മല്ലിക ഷെരാവത്
മല്ലിക ഷെരാവത് | |
---|---|
ജനനം | റീമാ ലാംബ |
ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, മോഡലുമാണ് മല്ലിക ഷെരാവത് (ഹിന്ദി: मल्लिका शेरावत, ജനനം ഒക്ടോബർ 24, 1981[1] ജനന നാമം - റീമ ലാംബ. മല്ലിക ജനിച്ചത് ഹരിയാനയിലെ കർണാൽ എന്ന സ്ഥലത്താണ്.
ആദ്യ ജീവിതം
[തിരുത്തുക]തന്റെ ആദ്യപേര് റീമ ലാംബ എന്ന പേര് മാറ്റി മല്ലിക എന്ന പേര് സ്വീകരിച്ചത് റീമ എന്ന പേരിൽ ഉള്ള മറ്റൊരു നടിയുമായി ഉള്ളത് കൊണ്ടാണെന്ന് മല്ലിക പറയുന്നത്. ഷെരാവത് എന്നുള്ളത് തന്റെ അമ്മയുടെ പേരിൽ നിന്നും എടുത്തതാണെന്ന് മല്ലിക പറയുന്നു. മല്ലിക ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും തത്ത്വശാസ്ത്രത്തിൽ ബിരുദമെടുത്തിട്ടുണ്ട്.
ചലച്ചിത്രജീവിതം
[തിരുത്തുക]ചലച്ചിത്രവേദിയിലേക്കുള്ള മല്ലികയുടെ പ്രവേശനം 2003 ലെ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ ശ്രദ്ധേയമായ ഒരു ചിത്രം എന്നു പറയാവുന്നത് 2004 ൽ ഇറങ്ങിയ മർഡർ എന്ന ചിത്രമാണ്. ഹോളിവുഡ് ചിത്രമായ അൺഫെയ്ത്ഫുൾ എന്ന ചിത്രത്തിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമായിരുന്നു ഇത്. മികച്ച നടിക്കുള്ള സീ സിനി അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് മല്ലികക്ക് ലഭിച്ചു. ആ വർഷത്തെ ഒരു മികച്ച വിജയ ചിത്രമായിരുന്നു ഈ ചിത്രം.[2]
ജാക്കി ച്ചാൻ നായകനായ മിത്ത് എന്ന ചിത്രത്തിലും മല്ലിക അഭിനയിച്ചു. 2006 ലെ പ്യാർ കെ സൈഡ് ഇഫക്ട്സ് എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.[3] ഇതും മല്ലികയുടെ സിനിമ ജീവിതത്തിലെ ഒരു ശ്രദ്ധേയമായ ചിത്രമായിരുന്നു.[4]
തമിഴിൽ മല്ലിക ഈയിടെ കമലഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തിൽ അഭിനയിച്ചു.
മല്ലികയെ ഏഷ്യയിലെ 100 സുന്ദരികളിൽ ഒന്നായി ഹോങ്കോംഗിലെ ഒരു ഫാഷൻ മാഗസിൻ തിരഞ്ഞെടുത്തിട്ടുണ്ട്.[5]
സ്വകാര്യ ജീവിതം
[തിരുത്തുക]എയർ ഹോസ്റ്റസ് ആയിരുന്ന ഹ്രസ്വകാലഘട്ടത്തിൽ 1997 ൽ ദില്ലിയിലുള്ള പൈലറ്റ് കരൺ സിംഗ് ഗില്ലിനെ വിവാഹം കഴിച്ചു. പിന്നീട് അവർ വിവാഹമോചനം നേടി. [6][7]വിവാഹമോചനത്തിന്റെ കളങ്കം ബോളിവുഡിലെ ഉയർച്ചയെ തടയുമെന്നതിനാൽ അവർ വിവാഹത്തെ രഹസ്യമാക്കി വച്ചു. [6] 2017 ൽ അവർ ഫ്രഞ്ച് റിയൽ എസ്റ്റേറ്റ് ഏജൻറ് സിറിൽ ഓക്സെൻഫാൻസിന്റെ പങ്കാളിയായിരുന്നു.[8]
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | വേഷം | കുറിപ്പുകൾ |
---|---|---|---|
2002 | Jeena Sirf Merre Liye | Sonia (Special appearance) | credited as Reema Lamba |
2003 | Khwahish | Lekha Khorzuvekar | |
2004 | Kis Kis Ki Kismat | Meena Madhok | |
2004 | Murder | Simran Saigal | |
2005 | Bachke Rehna Re Baba | Padmini | |
2005 | The Myth | Indian Princess | Chinese film |
2006 | Pyaar Ke Side Effects | Trisha | |
2006 | Shaadi Se Pehle | Sania | |
2006 | Darna Zaroori Hai | ||
2007 | Guru | Jhumpa - The Dancer | Item number Mayya Mayya Special Apperance |
2007 | Preeti Eke Bhoomi Melide | Kannada Movie | Item number |
2007 | Aap Ka Suroor - The Real Love Story | Ruby | Special Appearance |
2007 | Fauj Mein Mauj | Sunehri Dhanda | postponed |
2007 | Welcome | Ishika | |
2008 | Unveiled | Announced | |
2008 | Dasavathaaram | Jasmine | Tamil film |
2008 | Ugly Aur Pagli | Kuhu | Released |
2008 | Dhakrey's Bed(Proper use of butter) | Koshal Production | Released |
2008 | Maan Gaye Mughal-e-Azam | Anarkali | Released |
അവലംബം
[തിരുത്തുക]- ↑ Sariff, Faisal (June 5, 2003). 'Buying condoms on the wedding night was hilarious'. Rediff.com. Retrieved on November 18, 2007.
- ↑ IndiaFm.com - The Best of 2004 indiafm.com Archived 2008-05-18 at the Wayback Machine. Murder - one of the biggest hits
- ↑ Mallika Praised for PKSE
- ↑ "Pyaar Ke Side Effects does well". Archived from the original on 2006-03-26. Retrieved 2006-03-26.
- ↑ in.movies.yahoo.com Archived 2007-07-11 at the Wayback Machine. Sherawat amongst 100 beautiful people
- ↑ 6.0 6.1 "Mallika's former mum-in-law breaks silence". India Today (in ഇംഗ്ലീഷ്). 25 April 2005. Retrieved 18 August 2020.
- ↑ Desk, India com Entertainment (8 May 2016). "OMG! Mallika Sherawat marries boyfriend Cyrille Auxenfans in Paris?". India News, Breaking News, Entertainment News | India.com (in ഇംഗ്ലീഷ്). Retrieved 1 May 2020.
- ↑ "Mallika Sherawat shuts down rumours of being married: I am very much single". India Today (in ഇംഗ്ലീഷ്). 28 June 2019. Retrieved 18 August 2020.