മാരവർമ്മൻ രാജസിംഹൻ III
| മാരവർമ്മൻ രാജസിംഹൻ III | |
|---|---|
| ഭരണകാലം | 900–915 AD[1] |
| കിരീടധാരണം | c. 900 AD |
| മുൻഗാമി | പരാന്തക വീരനാരായണൻ |
| പിൻഗാമി | സുന്ദര പാണ്ഡ്യൻ |
| മക്കൾ | |
* സുന്ദര പാണ്ഡ്യൻ
| |
| പിതാവ് | പരാന്തക വീരനാരായണൻ |
| പാണ്ഡ്യസാമ്രാജ്യം |
|---|
| Early Pandya polity |
| ആദ്യകാല മധ്യകാല പാണ്ഡ്യന്മാർ |
|
ദക്ഷിണേന്ത്യയിലെ ആദ്യമധ്യകാല പാണ്ഡ്യരാജ്യത്തിന്റെ (എ.ഡി. 6-10 നൂറ്റാണ്ടുകൾ) അവസാനത്തെ പ്രധാന രാജാവായിരുന്നു മാരവർമ്മൻ രാജസിംഹൻ മൂന്നാമൻ (ഭരണകാലം ഏകദേശം 900-915 എഡി). പരാന്തക വീരനാരായണന്റെ (ഭരണകാലം ഏകദേശം 880-900 എഡി) മകനും പിൻഗാമിയുമായിരുന്നു അദ്ദേഹം.[2][3] വലിയ സിന്നമന്നൂർ ഫലകങ്ങളുടെ ദാതാവാണ് അദ്ദേഹം.[3]
പരാന്തക വീരനാരായണന്റെയും വനവൻ മഹാദേവിയുടെയും (കൊങ്കു ചേര രാജകുമാരി[4]) പുത്രനായിരുന്നു രാജസിംഹൻ.[3] ചോള രാജാവായ പരാന്തക ഒന്നാമൻ (ഭരണകാലം ഏകദേശം 907–55) എഡി 910-ൽ പാണ്ഡ്യപ്രദേശങ്ങൾ ആക്രമിക്കുകയും മധുര പിടിച്ചെടുക്കുകയും ചെയ്തു (അതിനാലാണ് ചോളരാജാവിന് "മധുരൈ കൊണ്ട" അഥവാ മധുര കീഴടക്കിയവൻ എന്ന സ്ഥാനപ്പേര് ലഭിച്ചത്).[5] രാജസിംഹ രണ്ടാമൻ ശ്രീലങ്കൻ രാജാവായ കസ്സപ അഞ്ചാമന്റെ സഹായം സ്വീകരിച്ചെങ്കിലും നിർണ്ണായകമായ വേളൂർ യുദ്ധത്തിൽ ചോളന്മാരോട് പരാജയപ്പെട്ടു.[5]
പാണ്ഡ്യരാജ്യത്തുനിന്ന് പലായനം ചെയ്ത രാജസിംഹൻ ഏതാനും വർഷം ശ്രീലങ്കയിൽ കഴിഞ്ഞു. തുടർന്ന് തന്റെ രാജചിഹ്നങ്ങൾ പോലും ശ്രീലങ്കയിൽ ഉപേക്ഷിച്ച് അദ്ദേഹം ചേരരാജ്യത്ത് അഭയം തേടി.[5]
അവലംബം
[തിരുത്തുക]- ↑ Sastri, K. A. Nilakanta. (1958, second ed.) A History of South India from Prehistoric Times to the Fall of Vijayanagar. Madras, Oxford University Press. 165.
- ↑ Sastri, K. A. Nilakanta. (1958, second ed.) A History of South India from Prehistoric Times to the Fall of Vijayanagar. Madras, Oxford University Press. 165.
- 1 2 3 Sastri, K. A. Nilakanta. (1929) The Pandyan Kingdom. London, Luzac and Company. 79-80.
- ↑ Narayanan, M. G. S. Perumāḷs of Kerala. Thrissur (Kerala): CosmoBooks, 2013. 95-96 and 108.
- 1 2 3 Sastri, K. A. Nilakanta. (1958, second ed.) A History of South India from Prehistoric Times to the Fall of Vijayanagar. Madras, Oxford -University Press. 167-68.