മയൂഖ ജോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മയൂഖ ജോണി
Mayookha Jhony at the 12th South Asian Games 2016, in Guwahati.jpg
വ്യക്തി വിവരങ്ങൾ
പൗരത്വം ഇന്ത്യ
ജന്മസ്ഥലംകൂരാച്ചുണ്ട്, കോഴിക്കോട് ജില്ല, കേരളം
Sport
രാജ്യം ഇന്ത്യ
കായികമേഖലചാട്ടം
ഇനം(ങ്ങൾ)ലോങ്ജമ്പ്, ട്രിപ്പിൾജമ്പ്
 
മെഡലുകൾ
വനിതകളുടെ അത്‌ലറ്റിക്സ്
Representing  ഇന്ത്യ
ഏഷ്യൻ അത്‌ലറ്റിക്സ് മീറ്റ്
Gold medal – first place 2011 കോബ ലോങ്ജമ്പ്

കേരളത്തിലെ ഒരു പ്രമുഖ വനിതാ കായികതാരമാണു് മയൂഖ ജോണി. കോഴിക്കോടു് ആണു് ജന്മസ്ഥലം. തലശ്ശേരിയിലെ തലശേരി സായ് പരിശീലനകേന്ദ്രത്തിൽ വെച്ചാണു് കായികപരിശീലനം നേടിയതു്[1].

ലോങ്ജമ്പ്, ട്രിപ്പിൾജമ്പ് എന്നി വിഭാഗത്തിൽ പല അന്താരാഷ്ട്ര അത്‌ലറ്റികു് മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നിലവിൽ ട്രിപ്പിൾജമ്പ് വനിതാവിഭാഗത്തിലെ ദേശിയതലത്തിലെ റെക്കാർഡിനുടമയാണു് (14.11 മീറ്റർ). 14 മീറ്ററിലധികം ദൂരം ട്രിപ്പിൾജമ്പിൽ ചാടിയ ആദ്യ ഇന്ത്യ വനിതയാണു് മയൂഖ ജോണി[2].

കായിക പരിശീലനം[തിരുത്തുക]

ചെറുപ്പംമുതൽ തന്നെ മയൂഖ കായികവിനോദത്തിൽ തൽപ്പരയായിരുന്നു. നാലാം ക്ലാസുവരെ കല്പറ്റ സെന്റ് ജോസഫ് സ്കൂളിൽ പഠിച്ചു. അതിനു് ശേഷം അമ്മയുടെ നാടായ കൂരാച്ചുണ്ടിലാണു് പഠിച്ചതു്. പത്താംക്ലാസുവരെ കല്ലാനോട് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനവും കായിക പരിശീലനവും. മികച്ച പരിശീലനത്തിനായി തലശേരി സായ്സെന്ററിലേക്ക് മാറിയ മയൂഖ പ്ലസ് ടുവും ബിബിഎയും തലശേരിയിൽനിന്ന് പൂർത്തിയാക്കി. ഇപ്പോൾ ബംഗളൂരുവിൽ എംബിഎ വിദ്യാർഥിയാണ്. സായ്സെന്ററിൽ കോച്ച് ശ്യാംകുമാറിന് കീഴിലായിരുന്നു പരിശീലനം

കായിക നേട്ടങ്ങൾ[തിരുത്തുക]

  • 2006-ൽ കേരളാ സംസ്ഥാന അത്‌ലറ്റിക്സിൽ 20 വയസ്സിൽ താഴെയുള്ളവരുടെ ട്രിപ്പിൾജമ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചു് സ്വർണ്ണം (12.38 മീ.) നേടി
  • പൂനെയിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ലോംങ്ങ് ജംപിൽ സ്വർണ്ണം നേടി [3]
  • ചൈനയിലെ വുജിയാങിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് മീറ്റിൽ ഇന്ത്യക്കുവേണ്ടി ഒട്ടുമെഡൽ നേടി.
  • ജപ്പാനിലെ കോബയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ സ്വർണവും, ട്രിപ്പിൾജമ്പിൽ വെങ്കലവും നേടി[4][5]
  • ദേശീയ സീനിയർ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് - ലോംഗ് ജമ്പിൽ സ്വർണ്ണം നേടി.[6]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മയൂഖ_ജോണി&oldid=3672561" എന്ന താളിൽനിന്ന് ശേഖരിച്ചത്