Jump to content

മനോക്വാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനോക്വാരി
Manokwari, as seen from the summit of Table Mountain
Manokwari, as seen from the summit of Table Mountain
മനോക്വാരി is located in Bird's Head Peninsula
മനോക്വാരി
മനോക്വാരി
മനോക്വാരി is located in വെസ്റ്റേൺ ന്യൂ ഗിനിയ
മനോക്വാരി
മനോക്വാരി
മനോക്വാരി (വെസ്റ്റേൺ ന്യൂ ഗിനിയ)
മനോക്വാരി is located in Indonesia
മനോക്വാരി
മനോക്വാരി
മനോക്വാരി (Indonesia)
Coordinates: 0°52′S 134°05′E / 0.867°S 134.083°E / -0.867; 134.083
Country Indonesia
RegionWestern New Guinea
Province West Papua
RegencyManokwari Regency
ഉയരം
37 മീ(121 അടി)
ജനസംഖ്യ
 (2010)
 • Provincial and regency capital136,302
 • മെട്രോപ്രദേശം
286,079
സമയമേഖലUTC+9 (Indonesia Eastern Time)
Area code(+62) 986

മനോക്വാരി ഇന്തോനേഷ്യയിലെ ഒരു സ്വയംഭരണേതര പട്ടണവും ന്യൂ ഗിനിയയുടെ പടിഞ്ഞാറെ അറ്റത്തുള്ള വെസ്റ്റ് പപ്പുവ പ്രവിശ്യയുടെ തലസ്ഥാനവുമാണ്. നിരവധി റിസോർട്ടുകളുള്ള ഈ പട്ടണം ഒരു പ്രധാന വിനോദ സഞ്ചാര മേഖലകൂടിയാണ്. റോമൻ കത്തോലിക്കാ രൂപതയുടെ മനോക്വാരി-സോറോങ്ങിന്റെ ആസ്ഥാനങ്ങളിലൊന്നായ ഇത് മനോക്വാരി റീജൻസിയുടെ അഡ്മിനിസ്ട്രേറ്റീവ് സീറ്റും കൂടിയാണ്. പശ്ചിമ പപ്പുവയ്ക്കും കിഴക്കൻ ഇന്തോനേഷ്യയ്ക്കും ഇത് ഒരു പ്രധാനപ്പെട്ട തുറമുഖവും, സാമ്പത്തിക കേന്ദ്രവും, വിനോദസഞ്ചാര മേഖലയുമാണ്.

ചരിത്രം

[തിരുത്തുക]

1793 ഒക്ടോബർ 25 ന് ഡ്യൂക്ക് ഓഫ് ക്ലാരൻസ്, ഡച്ചസ് എന്നീ വ്യാപാര കപ്പലുകളുമായി സഞ്ചരിച്ചിരുന്ന ക്യാപ്റ്റൻ ജോൺ ഹെയ്സ് ഡോർ ബേയിൽ ബ്രിട്ടീഷ് പതാക ഉയർത്തുകയും, അത് തന്റെ കപ്പൽ ജീവനക്കാരുടെ ആരോഗ്യ പുനസ്ഥാപിക്കുന്നതിനായി സ്ഥാപിച്ചതിനാൽ റിസ്റ്റൊറേഷൻ ബേ എന്ന് പേരു നൽകുകയും അതും ചുറ്റുമുള്ള പ്രദേങ്ങളുടേയും അവകാശിയെന്ന നിലയിൽ ഗ്രേറ്റ് ബ്രിട്ടനുവേണ്ടി ന്യൂ ആൽബിയോൺ എന്നു പേരിട്ടുവിളിക്കുകയും ചെയ്തു. സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഏർപ്പെടാൻ ബ്രിട്ടീഷുകാർ അവിടെ ഒരു ചെറിയ കുടിയേറ്റകേന്ദ്രം സ്ഥാപിച്ചു. ജോർജ്ജ് മൂന്നാമന്റെ കിരീടധാരണത്തിന്റെ ബഹുമാനാർത്ഥം ബ്രിട്ടീഷുകാർ ഫോർട്ട് കൊറോണേഷൻ എന്ന പേരിൽ ചെറിയ മരക്കോട്ട പണിതു. പല കാരണങ്ങളാലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, ഫ്രാൻസുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായും മറ്റു പല കാരണങ്ങളാലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പുതിയ കുടിയേറ്റകേന്ദ്രത്തെ പിന്തുണച്ചില്ല. കുടിയേറ്റകേന്ദ്രം വിജയിച്ചില്ല എന്നതിനാൽ 1795 ൽ ബ്രിട്ടീഷുകാർ അത് ഉപേക്ഷിച്ചു.[1]

1942 ഏപ്രിൽ 12-ന് ഒരു ജാപ്പനീസ് സംഘം ഡോർ ബേയിലേക്ക് നീങ്ങുകയും ഏകദേശം 4,000 ആളുകളെ അവിടേക്കിറക്കാനാരംഭിക്കുകയും ചെയ്തു. 1930 കളുടെ തുടക്കം മുതൽ സർക്കാർ മേൽനോട്ടത്തിൽ നാൻ യോ കൊഹാറ്റ്സു എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഒരു പരുത്തിത്തോട്ടമുണ്ടായിരുന്ന സ്ഥലമായതിനാൽ ഈ പ്രദേശം ഇതിനകം തന്നെ ജപ്പാൻകാർക്ക് സുപരിചിതമായിരുന്നു.[2] 1942 ന്റെ തുടക്കത്തിൽ, മനോക്വാരിയിലെ റോയൽ നെതർലാന്റ്സ് ഈസ്റ്റ് ഇൻഡീസ് ആർമിയുടെ (കെ‌എൻ‌എൽ) സൈനികപ്പാളയത്തിൽ ഏകദേശം 125 KNIL  സൈനികരോടൊപ്പം നിരവധി സിവിലിയൻ‌ കരുതൽ സൈനികരും ഹോം ഗാർഡും ഉൾപ്പെട്ടിരുന്നു. 1942 ഫെബ്രുവരി തുടക്കത്തിൽ ഇവരെ സേവനത്തിനായി വിളിപ്പിച്ചിരുന്നു.[3] KNIL  കാലാൾ സൈനികർക്ക് വിജയകരമായി ജാപ്പനീസ് അധിനിവേശത്തെ എതിരിടാൻ യാതൊരു സാദ്ധ്യതയുമില്ലാതിരുന്നതിനാൽ അവർ പ്രദേശത്തുനിന്നു പിൻവാങ്ങി ഡച്ച് ന്യൂ ഗിനിയയുടെ അന്തർഭാഗത്തേക്ക് പോകുകയും  ഗറില്ല യുദ്ധമുറകൾ പ്രയോഗിക്കുകയും ചെയ്തു.[4]

2009 ജനുവരി 4 ന് പുലർച്ചെ 4:43 ന് മനോക്വാരിയെ 7.6 തീവ്രതയുള്ള ഭൂകമ്പം പിടിച്ചുകുലുക്കി. ഓസ്ട്രേലിയക്കപ്പുറത്തേയ്ക്കും അനുഭവപ്പെട്ട 35 കിലോമീറ്റർ ആഴത്തിൽനിന്നുള്ള ഈ ഭൂകമ്പത്തിൽ നാല് പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും 167,000 പേരുടെ വൈദ്യുതി വിശ്ചേദിക്കപ്പെടുകയും ചെയ്തു. ദിവസം മുഴുവൻ അനുഭവപ്പെട്ട തുടർ ഭൂചലനങ്ങളിൽനിന്നും ഇതിൽനിന്നുണ്ടായേക്കാവുന്ന സുനാമികളിൽ നിന്നും രക്ഷനേടുവാനായി പ്രദേശവാസികളെ മനോക്വാരി മിലിട്ടറി അക്കാദമിയിലേക്ക് മാറ്റി. മുട്ടിയാര ഹോട്ടൽ, നേവൽ ഹോസ്പിറ്റൽ, മറ്റ് നിരവധി കെട്ടിടങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ളതെന്ന നിലയിൽ മനോക്വരി റീജിയണൽ എയർപോർട്ടിന് കാര്യമായ നാശനഷ്ടമുണ്ടാകുകയും നാല് മരണങ്ങളും അവിടെത്തന്നെ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റവരെ സഹായിക്കാനായി ഇന്തോനേഷ്യൻ സർക്കാർ ഏഴ് ഡോക്ടർമാരുടെ സംഘത്തെ മനോക്വാരിയിലേക്ക് അയച്ചിരുന്നു. തുടക്കത്തിൽ പത്തുപേരടങ്ങിയ സംഘത്തെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും റൺവേയുടെ കനത്ത നാശനഷ്ടത്തെത്തുടർന്ന് ഏഴ് പേരേ മാത്രമേ അവിടേയ്ക്കു അയക്കാൻ കഴിഞ്ഞുള്ളൂ.[5] 2002 ഒക്ടോബർ 10 ന് ഉണ്ടായ ഭൂകമ്പത്തിൽ നിന്ന് വ്യത്യസ്തമായി ഇത് 7.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. 1996 ൽ സമാനമായ ഭൂകമ്പങ്ങൾ പ്രാദേശിക മേഖലയിലെ പുരോഗതിയെ തടഞ്ഞുവെങ്കിലും തീവ്രതകളുടെ രേഖപ്പെടുത്തൽ ലഭ്യമല്ല.[6]

2010 ഏപ്രിൽ 14 ന്‌, 103 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബോയിംഗ് 737-300 (രജിസ്ട്രേഷൻ പി‌കെ-എം‌ഡി‌എഫ്) മെർപതി നുസന്താര എയർലൈൻസ് വിമാനം റെൻഡാനി വിമാനത്തവളത്തിലിറങ്ങവേ മോശം കാലാവസ്ഥകാരണം റൺവേയിൽനിന്നു തെന്നിമാറി കഷണങ്ങളായി തകർന്നു. വിമാനത്തിന്റെ വാൽഭാഗം പൊട്ടിയടർന്ന് റൺ‌വേ 35 ന്റെ വടക്കേ അറ്റത്തുള്ള നദീമുഖത്തു പതിച്ചു. എല്ലാ യാത്രക്കാരും രക്ഷപ്പെടുകയും പരിക്കേറ്റ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പടിഞ്ഞാറൻ പപ്പുവയിലെ സോറോംഗിൽനിന്നാണ് ഈ വിമാനം പറന്നുയർന്നിരുന്നത്.[7][8]

2019 ഓഗസ്റ്റ് 21 ന് മനോക്വാരിയിൽ 2019 ലെ പപ്പുവ പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന അക്രമാസക്തമായ പ്രതിഷേധം നടക്കുകയും ഇത് പ്രവിശ്യാ നിയമസഭ കെട്ടിടം കത്തിക്കുകയും ചെയ്തിരുന്നു.[9]

കാലാവസ്ഥ

[തിരുത്തുക]

പടിഞ്ഞാറൻ പപ്പുവ തീരത്തായി സമുദ്രനിരപ്പിൽ നിന്ന് മൂന്ന് മീറ്ററോളം ഉയരത്തിലാണ് മനോക്വാരി സ്ഥിതിചെയ്യുന്നത്. ശരാശരി താപനില 26.3 °C (79.3 °F) ആയിരിക്കുന്ന ഇവിടുത്തെ താപനിലയിലെ ഏറ്റക്കുറച്ചിൽ വെറും 1 °C മാത്രമാണ്. പ്രതിവർഷം 2,597 മില്ലിമീറ്റർ (102.2 ഇഞ്ച്) മഴയും ഏകദേശം 216 മില്ലീമീറ്റർ (8.5 ഇഞ്ച്) പ്രതിമാസമഴയും ഇവിടെ ലഭിക്കുന്നു. മധ്യരേഖയ്ക്ക് 52 മിനിറ്റ് തെക്ക് (0.87 ഡിഗ്രി; 100 കിലോമീറ്ററിൽ ഒരൽപം കുറവ്) സ്ഥിതിചെയ്യുന്ന ഇവിടുത്തെ ശരാശരി ഈർപ്പം 86.3% ആണ്. പ്രതിദിനം ശരാശരി 5.8 മണിക്കൂർ സൂര്യപ്രകാശം എന്ന നിലയിൽ ഇവിടുത്തെ വാർഷിക സൂര്യപ്രകാശ സമയം 2127 മണിക്കൂറാണ്. ഇന്നുവരെ, മനോക്വാരിയിൽ മഞ്ഞുവീഴ്ചയോ മഞ്ഞുറയലോ രേഖപ്പെടുത്തിയിട്ടില്ല.

ജനസംഖ്യാ വിവരങ്ങൾ

[തിരുത്തുക]

മനോക്വാരിയിൽ ഇരുപത്തിനാലു വ്യത്യസ്ത ഗോത്രജന വിഭാഗങ്ങൾ അധിവസിക്കുന്നു. ഓരോ ഗോത്രവിഭാഗത്തിനും അവരുടേതായ  ഒരു സവിശേഷമായ ഭാഷയും സംസ്കാരവും നിലനിൽക്കുന്നു. ഗോത്ര വിഭാഗങ്ങളിലെ ഏറ്റവും പ്രധാനവിഭാഗം അസ്മത്ത്, ഡാനി ഗോത്ര ജനങ്ങളാണ്. മരവും പുല്ലുമേഞ്ഞ മേൽക്കൂരയുമുള്ള വൃത്താകൃതിയിലുള്ള ഹോനായ് എന്നറിയപ്പെടുന്ന വീടാണ് പപ്പുവയിലെ പരമ്പരാഗതമായ വാസഗേഹം. മനോക്വാരിയിലെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ കാരണം, അറ്റോവോ, ടിഫ, ഫു എന്നിവ ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക ഉപകരണങ്ങൾ ഇവിടെ ജനപ്രിയമായിരിക്കുന്നു. മനോക്വാരി ഒരു നഗരവത്കൃത പ്രദേശമാണ്, പക്ഷേ നിരവധി റീജൻസികളിൽ ഇപ്പോഴും പരമ്പരാഗത വസ്ത്രധാരണം കണ്ടെത്താൻ സാധിക്കുന്നു. ഗോത്രവർഗക്കാർ അവരുടെ നഗ്നത മറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു പൊള്ളയായ ഉപകരണമാണ് കൊട്ടെക എന്നറിയപ്പെടുന്നത്. ഈ ഗോത്രവർഗ്ഗക്കാർ മരംകൊണ്ടുള്ള സുന്ദരമായ ശില്പങ്ങൾ നിർമ്മിക്കുന്നതിൽ പേരുകേട്ടവരാണ്. ഈ ശിൽപങ്ങൾ പ്രാദേശികമായും ആഗോളമായും വിൽക്കപ്പെടുകയും അവ മനോക്വരിയുടെ കയറ്റുമതിയുടെ ഭാഗമായി മാറുകയും ചെയ്തിരിക്കുന്നു. കുരി, സിമുരി, ഇറാരുട്ടു, സെബിയാർ, മാസ്‌കോണ, മൈരാസി, കമ്പോവ്, ഒനിം, സെക്കർ, മൈബ്രാറ്റ്, തോഹിത്, ഇമെക്കോ, മോയി, ടിപിൻ, മായ, ബിയാക്ക് എന്നിവയാണ് ഇവിടെയുള്ള മറ്റ് ഗോത്രങ്ങൾ.

വിദ്യാഭ്യാസം

[തിരുത്തുക]

2000 നവംബർ 3 ന് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് പപ്പുവ സ്ഥാപിതമായി. പപ്പുവയിലെ ജനങ്ങളുടെ പ്രാദേശിക വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനാണ് ഈ സർവ്വകലാശാല സൃഷ്ടിച്ചത്. അവരുടെ നേട്ടങ്ങളിൽ സർവ്വകലാശാല പ്രസിദ്ധീകരിച്ച അക്കാദമിക് ജേണലായ ബെക്കാറിയാനയും ഉൾപ്പെടുന്നു. ഔഷധസസ്യ മേഖലയിൽ സർവകലാശാല നടത്തിയ എല്ലാ ഗവേഷണങ്ങളും ഈ പ്രസിദ്ധീകരണത്തിൽ അടങ്ങിയിരിക്കുന്നു. ഇടതൂർന്ന ഉഷ്ണമേഖലാ മഴക്കാടുകളാൽ വലയം ചെയ്യപ്പെട്ട ഈ സർവ്വകലാശാല നഗരത്തിന് അഭിമുഖമായി ഒരു കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ജൈവ സാമ്പിളുകൾ ശേഖരിക്കുന്നതിനും മറ്റു പഠനങ്ങളിലേയ്ക്കും തൽക്ഷണം പ്രവേശിക്കാൻ ഗവേഷകരെ അനുവദിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Griffin (1990), pp.151–73.
  2. Post, The Encyclopedia of Indonesia in the Pacific War , pages 560–561;
  3. L, Klemen (1999–2000). "The capture of Manokwari, April 1942". Forgotten Campaign: The Dutch East Indies Campaign 1941–1942. Archived from the original on 2021-05-09. Retrieved 2019-11-13.
  4. L, Klemen (1999–2000). "The capture of Manokwari, April 1942". Forgotten Campaign: The Dutch East Indies Campaign 1941–1942. Archived from the original on 2021-05-09. Retrieved 2019-11-13.
  5. Health Ministry sends Makassar medical team to Manokwari, 23 October 2011
  6. Earthquakes lay waste to Manokwari, kill four, 23 October 2011
  7. Plane skids off runway in Indonesia, ABC Online, 13 April 2010
  8. Merpati Boeing 737 skids off the runway at Manokwari Archived 28 July 2012 at Archive.is, Miyuru ( K FLYER ), airlineindustryreview.com, 13 April 2010
  9. "Local parliament torched in Indonesian Papua riots". BBC. 19 August 2019. Retrieved 26 August 2019.
"https://ml.wikipedia.org/w/index.php?title=മനോക്വാരി&oldid=3970751" എന്ന താളിൽനിന്ന് ശേഖരിച്ചത്