മഹാകാളി ഗുഹകൾ

Coordinates: 19°07′50″N 72°52′27″E / 19.130436°N 72.874133°E / 19.130436; 72.874133
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാകാളി ഗുഹകൾ
മഹാകാളി ഗുഹകൾ, ഗുഹ 2.
Locationഅന്ധേരി, മുംബൈ
Coordinates19°07′50″N 72°52′27″E / 19.130436°N 72.874133°E / 19.130436; 72.874133
Elevation70 m (230 ft)
GeologyBasalt
Entrances20
Difficultyeasy

മുംബൈ നഗരത്തിൽ അന്ധേരിയിൽ സ്ഥിതി ചെയ്യുന്ന കരിങ്കല്ലിൽ ചെത്തിയുണ്ടാക്കിയ ബുദ്ധവിഹാരങ്ങളായ 19 ഗുഹകളുടെ സഞ്ചയമാണ് ‘’’മഹാകാളി ഗുഹകൾ’’’. കൊണ്ടിവിടെ ഗുഹകൾ എന്നും ഇവ അറിയപ്പെടുന്നു. ബി.സി. ഒന്നാം നൂറ്റാണ്ട് മുതൽ എ.ഡി. ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലാണ് ഇവ നിർമ്മിക്കപ്പെട്ടത്[1]. ഈ പ്രദേശത്ത് വടക്ക് പടിഞ്ഞാറ് ഭാഗത്തായി നാല് ഗുഹകളും തെക്ക് കിഴക്ക് ഭാഗത്തായി പതിനഞ്ച് ഗുഹകളുമാണുള്ളത്. വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹകൾ എ.ഡി നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലുമായി നിർമ്മിക്കപ്പെട്ടവയാണ്. എന്നാൽ തെക്ക് കിഴക്ക് ഭാഗത്തുള്ളവ കൂടുതൽ പഴക്കം ഉള്ളവയാണ്. ഇവയിൽ ഭൂരിഭാഗവും ബുദ്ധസന്ന്യാസികൾക്കായി ഒരുക്കിയ അറകളാണ്. ഒമ്പതാമത്തെ ഗുഹയിൽ ചൈത്യഗൃഹം കാണാം. ഈ ഗുഹയിൽ ബുദ്ധമതവിശ്വാസവുമായി ബന്ധപ്പെട്ട ശിൽപ്പങ്ങൾ കാണാം. എന്നാൽ ഇവയിൽ പലതും നശിപ്പിക്കപ്പെട്ട നിലയിലാണ്. ബാസാൾട്ട് പാറയിലാണ് ഇവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

അവലംബം[തിരുത്തുക]

  1. Jaisinghani, Bella (13 July 2009). "Ancient caves battle neglect". Times of India. Retrieved 2009-10-28.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഹാകാളി_ഗുഹകൾ&oldid=2928155" എന്ന താളിൽനിന്ന് ശേഖരിച്ചത്