മാനസ്വരം
ദൃശ്യരൂപം
മൗലികസ്വരങ്ങളായി തരംതിരിക്കപ്പെട്ട എട്ടു സ്വരങ്ങളാണ് മാനസ്വരങ്ങൾ. ഭാഷാശാസ്ത്രത്തിൽ ഉച്ചാരണത്തിന് ചില സാങ്കല്പിക അതിരുകൾ നിർണ്ണയിച്ച് സ്വരങ്ങളെ വേർതിരിച്ചിരിക്കുന്നു. ഇവയാണ് മാനസ്വരങ്ങൾ(Cardinal Vowels).
ഉച്ചരിക്കുമ്പോൾ ജിഹ്വാതലം, ചുണ്ട് എന്നിവയുടെ സ്ഥാനവും ആകൃതിയും മറ്റും അടിസ്ഥാനപ്പെടുത്തിയാണ് മാനസ്വരങ്ങൾ നിർണ്ണയിച്ചിരിക്കുന്നത്.