മഴനിഴൽ പ്രദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഴനിഴൽ പ്രദേശം ഉണ്ടാവുന്നതിന്റെ രേഖാചിത്രം.

പർവ്വതത്തിന്റെയോ പർവ്വതനിരകളുടെയോ സാന്നിദ്ധ്യത്താൽ സൃഷ്ടിക്കപ്പെടുന്ന ഒരു പ്രത്യേക ഭൂപ്രദേശമാണ് മഴനിഴൽ പ്രദേശം. മഴമേഘങ്ങളെ വഹിച്ചുകൊണ്ടുള്ള കാറ്റുകളെ പർവ്വതങ്ങളോ പർവ്വതനിരകളോ തടയുമ്പോൾ മഴ ഉണ്ടാവുന്നു. പക്ഷേ ഇങ്ങനെ ഉണ്ടാവുന്ന മഴ പർവ്വതത്തിന്റെ ഒരു ഭാഗത്ത് മാത്രം ആയിരിക്കും. അതിനാൽ മഴ ലഭിക്കാത്ത മറുഭാഗം വരണ്ട് ഉണങ്ങി ഇരിക്കും. ഈ പ്രദേശമാണ് മഴനിഴൽ പ്രദേശം. പശ്ചിമഘട്ടം ഇതിന് ഒരു നല്ല ഉദാഹരണമാണ്. പശ്ചിമഘട്ടത്തിന്റെ ഒരു വശത്തുള്ള കേരളത്തിൽ നല്ല മഴ ലഭിക്കുമ്പോൾ മറുവശത്തുള്ള തമിഴ്നാടിന്റെ പലപ്രദേശങ്ങളും മഴനിഴൽ പ്രദേശങ്ങളാണ്.

തിരുനെൽവേലിയിലെ മഴനിഴൽ പ്രദേശം. ഇവിടെ അഗസ്ത്യ മലയുടെ സാന്നിധ്യമാണ് ഇതിന് കാരണം
"https://ml.wikipedia.org/w/index.php?title=മഴനിഴൽ_പ്രദേശം&oldid=3773645" എന്ന താളിൽനിന്ന് ശേഖരിച്ചത്