മണ്ക്യല സ്തൂപം

Coordinates: 33°26′53″N 73°14′36″E / 33.44806°N 73.24333°E / 33.44806; 73.24333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mankiala Stupa
مانكياله اسٹوپ
The Mankiala stupa is believed to be where an incarnation of the Buddha sacrificed himself in order to feed tiger cubs
മണ്ക്യല സ്തൂപം is located in Pakistan
മണ്ക്യല സ്തൂപം
Shown within Pakistan
അടിസ്ഥാന വിവരങ്ങൾ
സ്ഥലംTope Mankiala
Punjab
Pakistan
നിർദ്ദേശാങ്കം33°26′53″N 73°14′36″E / 33.44806°N 73.24333°E / 33.44806; 73.24333
മതവിഭാഗംBuddhism
സംസ്ഥാനംPunjab
രാജ്യംപാകിസ്താൻ
പ്രതിഷ്ഠയുടെ വർഷം2rd century CE

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ടോപ് മണ്ക്യല ഗ്രാമത്തിനടുത്തുള്ള രണ്ടാം നൂറ്റാണ്ടിലെ ബുദ്ധ സ്തൂപമാണ് മണ്ക്യല സ്തൂപം (ഉർദു: مانكياله اسٹوپ). 128-151 കാലഘട്ടത്തിൽ കനിഷ്കയുടെ ഭരണകാലത്താണ് ഈ സ്തൂപം പണിതതെന്ന് പറയപ്പെടുന്നു.[1]

സ്ഥാനം[തിരുത്തുക]

സാഗ്രിയുടെ സ്ഥലനാമത്തിനടുത്തുള്ള ടോപ് മണ്ക്യല ഗ്രാമത്തിലാണ് മണ്ക്യല സ്തൂപം സ്ഥിതിചെയ്യുന്നത്. സാഹിബ് ധാമിയാൽ ഗ്രാമത്തിന് സമീപമാണിത്. ഇസ്ലാമാബാദിൽ നിന്ന് 36 കിലോമീറ്റർ തെക്കുകിഴക്കും റാവൽപിണ്ടി നഗരത്തിന് സമീപവുമാണ് ഇത്. അടുത്തുള്ള ചരിത്രപരമായ റാവത്ത് കോട്ടയിൽ നിന്ന് ഈ സ്തൂപം കാണാം.

പ്രാധാന്യം[തിരുത്തുക]

ജാതക കഥകൾ അനുസരിച്ച് ബുദ്ധന്റെ മുൻ അവതാരമായ സത്വ രാജകുമാരൻ വിശന്ന ഏഴു കടുവക്കുട്ടികൾക്കായി അദ്ദേഹത്തിന്റെ ശരീരഭാഗങ്ങളിൽ ചിലത് അല്ലെങ്കിൽ ശരീരം മുഴുവൻ ബലിയർപ്പിക്കുകയുണ്ടായി. ഇതിനെ അനുസ്മരിപ്പിക്കുന്നതിനാണ് ഈ സ്തൂപം നിർമ്മിച്ചത്.[2][3]

ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ സ്തൂപത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഖനനം ചെയ്തു. അവ ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The forgotten Mankiala Stupa". Dawn. 26 October 2014. Retrieved 16 June 2017.
  2. Bernstein, Richard (2001). Ultimate Journey: Retracing the Path of an Ancient Buddhist Monk who Crossed Asia in Search of Enlightenment. A.A. Knopf. ISBN 9780375400094. Retrieved 16 June 2017. Mankiala tiger.
  3. Golden Light Sutra 18.
"https://ml.wikipedia.org/w/index.php?title=മണ്ക്യല_സ്തൂപം&oldid=3542298" എന്ന താളിൽനിന്ന് ശേഖരിച്ചത്