മണ്ടേല ഹൌസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nelson Mandela National Museum
One of the rooms of Mandela House
Map
സ്ഥാപിതം1997
സ്ഥാനംVilakazi Street, Soweto, Johannesburg
TypeJohannesburg's historical heritage
വെബ്‌വിലാസംWebsite of the Mandela House Museum

നെൽസൺ മണ്ടേല ദേശീയ മ്യൂസിയമാണ് മണ്ടേല ഹൌസ് എന്നപേരിലറിയപ്പെടുന്നത്.  ഇതിന്റ വിലാസം വിലകസി സ്ട്രീറ്റ്, ഒർലാന്റോ വെസ്റ്റ്, സൊവേറ്റോ, ദക്ഷിണാഫ്രിക്ക എന്നതാണ്. ഇവിടെയാണ് നെൽസൺ മണ്ടേല 1946 മുതൽ 1962 വരെ ജീവിച്ചിരുന്നത്. വിലകസി ൻഗകനെ തെരുവുകളുടെ മൂലയിലാണ് ഈ വസതി. ടുട്ടുഹൌസിൽനിന്നും കുറച്ചുദൂരം മുന്നോട്ടുപോയാൽ മണ്ടേല ഹൌസിലെത്താം. ആർച്ച് ബിഷപ്പ് എമെരിറ്റസ് ഡെസ്മണ്ട് ടുട്ടുവിന്റെ വീടാണ് ടുട്ടു ഹൌസ്. [1]

1997 സെപ്തംബർ 1 ന് മണ്ടേല ഈ വീട് സൊവെറ്റോ ഹെരിറ്റേജ് ട്രസ്റ്റിന്(മണ്ടേലയാണ് ഈ ട്രസ്റ്റിന്റെ സ്ഥാപകൻ) ഒരു മ്യൂസിയം നടത്തുന്നതിന് കൈമാറി

1999 ൽ ഇത് ദേശീയ പൈതൃക സ്ഥാനമായി പ്രഖ്യാപിച്ചു.[2]

Features[തിരുത്തുക]

Mandela House

1945 ൽ പണിത ചുടുകട്ടകൊണ്ട് നിർമ്മിച്ച ഒറ്റനില വീടാണിത്. ചുമരിൽ അനേകം വെടിയുണ്ടയുടെ തുളകളുണ്ട്. ഇവ മൊളോട്ടോവ് കോക്ടെയിൽസിലെ ആക്രമണത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ആക്രമണത്തിന്റെ വിവിധ പാടുകളും ഇവിടെയുണ്ട്. നെൽസൺമണ്ടേലക്ക് നൽകിയ വിവിധ ഉപഹാരങ്ങളും ഫോട്ടോഗ്രാഫുകളും ലോക ചാമ്പ്യൻഷിപ്പ് ബെൽറ്റും ഇവിടെയുണ്ട്. ഈ ബെൽറ്റ് ഷുഗർ റേ ലിയോനാർഡ് മണ്ടേലക്ക് നൽകിയതാണ്.[3]

2009 മുതൽ ഇവിടെ ഒരു സന്ദർശക ഗ്യാലറിയും മ്യൂസിയവും പ്രവർത്തിക്കുന്നു.[4]

അവലംബങ്ങൾ[തിരുത്തുക]

  1. "Mandela museum house reopens". The Times. Retrieved 21 March 2009.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Big facelift for Mandela home". The Citizen. Retrieved 21 March 2009.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Museum opens at Mandela's Soweto home". Associated Press (via Google). Retrieved 15 March 2009.
  4. "Mandela House opens in Soweto". Joburg.org.za. Archived from the original on 2009-03-22. Retrieved 21 March 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മണ്ടേല_ഹൌസ്&oldid=3672259" എന്ന താളിൽനിന്ന് ശേഖരിച്ചത്