മലയച്ചീര
മലയച്ചീര (Sauropus androgynus) | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
Tribe: | |
Subtribe: | |
ജനുസ്സ്: | |
വർഗ്ഗം: | androgynus
|
ശാസ്ത്രീയ നാമം | |
Sauropus androgynus | |
പര്യായങ്ങൾ | |
|
കേരളത്തിൽ കാണപ്പെടുന്ന ഒരു ചീരയിനമാണ് മലയച്ചീര. ഇത് ചിക്കൂർമാനീസ്, മധുരച്ചീര, ബ്ലോക്കുചീര, വേലിച്ചീര, പീലീസ്, പാണ്ടിമുരിങ്ങ, മൈസൂർ ചീര എന്നിങ്ങനെ വിവിധ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു.[1] ഇതിന്റെ ഇല സാധാരണ പച്ചക്കറിയായി ഉപയോഗിക്കുന്നു. കേരളത്തിലെ എല്ലാ കാലാവസ്ഥയിലും വളരുന്ന ഒരു ദീഘകാല വിളയായ ഇതിനെ വരിയായി അതിരുകളിൽ നട്ട് വേലിയായും ഉപയോഗപ്പെടുത്താറുണ്ട്.
സവിശേഷതകൾ[തിരുത്തുക]
ശാഖകളായി വളരുന്ന ചെടിയുടെ തണ്ട് പച്ചനിറത്തിൽ കാണപ്പെടുന്നു. ഇലകൾ സന്മുഖമായി ഇലത്തണ്ടുകളിൽ ക്രമീകരിച്ചിരിക്കുന്നു. വെള്ളനിറത്തിൽ നെരിയ ചുവപ്പ് പടർന്ന പൂക്കൾ വൃത്താകൃതിയിൽ 4-5 ഇതളുകൾ വരെയുണ്ടാകാം. കായ്കൾ വെള്ള നിറത്തിലോ വെള്ള കലർന്ന ചുവപ്പോ നിറത്തിലോ ആയിരിക്കും. കായ്കളിൽ 4-5 വിത്തുകൾ വരെയുണ്ടാകാം.
കൃഷിരീതി[തിരുത്തുക]
എല്ലാത്തരം മണ്ണിലും കൃഷിചെയ്യാവുന്ന ഒരു സസ്യമാണിത്. കമ്പുകൾ ആണ് സാധാരണ നടീൽ വസ്തുവായി ഉപയോഗിക്കുന്നത്. കാലവർഷമാണ് ഈ സസ്യത്തിൻറെ കമ്പുകൾ നടാൻ അനുകൂല സമയം. ഇളം മൂപ്പായ കമ്പുകൾ 20 - 30 സെന്റീമീറ്റർ നീളത്തിൽ മുറിച്ച് നട്ടാണ് കൃഷി ചെയ്യുന്നത്. ഏകദേശം 30 സെന്റീമീറ്റർ ആഴത്തിൽ ചാലുകൾ കീറി അതിൽ കാലിവളമോ, കമ്പോസ്റ്റോ, പച്ചിലവളമോ ചേർത്ത് നികത്തി അതിനുമുകളിൽ കമ്പുകൾ നടാവുന്നതാണ്. ചെടികൾക്ക് വരൾച്ചയെ ചെറുക്കാൻ കഴിവുണ്ടെങ്കിലും വേനൽക്കാലത്ത് നനയ്ക്കുന്നത് ചെടി പുഷ്ടിയോടേ വളരുന്നതിന് സഹായിക്കും. കമ്പുകൾ നട്ട് മുന്ന് നാല് മാസങ്ങൾക്കുള്ളിൽ ആദ്യം വിളവെടുക്കാം. വിളവെടുത്തതിനുശേഷം ചെടിക്ക് നേരിയ തോതിൽ വളമിടുന്നത് തുടർവളർച്ചയെ ത്വരിതപ്പെടുത്തുന്നു.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Sauropus_androgynus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |