മാനസാന്തരപ്പെട്ട യെസ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാനസാന്തരപ്പെട്ട യെസ്ഡി
സംവിധാനംഅരുൺ ഓമന സദാനന്ദൻ
നിർമ്മാണംഅരുൺ ഓമന സദാനന്ദൻ
തിരക്കഥഅരുൺ ഓമന സദാനന്ദൻ
അഭിനേതാക്കൾപി. ബാലചന്ദ്രൻ, ജയൻ ചേർത്തല, ഇന്ദ്രൻസ്
സംഗീതംബൈജു ധർമജൻ
റിലീസിങ് തീയതി
  • 1 ഏപ്രിൽ 2016 (2016-04-01) (India)
രാജ്യംഇന്ത്യ
ഭാഷമലയാളം

നവാഗതനായ അരുൺ ഓമന സദാനന്ദൻ നിർമിച്ച് സംവിധാനം ചെയ്ത് വാട്ടർഫാം ബാനറിൽ 2016-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മാനസാന്തരപ്പെട്ട യെസ്ഡി. പി. ബാലചന്ദ്രൻ, ജയൻ ചേർത്തല, ഇന്ദ്രൻസ് തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[1][2]

കഥ[തിരുത്തുക]

ഒരു സാധാരണ ഗ്രാമത്തിലെ ഏറ്റവും പ്രശസ്തനായ മെക്കാനിക്കാണ് പാപ്പി. പാപ്പിയുടെ ചേട്ടനാണ്‌ ചെത്തനാപ്പി എന്നറിയപ്പെടുന്ന എബ്രഹാം. പാപ്പിയെ തോൽപ്പിക്കാൻ വേണ്ടിയാണ് അയാൾ മറ്റൊരു വർക്ക്‌ഷോപ്പ് നടത്തുന്നത്. പാപ്പിയും ചെത്തനാപ്പിയും തമ്മിൽ എപ്പോഴും വഴക്കാണ്. ഇവരുടെ വഴക്ക് തീർപ്പാക്കാൻ വേണ്ടി നാട്ടുകാർ ഒരു തീരുമാനമെടുത്തു. ഇവരുടെ ഏതു വഴക്കും ബൈക്ക് റേസ് നടത്തി തീർക്കണം. ഇത്തരം മത്സരത്തിൽ ഉപയോഗിച്ചിരുന്ന അവരുടെ പ്രിയ യെസ്ഡി ബൈക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ പീലിപ്പോസ് എന്ന വ്യക്തിയുടെ കൈയിലെത്തുന്നു. തുടർന്നുണ്ടാകുന്ന രസകരങ്ങളായ ഇവരുടെ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കോഴിക്കോട് അടുത്തുള്ള ചെമ്പുകടവ് എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം.[3]

അഭിനയിച്ചവർ[തിരുത്തുക]

  • പി. ബാലചന്ദ്രൻ - ചെത്തനാപ്പി
  • ജയൻ ചേർത്തല - പാപ്പി
  • ഇന്ദ്രൻസ് - പീലിപ്പോസ്
  • അപ്പുണ്ണി ശശി
  • ജെയിംസ് ഏലിയ
  • ശിവദാസ് മട്ടന്നൂർ

അവലംബം[തിരുത്തുക]

  1. "Maanasaandarapetta Yezdi - Cochin Talkies". 11 February 2016.
  2. "Manasantharapetta Yezdi To Reach Theatres On March 4th". 8 February 2016. Archived from the original on 2016-05-08. Retrieved 2016-02-12.
  3. "മാനസാന്തരപ്പെട്ട യെസ്ഡി - Mathrubhumi". 5 February 2016. Archived from the original on 2016-03-05. Retrieved 2016-02-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]