മാരുതി സുസുക്കി ബലേനോ
| മാരുതി സുസുക്കി ബലേനോ | |
|---|---|
സുസുക്കി ബലേനോ, 2016 | |
| Overview | |
| Manufacturer | സുസുക്കി |
| Also called | സുസുക്കി ബലേനോ |
| Production | 2015–തുടരുന്നു |
| Assembly | India: മനേസർ (മാരുതി സുസുക്കി) |
| Designer | സുസുക്കി സ്റ്റൈൽ സെന്റർ, ടൂറിൻ (ഇറ്റലി) |
| Body and chassis | |
| Class | സൂപ്പർമിനി, ബി-സെഗ്മെന്റ് |
| Body style | 5 –ഡോർ ഹാച്ച്ബാക്ക് |
| Layout | ഫ്രണ്ട്-എഞ്ചിൻ, ഫ്രണ്ട് വീൽ ഡ്രൈവ് ലേഔട്ട് |
| Related | Suzuki Ignis[1] |
| Powertrain | |
| Engine | 1.0 L Boosterjet I3 turbo (petrol) 1.2 L Dualjet I4 (petrol) 1.2 L K-series I4 (petrol) 1.3 L DDiS I4 (diesel) |
| Transmission | 5-speed manual 6-speed automatic AWTF-80 SC(Boosterjet) CVT automatic (Dualjet and K-Series) |
| Dimensions | |
| Wheelbase | 2,520 mm (99 in)[2] |
| Length | 3,995 mm (157.3 in)[2] |
| Width | 1,745 mm (68.7 in)[2] |
| Height | 1,460–1,470 mm (57.5–57.9 in)[2] |
| Curb weight | 865–980 kg (1,907–2,161 lb)[2] |
മാരുതി സുസുക്കി നിർമ്മിച്ച ഒരു സബ്കോംപാക്റ്റ് കാർ മോഡൽ (ബി സെഗ്മെന്റ്) ആണ് സുസുക്കി ബലേനോ. 2015 സെപ്തംബർ മാസത്തിൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ ഈ കാർ ലോഞ്ച് ചെയ്തു. ജപ്പാനിൽ 2015 ഒക്ടോബർ 24 നും ഇന്ത്യയിൽ 2016 മാർച്ച് 9 നും ലോഞ്ച് ചെയ്തു. 2016 ഏപ്രിലിൽ യൂറോപ്പിൽ ഇത് ലഭ്യമായി തുടങ്ങി. 2017 ഓഗസ്റ്റ് 10 ന് 25 ഗെയ്ക്കിൻഡോ ഇൻഡോനേഷ്യൻ ഇൻറർനാഷണൽ ഓട്ടോ ഷോയിലൂടെ ഇൻഡോനേഷ്യയിൽ എത്തി.
2015-നും മുൻപ് സുസുക്കി കൾട്ടസ് ക്രസൻറ് എന്ന മോഡൽ"ബലേനോ" എന്ന പേരിൽ പല എക്സ്പോർട്ട് മാർക്കറ്റുകളിലും അവതരിപ്പിച്ചിരുന്നു.
വിപണിയിൽ
[തിരുത്തുക]ഹരിയാനയിലെ മനേസറിലുള്ള മാരുതിയുടെ പ്ലാന്റിൽ മാത്രമാണ് ഈ മോഡൽ നിർമ്മിക്കപ്പെടുന്നത്. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ ‘നെക്സ’ വഴിയാണ് ഈ കാർ വിപണിയിലത്തിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിൽ വിൽക്കുന്ന ആദ്യ കാർ എന്ന ബഹുമതി ബലേനോ നേടി[3]. 2017-ൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറുകളിൽ മൂന്നാം സ്ഥാനം (1,77,209 യൂണിറ്റുകൾ) ബലേനോ നേടി[4].
വകഭേദങ്ങൾ
[തിരുത്തുക]സിഗ്മ, ഡെൽറ്റ, സെറ്റ, ആൽഫ എന്നീ നാല് വകഭേദങ്ങളാണ് ഈ മോഡലിനുള്ളത്. സിഗ്മയാണ് അടിസ്ഥാന വകഭേദം. ആൽഫ മുന്തിയതും. ഇവ കൂടാതെ കൂടുതൽ കരുത്തുറ്റതും കാഴ്ചയിൽ ‘സ്പോർട്ടി’യുമായ ആർ.എസ്. എന്നൊരു വകഭേദം കൂടിയുണ്ട്[5]. 1.2 ലിറ്റർ പെട്രോൾ എൻജിന് 83 എച്ച്.പി. കരുത്തും 115 എൻ.എം ടോർക്കും ഉണ്ട്. 1.3 ലിറ്റർ ഡീസൽ എൻജിന് 74 എച്ച്.പി. കരുത്തും 190 എൻ.എം ടോർക്കും ആണുള്ളത്. പെട്രോൾ എൻജിനിൽ 5-സ്പീഡ് മാനുവൽ ഗിയർ, സി.വി.ടി എന്നീ വകഭേദങ്ങൾ ലഭ്യമാണ്. എന്നാൽ ഡീസൽ എൻജിനിൽ സി.വി.ടി ഗിയർ ലഭ്യമല്ല. ഡീസൽ എൻജിനിൽ ലിറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിനിൽ ലിറ്ററിന് 21.4 കിലോമീറ്ററും ആണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത[3].
അവലംബം
[തിരുത്തുക]- ↑ L'Automobile Magazine - Hors-Serie - Toutes les voitures du monde (in ഫ്രഞ്ച്). 24 March 2016. p. 297.
Sous sa carosserie aguicheuse, il cache la plate-forme de la Baleno.
- 1 2 3 4 5 "Suzuki Motor Poland" (in പോളിഷ്). Archived from the original on 2016-12-10. Retrieved 27 May 2016.
- 1 2 http://www.manoramaonline.com/fasttrack/auto-news/1-lakh-units-of-the-maruti-suzuki-baleno-sold-in-domestic-market.html
- ↑ കാർവാലേ.കോം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-18. Retrieved 2018-02-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]ചിത്രശാല
[തിരുത്തുക]- സുസുക്കി ബലേനോ (2015)
- മാരുതി സുസുക്കി ബലേനോ, 2018, ഇന്ത്യ
- ബലേനോ – ഉൾവശം