മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാമ്പത്തികശാസ്ത്രത്തിൽ ഉന്നതപഠനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മദ്രാസ് സ്കൂൾ ഓഫ് ഇക്കണോമിക്സ്. തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അണ്ണാ സർവകലാശാല, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ സ്ഥാപനം സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റർ, ഡോക്ടറൽ കോഴ്സുകൾ നൽകുന്നു.

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസവിചക്ഷണർ, വ്യവസായികൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുടെ പരിശ്രമഫലമായി 1995-ലാണ് ഈ സ്ഥാപനം തുടങ്ങിയത്. സാമ്പത്തികശാസ്ത്രത്തിൽ ഗുണമേന്മയുള്ള അധ്യാപനവും ഗവേഷണവും ഉറപ്പുവരുത്താനുള്ള പദ്ധതികൾ തുടങ്ങുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. ഇന്ന് ഈ സ്ഥാപനത്തിന് ഇന്ത്യയിലെ ഉന്നതപഠന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രമുഖ സ്ഥാനം ഉണ്ട്. നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റഷൻ കൗൺസിൽ A ഗ്രേഡ് നൽകിയും പരിസ്ഥിതി-വനം മന്ത്രാലയം എൻവയോൺമെന്റൽ ഇക്കണോമിക്സിലെ സെന്റർ ഓഫ് എക്സലൻസ് ആയും ഈ സ്ഥാപനത്തെ അംഗീകരിച്ചിട്ടുണ്ട്.