അടുത്തഘട്ടത്തിൽ കളി തുടർന്ന്‌ പിരിച്ചുവച്ച കയറുകളെ പൂർവ്വസ്ഥിതിയിലേക്കെത്തിക്കും.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ലിംക വേൾഡ് റെക്കോഡ്
  • ഫോക്‌ലോർ അക്കാദമി അവാർഡ്‌
  • കേരള നാടൻകലാ അക്കാദമി ഫെല്ലോഷിപ്പ്
  • കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/news/kerala/malathi-g-menon/870040
  2. "നാടൻകലാ അക്കാദമി ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 നവംബർ 2014.
  3. https://www.vanitha.in/justin/malathi-g-menon-obit-news.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാലതി_ജി._മേനോൻ&oldid=3640943" എന്ന താളിൽനിന്ന് ശേഖരിച്ചത്