മനീജ് പ്രേംനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മനീജ് പ്രേംനാഥ്
ജനനം(1975-09-14)14 സെപ്റ്റംബർ 1975
മരണം2012 ഒക്ടോബർ 27(2012-10-27) ( 37 വയസ്സ്)
തൊഴിൽസംവിധായകൻ
സജീവ കാലം2002 - 2012

മനീജ് പ്രേംനാഥ്, 'ദ വെയ്റ്റിംഗ് റൂം' എന്ന ഹിന്ദി സിനിമ സംവിധാനം ചെയ്ത ഒരു മലയാളി സംവിധായകൻ ആയിരുന്നു.[1]

കരിയർ[തിരുത്തുക]

അസിസ്റ്റന്റ് ഡയറക്ടർ ആയി പല സീരിയലുകളിൽ മനീജ് ജോലി ചെയ്താണ് സിനിമയിലേക്ക് എത്തപ്പെട്ടത്. ഇവയിൽ പ്രമുഖ സീരിയലുകൾ ശ്ശ്.. കോയി ഹൈ, സ്കൂൾ ഡേയ്സ് തുടങ്ങിയവയാണ്. മനീജ് സംവിധാനം ചെയ്ത 'ഹു ആം ഐ?' എന്ന ഹ്രസ്വ ചിത്രം ഇന്ത്യയിൽ നിന്നും 2008-ൽ പാകിസ്താനിൽ നടന്ന കാര സിനിമ ഫെസ്റിവലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ്. മനീജ് പിന്നീട് രാം ഗോപാൽ വർമ്മയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. പിന്നീട് 'ദ വെയ്റ്റിംഗ് റൂം' എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് ബോളിവുഡിൽ അരങ്ങേറി.[2][3][4][5] രാധിക ആപ്‌തെ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.

മരണം[തിരുത്തുക]

തന്റെ ആദ്യ മലയാള ഭാഷാ ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കം നടക്കുമ്പോൾ മനീജ് മരണമടഞ്ഞു.

അവലംബം[തിരുത്തുക]

  1. ശ്രീജിത്ത്, എൻ. (15 January 2010). "ഇന്ദ്രജിത്തിന്റെ ആദ്യ ഹിന്ദി ചിത്രം ഇന്ന് തിയേറ്ററിൽ". Mathrubhumi. മൂലതാളിൽ നിന്നും 2017-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 February 2017.
  2. "മനീജ് പ്രേംനാഥിന്റെ ആദ്യ ബോളിവുഡ് ചിത്രം ജനുവരിയിൽ". Mathrubhumi. 27 December 2009. മൂലതാളിൽ നിന്നും 2017-02-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 February 2017.
  3. "The Waiting Room - A mood capturing razored psycho thriller". indiaglitz. 2010-01-16. ശേഖരിച്ചത് 2017-05-07. Cite has empty unknown parameter: |1= (help)
  4. "The Waiting Room - Movie Review". timesofindia. 2010-01-15. ശേഖരിച്ചത് 2017-05-07. Cite has empty unknown parameter: |1= (help)
  5. "The Waiting Room-Movie Review". mid-day. 2010-01-15. മൂലതാളിൽ നിന്നും 2018-10-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-05-07. Cite has empty unknown parameter: |6= (help)
"https://ml.wikipedia.org/w/index.php?title=മനീജ്_പ്രേംനാഥ്&oldid=3640177" എന്ന താളിൽനിന്ന് ശേഖരിച്ചത്