മാജിക് ഫോർമുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വിറ്റ്സർലാന്റിന്റെ ഭരണസ്ഥിരത ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ ഫോർമുലയാണ് മാജിക് ഫോർമുല(ഇറ്റാലിയൻ: formula magica)[1].

ചരിത്രം[തിരുത്തുക]

1959 മുതൽ കൂട്ടുകക്ഷി ഭരണത്തിൽ തുടരുന്ന ഒരു രാജ്യമാണ് സ്വിറ്റ്സർലാന്റ്. കാര്യനിർവ്വഹണ വിഭാഗത്തിന്റെ ഏഴ് സീറ്റുകൾ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ഒരു സമവായത്തിലൂടെ വീതിച്ചു നൽകുന്നു. സ്വിറ്റ്സർലാന്റിൽ കൊളീജിയസ്റ്റ് എക്സിക്യൂട്ടീവാണ് നിലനിൽക്കുന്നത്. അതായത് എക്സിക്യൂട്ടീവിൽ തുല്യ അധികാരമുള്ള ഏഴ് അംഗങ്ങളുണ്ടായിരിക്കും [2]. 1959 ലാണ് ആദ്യമായി മാജിക് ഫോർമുല പ്രായോഗികമാക്കിയത്. അന്ന് കൂട്ടുകക്ഷി ഗവണ്മെന്റിന്റെ ഭാഗമായിരുന്ന ഫ്രീ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടി എന്നിവയ്ക്ക് രണ്ട് സീറ്റുകളും, ഇപ്പോഴത്തെ സ്വിസ്സ് പീപ്പിൾ പാർട്ടിക്ക് ഒരു സീറ്റും നൽകി. 2003ൽ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രാതിനിധ്യമനുസരിച്ച് ഈ ഫോർമുലയിൽ മാറ്റം വരുത്തി. ഈ ഫോർമുല രാഷ്ട്രത്തിന്റെ ഔപചാരിക നിയമമനുസിച്ചുള്ളതല്ല. കൂട്ടുകക്ഷികൾക്കിടയിലുള്ള ഒരു വിശ്വാസപ്രമേയം മാത്രമാണ് [3].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാജിക്_ഫോർമുല&oldid=1687967" എന്ന താളിൽനിന്നു ശേഖരിച്ചത്