മത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മത്തി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മത്തി (വിവക്ഷകൾ) എന്ന താൾ കാണുക. മത്തി (വിവക്ഷകൾ)
മത്തി
Sardines - 鰯(いわし).jpg
Sardina pilchardus 2011.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Actinopterygii
നിര: Clupeiformes
കുടുംബം: Clupeidae
ഉപകുടുംബം: Clupeinae
alliance: Sardine
genera
Wiktionary-logo-ml.svg
ചാള എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
മത്തികളുടെ കൂട്ടം പസഫിക് സമുദ്രത്തിൽ നിന്ന്

ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ ഒരു കടൽ മത്സ്യമാണ് മത്തി. ചാള എന്ന പേരിലും അറിയപ്പെടുന്നു. ലോകത്ത് മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നുഭാഗവും മത്തിയാണ്.[1] സാധാരണക്കാരുടെ മത്സ്യം എന്ന അർത്ഥത്തിൽ ഇത് 'പാവപ്പെട്ടവന്റെ മത്സ്യം' എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ സാർഡൈൻ (Sardine), പ്ലിച്ചാർഡ് (pilchard) എന്നറിയപ്പെടുന്നു. സാർഡിനിയ ദ്വീപിനു സമീപം ഇവയെ കണ്ടെത്തിയത് കൊണ്ടാണ് ഇവക്ക് സാർഡൈൻ എന്ന പേര് വരാൻ കാരണം.[2] ലോകത്ത് ഏറ്റവുമധികം മത്തി ലഭിക്കുന്നത് ആഫ്രിക്കൻ രാജ്യമായ മൊറോക്കോ തീരത്താണ്. അറ്റലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്.[3] പൊള്ളിച്ചും, വറുത്തും, അച്ചാർ ആക്കിയും മറ്റും മത്തി വിവിധ രൂപത്തിൽ ഉപയോഗിക്കാറുണ്ട്. ഇവ ക്ലൂപിഡേ (Clupeidae)കുടുംബത്തിലെ ഹെറിംഗ് (herring)വർഗ്ഗത്തിൽപെടുന്നു.[4][5]ജലോപരിതലത്തിൽ കൂട്ടമായിക്കാണപ്പെടുന്ന ഇവയുടെ മുഖ്യഭക്ഷണം ഫ്രജിലേറിയ എന്ന ഉത്പ്ലവജീവിയാണ്.

പോഷക മൂല്യം[തിരുത്തുക]

മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡിനാൽ സമ്പുഷ്ടമാണ്‌ മത്തി. പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അൽഷൈമേഴ്സ് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു.[6] ഒമേഗ-3 കൂടാതെ ജീവകം ഡി,കാൽസ്യം, ബി12, മാംസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്.[7] പ്രതിദിനം സാധാരണ കഴിക്കുന്ന മത്തിയിൽ നിന്ന് 13 ശതമാനം ജീവകം ബി 12 ലഭിക്കുന്നു.

ചിത്രങ്ങൾ[തിരുത്തുക]

മറ്റ് ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഹരിശ്രീ, 2011 ഒക്ടോബർ, പേജ് 5
  2. "What's an oily fish?". Food Standards Agency. 2004-06-24. 
  3. "BBC Good Food". BBC. 
  4. Sardine Online Etymology Dictionary. Retrieved 15 April 2012.
  5. "Sardine". The Good Food Glossary. BBC Worldwide. 2009. ശേഖരിച്ചത് 2009-11-01. 
  6. www.mailtribune.com, November 6, 2007 "Oily brain food... Yum". Accessed April 3, 2009.
  7. New York State Health Department. "Vitamin D and Healthy Bones" Accessed May 17, 2008.


"https://ml.wikipedia.org/w/index.php?title=മത്തി&oldid=2354454" എന്ന താളിൽനിന്നു ശേഖരിച്ചത്