മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ഷേത്രം
എഴുന്നെള്ളത്ത്

പാലക്കാടു ജില്ലയിലെ മാത്തൂരിലുള്ള പടിഞ്ഞാറെത്തറയിലുള്ള ഒരു ഭഗവതി ക്ഷേത്രമാണ്‌ മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം . ഇവിടെ ഭദ്രകാളിയാണ് പ്രതിഷ്ഠ. പാവക്കൂത്ത് നടത്താറുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം.

ഉത്സവം[തിരുത്തുക]

കൊല്ലം തോറും ഏപ്രിൽ - മേയ് മാസങ്ങളിൽ തോൽപ്പാവക്കൂത്ത് ഇവിടുത്തെ പ്രധാന ഉത്സവം.കമ്പരാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് തോൽപ്പാവക്കൂത്ത്. പതിനാലു ദിവസങ്ങളിലെ കൂത്ത് (കഥ തുടങ്ങുന്നത് സേതുബന്ധനം മുതൽക്കാണ് , ബാലി - സുഗ്രീവ യുന്ദത്തിൽ,ബാലിയെ വധിക്കുവാൻ സുഗ്രീവനെ, ശ്രീരാമഭഗവാൻ സഹായിച്ചതിനു പകരമായി, സുഗ്രീവസൈന്യം ലങ്കയിലേക്ക്,സമുദ്രത്തിലൂടെ പണിതുകൊടുക്കുന്ന പാലമാണ് സേതുബന്ദനം. ശ്രീരാമഭഗവാൻ ശ്രീലങ്കയിലെത്തി രാവണവധം കഴിഞ്ഞ്),ശ്രീരാമ ഭഗവാൻ സീതാ ദേവിയുമായി അയോധ്യയിൽതിരിച്ചെത്തി രാജ്യാഭിഷേകം നടത്തുന്നതാണ്ശ്രീരാമ പട്ടാഭിഷേകം. ഭവാന്റെ പട്ടാഭിഷേകം അതി ഗംഭീരമായി, ആന,പഞ്ചവാദ്യം,തായമ്പക,വെടിക്കെട്ട് എന്നിവയോടെ നടത്തുന്നു.

എഴുന്നള്ളത്ത്[തിരുത്തുക]

മാത്തൂർ കാളികാവിൽ ഭഗവതിയുടെ കൂത്തഭിഷേകത്തിനു, വൈകീട്ട് നാലുമണിക്ക് മാത്തൂർ കുറുപ്പത്ത് വീട്ടിൽ നിന്നു , ആന,പഞ്ചവാദ്യത്തോടെ എഴുന്നെള്ളത്ത് ആരംഭിച്ച്, ബംഗ്ലാവ്സ്കൂൾ,തണ്ണിക്കോട് വഴി ക്ഷേത്രത്തിൽ രാത്രി ഒൻപതുമണിയോടെ എത്തിചേരുന്നു.

ചിത്രശാല[തിരുത്തുക]