മരിയൺ കണ്ണിങ്ഹാം
മരിയൺ കണ്ണിങ്ഹാം | |
---|---|
![]() |
|
ജനനം | Marion Enwright 1922 ഫെബ്രുവരി 11 Los Angeles, California, U.S. |
മരണം | 2012 ജൂലൈ 11 (പ്രായം 90) Walnut Creek, California, U.S. |
ദേശീയത | American |
തൊഴിൽ | food writer |
സജീവം | 1979–2012 |
ശ്രദ്ധേയ കൃതി(കൾ) / പ്രവർത്തന(ങ്ങൾ) |
The Fannie Farmer Cookbook, 12th and 13th editions; Fannie Farmer Baking Book; The Breakfast Book; The Supper Book |
ടി.വി. പരിപാടികൾ | Cunningham & Company |
ജീവിത പങ്കാളി(കൾ) | Robert Cunningham |
കുട്ടി(കൾ) | 2 |
പ്രശസ്ത പാചക വിദഗ്ദ്ധയും ഗ്രന്ഥകാരിയുമായിരുന്നു മരിയൺ കണ്ണിങ്ഹാം.(7 ഫെബ്രുവരി 1922 -13 ജൂലൈ 2012)
ജീവിതരേഖ[തിരുത്തുക]
വിഖ്യാത പാചകവിദഗ്ദ്ധനും ഗ്രന്ഥകാരനുമായ ജെയിംസ് ബീഡിൽനിന്ന് പാചകകല സ്വായത്തമാക്കിയ അവർ പിന്നീട് ഒട്ടേറെ പാചകക്ലാസുകൾ നയിച്ചു.
കൃതികൾ[തിരുത്തുക]
1896-ൽ പ്രസിദ്ധീകരിച്ച ബോസ്റ്റൺ സ്‌കൂൾ കുക്ക് ബുക്കിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കി അമ്പത്തി ഏഴാം വയസ്സിലാണ് അവർ ഗ്രന്ഥരചനയിലേക്ക് പ്രവേശിച്ചത്. 'ദി ബ്രേക്ക്ഫാസ്റ്റ് ബുക്ക്', 'കുക്കിങ് വിത്ത് ചിൽഡ്രൻ', 'ദി സപ്പർബുക്ക്' തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഒട്ടേറെ മാഗസിനുകൾക്കുവേണ്ടിയും ചാനലുകൾക്കുവേണ്ടിയും പാചക പംക്തികൾ കൈകാര്യം ചെയ്തിട്ടുണ്ട്. അൽഷിമേഴ്‌സ് രോഗബാധിതയായിരുന്നു.[1]
പുരസ്കാരം[തിരുത്തുക]
1993-ൽ ഗ്രാൻഡ് ഡെയിം പുരസ്‌കാരം ലഭിച്ചു.